നിലയ്ക്കുന്ന കോട്ടയുടെ ഗീതം

കാർത്തിക എസ്. ഭദ്രൻ
ഇംഗ്ലീഷ് സാഹിത്യ ഗവേഷണ വിദ്യാർത്ഥിനി
എം. ജി. സർവ്വകലാശാല


പ്രഭാതം
സുപ്രഭാതം..
മാനവരാശിക്കേകിയ സൂര്യദേവാ സ്വസ്തി
ലോകമേ തറവാട്..
ലോകാ സമസ്താ സുഖിനോ ഭവന്തു

പ്രഭാതകിരണങ്ങൾ വ്യാപരിക്കുമീ വേളയിൽ
പാതയറിയാതുഴറുമെൻ സ്മരണകൾക്കാവതില്ല
നിൻ കണ്ണുനീരൊപ്പാൻ

സുന്ദരീ.. തടാകസുന്ദരീ..
ശാസ്താവിൻ കോട്ടെയെന്നു പുകൾപെറ്റോരു
നാടിനഭിമാനമായൊരെൻ സർഗ്ഗസൗന്ദര്യമേ
ദൈവത്തിൻ നാട്ടിലെ പരിശുദ്ധ ജലവാഹിനി
ഇന്ന് നിന്നവസ്ഥയോർത്ത് തേങ്ങുന്നിതെല്ലാരും

പുഴകളും മലകളും പൂക്കളും കായ്കളും
കോട്ടതൻ മക്കൾക്ക്
കണ്ണിനും മനസ്സിനും കുളിരായൊരമ്മ തൻ
വ്യഥയ്കൊരു പരിഹാരമോതുന്നുവോ..

കപടതയും കളങ്കിതവും കാഴ്ച മറച്ചോർ
അമ്മതൻ മേനിയിൽ മാലിന്യമേറ്റി
അമ്മതൻ മാറുമാന്തി
മുലപ്പാലാകും തണ്ണീരുമൂറ്റി
അറിയുന്നില്ലാരും അവരോർ
തന്നെയാണടക്കപ്പെടുന്നതെന്നു

അമ്മേ നിൻ കണ്ണീരുവറ്റുന്നതറിഞ്ഞു
മുറവിളി കൂട്ടുന്നു ഞങ്ങൾ
അമ്മയെ തള്ളുവാൻ
ഉത്തരാധുനിക വൃദ്ധസദനങ്ങൾ..
എനിക്കതാവില്ല
നിൻ വറ്റിവരവദനം ദർശ്ശിപ്പാൻ
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner