ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - ആദ്യഭാഗം
ഗ്രീ സിൽ ഒമ്പത് മാസത്തിനിടെ നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പിൽ 35% ത്തിലധികം വോട്ട് നേടി അലക്സിസ് സിപ്രാസ് നയിക്കുന്ന ‘സിരിസ’ വീണ്ടും അധികാരത്തിലേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലെ വോട്ടിംഗ് ശതമാനത്തേക്കാൾ അല്പം താഴേക്ക് പോയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം ഇടതുപക്ഷപാർട്ടിയായ സിരിസയ്ക്ക് നിലനിർത്താൻ കഴിഞ്ഞു. എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ വലതുപക്ഷപാർട്ടിയായ നാഷണൽ ഇൻഡിപെൻഡന്റുമായി ചേർന്നു കൂട്ടുകക്ഷി ഗവൺമെന്റായിരിക്കും രൂപീകരിക്കുകയെന്നു സിപ്രാസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2015 സെപ്തംബർ 20 നു നടന്ന ഈ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷപാർട്ടിയായ ‘ന്യൂ ഡമോക്രസി’ 28% വോട്ട് നേടി. എടുത്തു പറയേണ്ടുന്ന ഒരു കാര്യം കടുത്ത വലതുപക്ഷ പാർട്ടിയായ ‘ഗോൾഡൺ ഡോൺ’ കഴിഞ്ഞ ജനുവരിയിലേതിനേക്കാൾ വോട്ടിംഗ് ശതമാനം അൽപ്പം മെച്ചപ്പെടുത്തി 7% വോട്ട് പിടിച്ചുവെന്നുള്ളതാണ്. ഇനിയാണ് നമ്മുടെ തലക്കെട്ടിലേക്ക് വരേണ്ടുന്നത്. എന്താണ് ഗ്രീസിൽ നടക്കുന്നത്? ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടു പൊതു തെരഞ്ഞെടുപ്പുകളും ഒരു ഹിതപരിശോധനയുമൊക്കെ നടത്താൻ തക്ക രാഷ്ട്രീയസാഹചര്യമെന്താണ്? കഴിഞ്ഞ കുറച്ചു നാളായി...