Posts

PSC English - Prepositions

A  preposition is a word that links a noun, pronoun, or noun phrase to some other part of the sentence. Prepositions can be tricky for English learners. There is no definite rule or formula for choosing a preposition. In the beginning stage of learning the language, you should try to identify a preposition when reading or listening in English and recognize its usage. Here are a few common prepositions and examples. On Used to express a surface of something I put an egg on the kitchen table. The paper is on my desk. Used to specify days and dates The garbage truck comes on Wednesdays. I was born on the 14th day of June in 1988. Used to indicate a device or machine, such as a phone or computer He is on the phone right now. She has been on the computer since this morning. My favorite movie will be on TV tonight. Used to indicate a part of the body The stick hit me on my shoulder. He kissed me on my cheek. I wear a ring on my finger. Used to indicate the stat...

യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - ആദ്യഭാഗം

Image
(2016 നവംബർ 4 നു കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പസ്കിയുടെ ‘ചിതൽ’ എന്ന കഥാസമാഹാരത്തിന്റെ പ്രസാധനത്തിനും ‘കുളം താണ്ടി കടലു കടന്നു…’ എന്ന നാടകാവതരണത്തിനും ശേഷം പസ്കിയുമായി വിപിൻ.സി.എസ് നടത്തിയ അഭിമുഖ സംഭാഷണം) വി പിൻ : ‘ചിതൽ’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞുകൊണ്ട് നമ്മൾക്ക് സംസാരിച്ചു തുടങ്ങാമെന്നു കരുതുന്നു? പസ്കി : വൈകാരികമായ അവസ്ഥകളോടുള്ള പ്രതികരണമാണ് ശരിക്കും പറഞ്ഞാൽ എന്റെ എഴുത്ത്. പതിനഞ്ചോളം വരുന്ന ചെറുകഥകളുടെ സമാഹാരമാണ് ‘ചിതൽ’. അതിലെ പല കഥകളും എന്റെ അനുഭവമാണോയെന്നു പലരും ചോദിച്ചിരുന്നു. അനുഭവങ്ങളെക്കാളുപരി എന്റെ നിലപാടുകളാണവയെന്നാണ് എനിക്ക് പറയാനുള്ളത്. വിപിൻ : സാഹിത്യരചനകളെ പെണ്ണെഴുത്ത്, ദളിതെഴുത്ത്, പരിസ്ഥിതി എഴുത്ത് എന്നൊക്കെ വിലയിരുത്തുന്നതിനെ കുറിച്ചെന്തു തോന്നുന്നു? പസ്കി : എഴുത്തിനെ അങ്ങനെ കളം തിരിക്കേണ്ടതുണ്ടോ? സ്ഥിരമായി അങ്ങനെയൊരു പക്ഷം പിടിക്കുന്നതു മൗലികവാദത്തിനു അടുത്തു നിൽക്കുന്ന നിലപാടാണ്. വസ്തുതകളെ യുക്തിപരമായും നീതിപൂർവ്വവും കണ്ടുകൊണ്ടുള്ള എഴുത്താണ് കൂടുതൽ ശരിയെന്നാണ് എനിക്ക് തോന്നുന്നത്. വിപിൻ : മലയാള ചെറുകഥയിൽ ഏറ്റവും അടുത്തുണ്ടായ വിവാദം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ...

യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക വി പിൻ : ഫെമിനിസവും ആത്യന്തികമായി ഒരു മൗലികവാദമായി മാറുകയാണോ? പസ്കി : ഫെമിനിസ്റ്റെന്നു പറയുന്ന പലരുടെയും പ്രവർത്തനങ്ങളെ മനസ്സിൽ വച്ചുകൊണ്ടാണോ വിപിൻ ഇങ്ങനെ ചോദിക്കുന്നതെന്നു എനിക്കറിയില്ല. അത്തരം പല ആൾക്കാരും മതങ്ങളും രാഷ്ട്രീയസംഘടനകളുമൊക്കെ ചെയ്യുന്നതുപോലെ തങ്ങളുടെ അഭിപ്രായങ്ങളുമായി ഐക്യപ്പെടാത്തവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതു കണ്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കേവലം ആണിനോടുള്ള എതിർപ്പല്ല; മേൽക്കോയ്മ കാണിക്കുന്നതു ആണായാലും പെണ്ണായാലും; മേൽക്കോയ്മാ മനോഭാവത്തെയാണ് എതിർക്കേണ്ടത്. ഏതു സിദ്ധാന്തവും മൗലികവാദമായി മാറാതിരിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. വിപിൻ : പാട്രിയാർക്കി ഇനി ഒരു നിമിഷംപോലും സഹിക്കുവാൻ കഴിയില്ലെന്നു നാടകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ശരിക്കും പാട്രിയാർക്കിയുടെ വേരുകൾ എവിടെയാണുള്ളത്? പസ്കി : ശരിക്കും പറഞ്ഞാൽ മനുഷ്യന്റെ പരിണാമത്തോളം അതിന്റെ വേരുകൾക്ക് പഴക്കമുണ്ടെന്നു തോന്നുന്നു. എന്നാൽ ഇന്നത്തെ ആധുനിക ലോകത്തിൽ പാട്രിയാർക്കിയെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മതനിയമങ്ങ...

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - ആദ്യഭാഗം

Image
(2016 സെപ്തംബർ അവസാനം കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ ഫാത്തിമ ഹക്കീമിന്റെ അറോറ സീരിസിലുള്ള പെയിന്റിംഗുകളുടെ പ്രദർശനം നടന്നിരുന്നു. പ്രദർശനത്തിനിടയ്ക്ക് ഫാത്തിമയുമായി മെഡിസിൻ വിദ്യാർത്ഥിനിയായ അമീനയും വിപിൻ.സി.എസും നടത്തിയ അഭിമുഖ സംഭാഷണം.) അ മീന : കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ നടക്കുന്ന ഫാത്തിമയുടെ ‘Aurora - Poem like paints’ എക്സിബിഷൻ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ പേര് തന്നെ ഒരു പ്രത്യേകതയുള്ളതായി തോന്നുന്നു. അക്കാര്യത്തിൽനിന്നു തന്നെ സംഭാഷണം തുടങ്ങാം. എന്താണ് ഇങ്ങനെയൊരു പേര് കണ്ടെത്തിയതിന്റെ പശ്ചാത്തലം? ഫാത്തിമ : അറോറയെന്നാൽ മലയാളത്തിൽ ധ്രുവദീപ്തി, അല്ലേ? ധ്രുവ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാണപ്പെടുന്ന നാച്ചുറലായ ലൈറ്റാണ് അറോറ. മഴവില്ല് പോലെ, ഒരു മഴത്തുള്ളിപോലെ, ഒരു പക്ഷിത്തൂവൽ പോലെ, ഒരു പൂവിതൾ പോലെ വളരെ മനോഹരമായ ഒരു കാഴ്ചയാണത്. നേരിട്ട് ഒരിക്കലെങ്കിലും കാണണമെന്നു ഞാനാഗ്രഹിക്കുന്ന ഒരു കാഴ്ച കൂടിയാണത്. ഭൂമിയുടെ മുകളിൽ ഒരു റാന്തൽ കത്തിച്ചുവച്ചപോലത്തെ മനോഹരമായ കാഴ്ച. എന്തായാലും ഈ സീരിസിലുള്ള ചിത്രങ്ങൾക്ക് ആ പേര് നൽകാനാണ് എനിക്ക് തോന്നിയത്. വിപിൻ : ഞാനും എന്റെ സു...

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക അ മീന : കോഴിക്കോട്ടെ എക്സിബിഷന്റെ അനുഭവം എങ്ങനെയായിരുന്നു? ഫാത്തിമ : വളരെ വളരെ നല്ലതായിരുന്നു. ഒരു പ്രധാന കാര്യം എന്റെ ആദ്യ എക്സിബിഷനായിരുന്നു കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ നടന്നത്. ആൾക്കാർ എങ്ങനെ എക്സിബിഷനെ സ്വീകരിക്കുമെന്ന ചെറിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല വിജയമാണുണ്ടായത്. കോഴിക്കോട്ടുകാർ കലകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരും പുരോഗമന ചിന്താഗതിക്കാരാണെന്നുമാണു കേട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ അത് ശരിയാണ്. പിന്നെ ഇത്തരം കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഏറ്റവും നല്ലയിടം കോഴിക്കോടാണെന്ന് എനിക്ക് തോന്നുന്നത്. വിപിൻ : ചിത്രങ്ങളൊക്കെ വിറ്റുപോയിരുന്നോ? എങ്ങനെയാണ് ചിത്രങ്ങൾക്ക് വില നിശ്ചയിക്കുവാൻ പറ്റുന്നത്? ഫാത്തിമ : വില നിശ്ചയിക്കുവാൻ പറ്റുന്നതെങ്ങനെയാണെന്നതു ഒരു വലിയ ചോദ്യമാണ് വിപിൻ.., എന്റെ പെയിന്റിംഗുകൾക്കൊക്കെ ഒരു വിലയുണ്ട്. ചിലർ എന്നോട് ചോദിക്കാറുണ്ടു എന്താണ് ഈ വിലയ്ക്ക് അടിസ്ഥാനം, ആ ചിത്രം വരയ്ക്കുന്നതിനു വേണ്ടി വന്ന പ്രയത്നത്തിന്റെ വിലയാണോ അതോ അതു ചെയ്തു തീർക്ക...

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക വി പിൻ : എക്സിബിഷനിടയ്ക്ക് സംസാരിച്ചപ്പോൾ സ്വപ്നങ്ങളിൽ കണ്ടിരുന്നവയാണ് കാൻവാസിലേക്ക് പകർത്തുന്നത് എന്നു പറഞ്ഞു. റിയലിസത്തോടും പെർഫെക്ഷനിസത്തോടുമൊക്കെയുള്ള ഒരു അകൽച്ചയും ചിത്രങ്ങളിൽ കാണാം, എന്തുകൊണ്ടാണിങ്ങനെ? ഫാത്തിമ : വിപിന്റെ നിരീക്ഷണം ശരിയാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പം പെർഫെക്ഷനിസത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണിപ്പോഴും എന്നാണ് എനിക്ക് തോന്നുന്നത്. കേവലം ബാലിശമായ ഒരു സൗന്ദര്യബോധമാണ് നമ്മൾ ഇപ്പോഴും വെച്ചുപുലർത്തുന്നത് എന്നു ഞാൻ പറയും. മുല്ലമൊട്ടുപോലുള്ള പല്ലുകളും ശംഖ് കടഞ്ഞ കഴുത്തും മുട്ടോളമെത്തുന്ന പനങ്കുലപോലത്തെ മുടിയഴകും സൗന്ദര്യലക്ഷണങ്ങളായി വാഴ്ത്തപ്പെടുന്നു. സുന്ദരിയോ സുന്ദരനോ ആകണമെങ്കിൽ വടിവ് ഒക്കണം. ഇല്ലെങ്കിലെന്താ കുഴപ്പം? ഇല്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ വിപണിയിൽ വിജയിക്കില്ല. കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിക്കോളൂ. നിക്ഷിപ്തതാൽപര്യങ്ങളാണ് ഇത്തരം കാര്യങ്ങൾ സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്. ഞാൻ അതിനോട് യോജിക്കുന്നില്ല. അമീന : ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനങ്ങൾ ലഭിച്ചിരുന്നോ? ഫാത്തി...

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – ആദ്യഭാഗം

Image
ഉ ദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (Liberalization, Privatization, Globalization) എന്നീ നയങ്ങളിലൂന്നിയ പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിലേക്ക് ഇന്ത്യ മാറിയിട്ടു 25 വർഷം തികയുകയാണ്. കണക്കുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുവാൻ പുതിയ നയപരിപാടികൾക്ക് കഴിഞ്ഞോയെന്നു പരിശോധിക്കാൻ പറ്റിയൊരു സന്ദർഭം കൂടിയാണിത്. ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയും ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ എത്തി സ്ഥിതി രൂക്ഷമാകുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരിവർത്തനത്തിനുമായി 1951 മുതൽ 1991 വരെ 40 വർഷക്കാലം നമ്മൾ പിന്തുടർന്നിരുന്ന സാമ്പത്തികനയത്തിന്റെ അലകും പിടിയും മാറ്റി ഉടച്ചുവാർക്കുവാനുള്ള ശ്രമങ്ങളുണ്ടായതും ചർച്ചകൾ ഉയർന്നുവന്നതും. ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് 1991ൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതിനു മുന്നേ നമ്മൾ നടപ്പിലാക്കിയിരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളുടെ ഉൽപ്പന...