Posts

Showing posts with the label ഹ്യൂമൻ ജിനോം പ്രോജക്ട്

ജീവന്റെ രഹസ്യവാതിലിലൂടെ… - ആദ്യഭാഗം

Image
ആ ധുനിക ജീവശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിൽ തന്നെ കാണുന്നത്. മരണത്തെ തന്നെ മാറ്റി നിർത്തുവാൻ കഴിയുമെന്ന മോഹങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല പഠനങ്ങളും. DNA യുടെ കണ്ടുപിടുത്തമാണ് ജനിതകശാസ്ത്രത്തിന്റെ സ്ഫോടനാത്മകമായ വളർച്ചയ്ക്ക് തുടക്കമിട്ടത്. ‘ജീവന്റെ അനശ്വര ചുരുളുകൾ’ എന്നാണ് DNA യെ വിശേഷിപ്പിക്കുന്നതുതന്നെ. മനുഷ്യന്റെ DNA യെപ്പറ്റി സമഗ്രമായി പഠിക്കുവാനും സൂക്ഷ്മമായി അപഗ്രഥിക്കുവാനും 1990 ൽ അമേരിക്കയിൽ ആരംഭിച്ച ബൃഹത്തായ ഒരു ഗവേഷണ പദ്ധതിയാണ് ഹ്യൂമൻ ജിനോം പ്രോജക്ട് (Human Geneome Project). ഏകദേശം 300 കോടിയോളം വരുന്ന ന്യൂക്ലിയോടൈഡുകളുടെ അനുക്രമം കണ്ടുപിടിക്കുക വഴി മനുഷ്യ ജീവനെ സംബന്ധിക്കുന്ന കൃത്യമായ അറിവ് നേടുവാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. 1865 ൽ ഓസ്ട്രിയക്കാരനായ ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ക്രൈസ്തവ പുരോഹിതനാണ് പാരമ്പര്യ ശാസ്ത്രത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രമാണങ്ങൽ ആദ്യമായി അവതരിപ്പിച്ചത്. പാരമ്പര്യത്തെക്കുറിച്ചുള്ള അന്നത്തെ സങ്കൽപ്പങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു മെൻഡൽ ...

ജീവന്റെ രഹസ്യവാതിലിലൂടെ…- രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക D NA യുടെ ത്രിമാന ഘടന മനസ്സിലായതോടുകൂടി ജീവന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീണുതുടങ്ങി. കോശത്തെപ്പറ്റിയുള്ള അറിവ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ജീവജാലങ്ങളെല്ലാം തന്നെ കോശങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കോശങ്ങൾക്ക് കോശഭിത്തിയും അതിന്റെ ഉള്ളിൽ ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ലാസവും അതിൽ ഒഴുകി നടക്കുന്ന കോശകേന്ദ്രവും (ന്യൂക്ലിയസ്സ്) ഉണ്ട്. ഈ കോശകേന്ദ്രത്തിനുള്ളിലാണ് ക്രോമോസോമുകൾ എന്നുവിളിക്കുന്ന ചുരുളൻ വസ്തുക്കളുള്ളത്. മനുഷ്യരിൽ ഒരോ കോശത്തിനും 23 ജോഡി ക്രോമോസോം വീതമുണ്ട്. ഇവയിൽ കോടിക്കണക്കിനു ATGC ന്യൂക്ലിയോടൈഡുകൾ ഉണ്ടായിരിക്കും. മനുഷ്യരിൽ ഏകദേശം 600 കോടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്രോമോസോമുകൾ പ്രോട്ടീനും DNA യും ചേർന്നു നിർമ്മിതമായിരിക്കുന്നവയാണ്. ആദ്യഘട്ടത്തിൽ അടുത്തടുത്തു കിടക്കുന്ന മൂന്നു ന്യൂക്ലിയോടൈഡുകൾ ചേർന്നു പ്രവർത്തനക്ഷമമാക്കും. അവയെ ‘ട്രിപ്ലറ്റ്’ എന്നാണ് വിളിക്കുന്നത്. ക്രോമോസോമുകളിൽ ഉള്ള പ്രോട്ടീൻ അമിനോആസിഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഒരു പ്രത്യേക അമിനോആസിഡിനെ തെരെഞ്ഞെട...