Posts

Showing posts with the label ISRO

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? – ആദ്യഭാഗം

Image
മ റ്റ് ഗ്രഹങ്ങളെക്കാൾ മുമ്പ് തന്നെ മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ച ഗ്രഹം ചൊവ്വയാണെന്ന് തോന്നുന്നു. ചൊവ്വായുടെ പ്രത്യേകത അതിന്റെ ചുവപ്പ് നിറമണ്. അതിന് കാരണം ചൊവ്വായിലുള്ള അയൺ ഓക് സൈഡിന്റെ ഉയർന്ന് അളവിലുള്ള സാന്നിദ്ധ്യമാണ്. അംഗാരകൻ എന്ന ചൊവ്വായുടെ സംസ്കൃത പേരിന്റെ അർത്ഥം ‘തീക്കട്ട’ എന്നാണ്. ചുവപ്പുനിറം രക്തത്തിന്റെയും യുദ്ധത്തിന്റെയും ഓർമ്മകൾ ഉണർത്തുന്നതിലാകണം പ്രചീന റോമാക്കാർ തങ്ങളുടെ യുദ്ധദേവതയായ മാർസിന്റെ പേര് ഈ ഗ്രഹത്തിന് നൽകിയത്. അശുഭകാരകനെന്ന് പറയപ്പെട്ടുവന്ന ചൊവ്വായെ മെരുക്കാനാകണം ഭാരതീയർ പിന്നീട് അതിനെ ‘മംഗളൻ’ എന്ന് വിളിച്ചുതുടങ്ങിയത്. ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ അലക് സാട്രിയായിൽ ജീവിച്ചിരുന്ന ടോളമി എഴുതിയ ആൽമഗെസ്റ്റ് എന്ന ഗ്രന്ഥത്തിലാണ് ഭൂമി കേന്ദ്രീകൃതമായിരിക്കുന്ന പ്രപഞ്ചഘടനയെക്കുറിച്ചുള്ള ആദ്യ നിഗമനമുണ്ടായിരുന്നത്. കേന്ദ്രസ്ഥാനത്ത് വർത്തിക്കുന്ന ഭൂമിയെ സൂര്യനടക്കമുള്ള മറ്റു ഗോളങ്ങൾ വലം വയ്ക്കുന്നു എന്നായയിരുന്നു ആ ഗ്രന്ഥത്തിലെ അടിസ്ഥാന സങ്കല്പം. പാശ്ചാത്യരാജ്യങ്ങളിലടക്കം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നത് ഈ സങ്കല്പമായിരുന്നു. എന്നാൽ AD 1500 നടുത്തു കോപ്പർനിക്കസ് എന്ന പോളിഷ്...

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ചൊ വ്വായിൽ ജീവികൾ ഉണ്ടോ? ഉത്തരം കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇപ്പോൾ ജീവികളൊന്നും ഇല്ലായെങ്കിൽ പോലും നേരത്തെ അവിടെ ജീവിവർഗ്ഗം ഉണ്ടായിരിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നുള്ള ഒരു ഊഹം പൊതുവായിട്ട് ഉണ്ട്. ചൊവ്വയിൽ പ്രകാശമുള്ള ഭാഗങ്ങളിൽ നെടുകെ ഋജുരേഖകൾ കാണപ്പെടുന്നതായി 1877 ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജിയോവെന്നി ഷിയോപെരല്ലി കണ്ടെത്തുകയുണ്ടായി. ചൊവ്വായുടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകിയുണ്ടായ വെള്ളം വരണ്ടപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതിന്റെ ഫലമായുണ്ടായ ‘കനാലു’കളാണിതെന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടു. 1897 ൽ എച്ച്. ജി. വെൽസ് പ്രസിദ്ധികരിച്ച ‘ലോകങ്ങളുടെ യുദ്ധം’ (War of Worlds) എന്ന പ്രസിദ്ധമായ ശാസ്ത്രനോവലിന്റെ ഇതിവൃത്തം തന്നെ ചെവ്വായിലെ ജിവികൾ ഭൂമിക്കെതിരെ നടത്തിയ ആക്രമണമായിരുന്നു. നമ്മുടെ അയൽപക്കത്താരൊങ്കിലും ഉണ്ടോയെന്ന ജിജ്ഞാസ നൂറ്റാണ്ടുളായി മനുഷ്യരാശിയെ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിൽ ചൊവ്വ നിരന്തരമായ ശാസ്ത്ര നിരീക്ഷണത്തിനുവിധേയമായി. 1960 ൽ USSR (റഷ്യ) ആയിരുന്നു ആദ്യ ചൊവ്വാ പര്യവേക്ഷണം തുടങ്ങിവെച്ചത്. കൊറബൽ 4 എന...

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇ ന്ത്യൻ വിശ്വാസം അനുസരിച്ച് ചൊവ്വ അത്ര ശൂഭലക്ഷണ ഹേതുവായ ഗ്രഹം അല്ല. ഒരാളുടെ ജാതക ദശയിൽ ആറ് ദശയിലും ചൊവ്വായുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അതിനെ ചൊവ്വാദോഷം എന്നാണ് വിളിക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ദോഷമുള്ള ആളുടെ പങ്കാളിയുടെ മരണമാണ് ഫലമെന്ന് വിശ്വസിക്കുന്നു. ഇതിന് പരിഹാരമായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ടിക്കുന്നത്. ചൊവ്വാഴ്ച ദിവസം മൂന്ന് നേരം ഉപവസിച്ച ശേഷം പരിപ്പ് കഴിച്ചാണ് വ്രതഭംഗം വരുത്തുന്നത്. ഇതാണ് നാസയുടെ 'കടല'യ്ക്ക് പകരം 'പരിപ്പി'നെ രംഗത്തിറക്കിയ തമാശകൾക്ക് നിദാനം. ഏതായാലും കടല കൊറിക്കുകയോ പരിപ്പ് കഴിക്കുകയോ ചെയ്തില്ലെങ്കിലും മിക്ക ശാസ്ത്രജ്ഞരും ഈ വലിയ നേട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഓരോ ഘട്ടം പിന്നിടുമ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചിരുന്നു. അങ്ങനെ മനുഷ്യരാശിക്ക് മുഴുവൻ അഭിമാനമായി നമ്മുടെ മംഗൾയാൻ ചൊവ്വായുടെ ഭ്രമണപഥത്തിൽ അതിന്റെ പ്രവർത്തനം തുടങ്ങികഴിഞ്ഞിരിക്കുന്നു. ഇനി അറിയേണ്ടത് ജ്യോതിഷത്തിലെ ചൊവ്വായുടെ ഭാവിയാണ് ജ്യോതിശാസ്ത്രത്തിൽ ചൊവ്വ ഒരു ഗ്രഹമാണ് എന്നാൽ ജ്യോതിഷത്തിൽ ചൊവ്വ നക്ഷത്രമാണെന...

CISF, SAIL, Air Force, Rural Dept., Navy and ISRO

L atest notifications: Central Industrial Security Force (CISF) invites application for the post of 1203 constables. Only male candidates are eligible for this post. Application form can be printed or downloaded through Download Center at the left side of this site. Last Date: 19/07/2014 For more details, visit CISF website Steel Authority of India Limited (SAIL) is inviting application for the recruitment for 473 vacancies of Operator cum Technician Trainee in various areas of their IISCO Steel Plant at Burnpur, West Bengal. Diploma holders can apply. Last Date for Online Registration: 05/07/2014 For more details, visit SAIL website Indian Air Force invites application for Air Force Common Admission Test (CAT) 02/2014. Separate courses for male and female candidates. Last Date: 19/07/2014 For more details, visit Air Force career website The State Level Nodal Agency for Watershed Development, Kerala invites applications for the posts of Technical Expert, Accountant and Data ...