Posts

Showing posts with the label ഫാത്തിമ

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - ആദ്യഭാഗം

Image
(2016 സെപ്തംബർ അവസാനം കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ ഫാത്തിമ ഹക്കീമിന്റെ അറോറ സീരിസിലുള്ള പെയിന്റിംഗുകളുടെ പ്രദർശനം നടന്നിരുന്നു. പ്രദർശനത്തിനിടയ്ക്ക് ഫാത്തിമയുമായി മെഡിസിൻ വിദ്യാർത്ഥിനിയായ അമീനയും വിപിൻ.സി.എസും നടത്തിയ അഭിമുഖ സംഭാഷണം.) അ മീന : കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ നടക്കുന്ന ഫാത്തിമയുടെ ‘Aurora - Poem like paints’ എക്സിബിഷൻ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ പേര് തന്നെ ഒരു പ്രത്യേകതയുള്ളതായി തോന്നുന്നു. അക്കാര്യത്തിൽനിന്നു തന്നെ സംഭാഷണം തുടങ്ങാം. എന്താണ് ഇങ്ങനെയൊരു പേര് കണ്ടെത്തിയതിന്റെ പശ്ചാത്തലം? ഫാത്തിമ : അറോറയെന്നാൽ മലയാളത്തിൽ ധ്രുവദീപ്തി, അല്ലേ? ധ്രുവ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാണപ്പെടുന്ന നാച്ചുറലായ ലൈറ്റാണ് അറോറ. മഴവില്ല് പോലെ, ഒരു മഴത്തുള്ളിപോലെ, ഒരു പക്ഷിത്തൂവൽ പോലെ, ഒരു പൂവിതൾ പോലെ വളരെ മനോഹരമായ ഒരു കാഴ്ചയാണത്. നേരിട്ട് ഒരിക്കലെങ്കിലും കാണണമെന്നു ഞാനാഗ്രഹിക്കുന്ന ഒരു കാഴ്ച കൂടിയാണത്. ഭൂമിയുടെ മുകളിൽ ഒരു റാന്തൽ കത്തിച്ചുവച്ചപോലത്തെ മനോഹരമായ കാഴ്ച. എന്തായാലും ഈ സീരിസിലുള്ള ചിത്രങ്ങൾക്ക് ആ പേര് നൽകാനാണ് എനിക്ക് തോന്നിയത്. വിപിൻ : ഞാനും എന്റെ സു...

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക അ മീന : കോഴിക്കോട്ടെ എക്സിബിഷന്റെ അനുഭവം എങ്ങനെയായിരുന്നു? ഫാത്തിമ : വളരെ വളരെ നല്ലതായിരുന്നു. ഒരു പ്രധാന കാര്യം എന്റെ ആദ്യ എക്സിബിഷനായിരുന്നു കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ നടന്നത്. ആൾക്കാർ എങ്ങനെ എക്സിബിഷനെ സ്വീകരിക്കുമെന്ന ചെറിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല വിജയമാണുണ്ടായത്. കോഴിക്കോട്ടുകാർ കലകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരും പുരോഗമന ചിന്താഗതിക്കാരാണെന്നുമാണു കേട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ അത് ശരിയാണ്. പിന്നെ ഇത്തരം കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഏറ്റവും നല്ലയിടം കോഴിക്കോടാണെന്ന് എനിക്ക് തോന്നുന്നത്. വിപിൻ : ചിത്രങ്ങളൊക്കെ വിറ്റുപോയിരുന്നോ? എങ്ങനെയാണ് ചിത്രങ്ങൾക്ക് വില നിശ്ചയിക്കുവാൻ പറ്റുന്നത്? ഫാത്തിമ : വില നിശ്ചയിക്കുവാൻ പറ്റുന്നതെങ്ങനെയാണെന്നതു ഒരു വലിയ ചോദ്യമാണ് വിപിൻ.., എന്റെ പെയിന്റിംഗുകൾക്കൊക്കെ ഒരു വിലയുണ്ട്. ചിലർ എന്നോട് ചോദിക്കാറുണ്ടു എന്താണ് ഈ വിലയ്ക്ക് അടിസ്ഥാനം, ആ ചിത്രം വരയ്ക്കുന്നതിനു വേണ്ടി വന്ന പ്രയത്നത്തിന്റെ വിലയാണോ അതോ അതു ചെയ്തു തീർക്ക...

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക വി പിൻ : എക്സിബിഷനിടയ്ക്ക് സംസാരിച്ചപ്പോൾ സ്വപ്നങ്ങളിൽ കണ്ടിരുന്നവയാണ് കാൻവാസിലേക്ക് പകർത്തുന്നത് എന്നു പറഞ്ഞു. റിയലിസത്തോടും പെർഫെക്ഷനിസത്തോടുമൊക്കെയുള്ള ഒരു അകൽച്ചയും ചിത്രങ്ങളിൽ കാണാം, എന്തുകൊണ്ടാണിങ്ങനെ? ഫാത്തിമ : വിപിന്റെ നിരീക്ഷണം ശരിയാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പം പെർഫെക്ഷനിസത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണിപ്പോഴും എന്നാണ് എനിക്ക് തോന്നുന്നത്. കേവലം ബാലിശമായ ഒരു സൗന്ദര്യബോധമാണ് നമ്മൾ ഇപ്പോഴും വെച്ചുപുലർത്തുന്നത് എന്നു ഞാൻ പറയും. മുല്ലമൊട്ടുപോലുള്ള പല്ലുകളും ശംഖ് കടഞ്ഞ കഴുത്തും മുട്ടോളമെത്തുന്ന പനങ്കുലപോലത്തെ മുടിയഴകും സൗന്ദര്യലക്ഷണങ്ങളായി വാഴ്ത്തപ്പെടുന്നു. സുന്ദരിയോ സുന്ദരനോ ആകണമെങ്കിൽ വടിവ് ഒക്കണം. ഇല്ലെങ്കിലെന്താ കുഴപ്പം? ഇല്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ വിപണിയിൽ വിജയിക്കില്ല. കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിക്കോളൂ. നിക്ഷിപ്തതാൽപര്യങ്ങളാണ് ഇത്തരം കാര്യങ്ങൾ സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്. ഞാൻ അതിനോട് യോജിക്കുന്നില്ല. അമീന : ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനങ്ങൾ ലഭിച്ചിരുന്നോ? ഫാത്തി...