Posts

Showing posts with the label ശാസ്ത്രം

ജീവന്റെ രഹസ്യവാതിലിലൂടെ… - ആദ്യഭാഗം

Image
ആ ധുനിക ജീവശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിൽ തന്നെ കാണുന്നത്. മരണത്തെ തന്നെ മാറ്റി നിർത്തുവാൻ കഴിയുമെന്ന മോഹങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല പഠനങ്ങളും. DNA യുടെ കണ്ടുപിടുത്തമാണ് ജനിതകശാസ്ത്രത്തിന്റെ സ്ഫോടനാത്മകമായ വളർച്ചയ്ക്ക് തുടക്കമിട്ടത്. ‘ജീവന്റെ അനശ്വര ചുരുളുകൾ’ എന്നാണ് DNA യെ വിശേഷിപ്പിക്കുന്നതുതന്നെ. മനുഷ്യന്റെ DNA യെപ്പറ്റി സമഗ്രമായി പഠിക്കുവാനും സൂക്ഷ്മമായി അപഗ്രഥിക്കുവാനും 1990 ൽ അമേരിക്കയിൽ ആരംഭിച്ച ബൃഹത്തായ ഒരു ഗവേഷണ പദ്ധതിയാണ് ഹ്യൂമൻ ജിനോം പ്രോജക്ട് (Human Geneome Project). ഏകദേശം 300 കോടിയോളം വരുന്ന ന്യൂക്ലിയോടൈഡുകളുടെ അനുക്രമം കണ്ടുപിടിക്കുക വഴി മനുഷ്യ ജീവനെ സംബന്ധിക്കുന്ന കൃത്യമായ അറിവ് നേടുവാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. 1865 ൽ ഓസ്ട്രിയക്കാരനായ ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ക്രൈസ്തവ പുരോഹിതനാണ് പാരമ്പര്യ ശാസ്ത്രത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രമാണങ്ങൽ ആദ്യമായി അവതരിപ്പിച്ചത്. പാരമ്പര്യത്തെക്കുറിച്ചുള്ള അന്നത്തെ സങ്കൽപ്പങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു മെൻഡൽ ...

ജീവന്റെ രഹസ്യവാതിലിലൂടെ…- രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക D NA യുടെ ത്രിമാന ഘടന മനസ്സിലായതോടുകൂടി ജീവന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീണുതുടങ്ങി. കോശത്തെപ്പറ്റിയുള്ള അറിവ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ജീവജാലങ്ങളെല്ലാം തന്നെ കോശങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കോശങ്ങൾക്ക് കോശഭിത്തിയും അതിന്റെ ഉള്ളിൽ ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ലാസവും അതിൽ ഒഴുകി നടക്കുന്ന കോശകേന്ദ്രവും (ന്യൂക്ലിയസ്സ്) ഉണ്ട്. ഈ കോശകേന്ദ്രത്തിനുള്ളിലാണ് ക്രോമോസോമുകൾ എന്നുവിളിക്കുന്ന ചുരുളൻ വസ്തുക്കളുള്ളത്. മനുഷ്യരിൽ ഒരോ കോശത്തിനും 23 ജോഡി ക്രോമോസോം വീതമുണ്ട്. ഇവയിൽ കോടിക്കണക്കിനു ATGC ന്യൂക്ലിയോടൈഡുകൾ ഉണ്ടായിരിക്കും. മനുഷ്യരിൽ ഏകദേശം 600 കോടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്രോമോസോമുകൾ പ്രോട്ടീനും DNA യും ചേർന്നു നിർമ്മിതമായിരിക്കുന്നവയാണ്. ആദ്യഘട്ടത്തിൽ അടുത്തടുത്തു കിടക്കുന്ന മൂന്നു ന്യൂക്ലിയോടൈഡുകൾ ചേർന്നു പ്രവർത്തനക്ഷമമാക്കും. അവയെ ‘ട്രിപ്ലറ്റ്’ എന്നാണ് വിളിക്കുന്നത്. ക്രോമോസോമുകളിൽ ഉള്ള പ്രോട്ടീൻ അമിനോആസിഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഒരു പ്രത്യേക അമിനോആസിഡിനെ തെരെഞ്ഞെട...

പ്രകാശം വളയുമോ? - ആപേക്ഷികതാ സിദ്ധാന്തത്തിലേക്കൊരു കിളിവാതിൽ - ആദ്യഭാഗം

Image
2 015 അന്താരാഷ്ട്ര പ്രകാശ വർഷമായി ആചരിക്കുകയാണ്. ഈ അവസരത്തിൽ പ്രകാശത്തെ പറ്റിയുള്ള പഴയൊരു, എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു സംശയത്തെക്കുറിച്ചു നമുക്ക് ചില കാര്യങ്ങൾ നോക്കാം. പ്രകാശം വളയുമോ? ഇതാണ് ചോദ്യം ‘വളയുമല്ലോ, ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് കടക്കുന്വോൾ പ്രകാശം വളയുന്നുണ്ടല്ലോ.’ ഈ പറഞ്ഞതിൽ ചെറിയൊരു പിശകുണ്ട്. പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് കടക്കുന്വോൾ വളയുകയല്ല, പ്രകാശത്തിന്റെ സഞ്ചാര ദിശയ്ക്കു മാറ്റം ഉണ്ടാകുകയാണ്. അതായത് ഒരു ‘ഒടിയലാ’ണ് നടക്കുന്നത്. ഇതാണ് അപവർത്തനം (Refraction). ഇനി പറയൂ , പ്രകാശം ശരിക്കും വളയുമോ? വളയും, പ്രകാശത്തിനു ഗുരുത്വാകർഷണത്തിന്റെ സാന്നിധ്യത്തിൽ സംഭവിക്കുന്ന വളരെ പതുക്കെയുള്ള (gradual) ദിശാമാറ്റമാണ് പ്രകാശത്തിന്റെ വളയൽ (bending of light). പ്രകാശം വളയുമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് ആൽബർട്ട് ഐൻസ്റ്റീനാണ്. 1915 ൽ ഗുരുത്വാകർഷണത്തെയും പ്രപഞ്ചത്തെയും കുറിച്ചു പ്രതിപാദിക്കുന്ന ‘സാമാന്യ ആപേക്ഷികതാ സിദ്ധാന്തം’ ആവിഷ്കരിച്ചപ്പോഴാണ് പ്രകാശം ഗുരുത്വാകർഷണം മൂലം വളയുമെന്ന് ഐൻസ്റ്റീൻ അഭിപ്രായപ്...

പ്രകാശം വളയുമോ? - ആപേക്ഷികതാ സിദ്ധാന്തത്തിലേക്കൊരു കിളിവാതിൽ - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക സി ദ്ധാന്തമൊക്കെ ശരിയാണ്. പക്ഷേ അതെങ്ങനെ തെളിയിക്കും? ചുരുങ്ങിയത് സൂര്യനോളമെങ്കിലും ഭാരമുള്ള ഒരു വസ്തുവിന്റെ അടുത്തുകൂടെ പ്രകാശം കടത്തിവിട്ടാലല്ലേ പ്രകാശം വളയുമോ എന്നറിയുവാൻ പറ്റൂ. ഇനിയിപ്പോൾ സൂര്യന്റെ അടുത്തുകൂടെ പ്രകാശം കടത്തിവിടാമെന്നു വെച്ചാൽ സൂര്യന്റെ പ്രകാശം മൂലം നമ്മൾ അയച്ച പ്രകാശം തിരിച്ചറിയാനും സാധിക്കില്ല. അതു മാത്രമല്ല ഭൂമിയിൽ നിന്നയച്ച ആ പ്രകാശം എവിടെ നിന്നെങ്കിലും സ്വീകരിച്ചാലല്ലേ അത് വളഞ്ഞിട്ടുണ്ടോ എന്നറിയാൻ പറ്റൂ. അത് എവിടെ നിന്നു സ്വീകരിക്കും? അപ്പോഴാണ് ആർതർ എഡിംഗ്ടൺ പുതിയൊരു പരീക്ഷണരീതി അവലംബിച്ചത്. പ്രകാശം വളയുന്നുണ്ടോ എന്നറിയാൻ നമ്മൾ പ്രകാശം അയയ്ക്കേണ്ട കാര്യമില്ല പകരം സൂര്യന്റെ പുറകിലുള്ള നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശം സൂര്യന്റെ ആകർഷണ ബലം മൂലം വളയുന്നുണ്ടോ എന്നു നോക്കിയാലും മതി. ഇതിനുവേണ്ടി നമുക്ക് സൂര്യപ്രകാശമില്ലാതെ സൂര്യനെ കാണുന്ന സമയം വേണം അതായത് സൂര്യഗ്രഹണ സമയം. 1915 നു ശേഷം 1919 മെയ് 29 ന് സന്വൂർണ്ണ സൂര്യഗ്രഹണം നടക്കുമെന്നു എഡിംഗ്ടൺ മനസ്സിലാക്കി. ആ ദിവസത്തെ സന്വൂർണ്ണ...

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? – ആദ്യഭാഗം

Image
മ റ്റ് ഗ്രഹങ്ങളെക്കാൾ മുമ്പ് തന്നെ മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ച ഗ്രഹം ചൊവ്വയാണെന്ന് തോന്നുന്നു. ചൊവ്വായുടെ പ്രത്യേകത അതിന്റെ ചുവപ്പ് നിറമണ്. അതിന് കാരണം ചൊവ്വായിലുള്ള അയൺ ഓക് സൈഡിന്റെ ഉയർന്ന് അളവിലുള്ള സാന്നിദ്ധ്യമാണ്. അംഗാരകൻ എന്ന ചൊവ്വായുടെ സംസ്കൃത പേരിന്റെ അർത്ഥം ‘തീക്കട്ട’ എന്നാണ്. ചുവപ്പുനിറം രക്തത്തിന്റെയും യുദ്ധത്തിന്റെയും ഓർമ്മകൾ ഉണർത്തുന്നതിലാകണം പ്രചീന റോമാക്കാർ തങ്ങളുടെ യുദ്ധദേവതയായ മാർസിന്റെ പേര് ഈ ഗ്രഹത്തിന് നൽകിയത്. അശുഭകാരകനെന്ന് പറയപ്പെട്ടുവന്ന ചൊവ്വായെ മെരുക്കാനാകണം ഭാരതീയർ പിന്നീട് അതിനെ ‘മംഗളൻ’ എന്ന് വിളിച്ചുതുടങ്ങിയത്. ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ അലക് സാട്രിയായിൽ ജീവിച്ചിരുന്ന ടോളമി എഴുതിയ ആൽമഗെസ്റ്റ് എന്ന ഗ്രന്ഥത്തിലാണ് ഭൂമി കേന്ദ്രീകൃതമായിരിക്കുന്ന പ്രപഞ്ചഘടനയെക്കുറിച്ചുള്ള ആദ്യ നിഗമനമുണ്ടായിരുന്നത്. കേന്ദ്രസ്ഥാനത്ത് വർത്തിക്കുന്ന ഭൂമിയെ സൂര്യനടക്കമുള്ള മറ്റു ഗോളങ്ങൾ വലം വയ്ക്കുന്നു എന്നായയിരുന്നു ആ ഗ്രന്ഥത്തിലെ അടിസ്ഥാന സങ്കല്പം. പാശ്ചാത്യരാജ്യങ്ങളിലടക്കം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നത് ഈ സങ്കല്പമായിരുന്നു. എന്നാൽ AD 1500 നടുത്തു കോപ്പർനിക്കസ് എന്ന പോളിഷ്...

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ചൊ വ്വായിൽ ജീവികൾ ഉണ്ടോ? ഉത്തരം കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇപ്പോൾ ജീവികളൊന്നും ഇല്ലായെങ്കിൽ പോലും നേരത്തെ അവിടെ ജീവിവർഗ്ഗം ഉണ്ടായിരിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നുള്ള ഒരു ഊഹം പൊതുവായിട്ട് ഉണ്ട്. ചൊവ്വയിൽ പ്രകാശമുള്ള ഭാഗങ്ങളിൽ നെടുകെ ഋജുരേഖകൾ കാണപ്പെടുന്നതായി 1877 ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജിയോവെന്നി ഷിയോപെരല്ലി കണ്ടെത്തുകയുണ്ടായി. ചൊവ്വായുടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകിയുണ്ടായ വെള്ളം വരണ്ടപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതിന്റെ ഫലമായുണ്ടായ ‘കനാലു’കളാണിതെന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടു. 1897 ൽ എച്ച്. ജി. വെൽസ് പ്രസിദ്ധികരിച്ച ‘ലോകങ്ങളുടെ യുദ്ധം’ (War of Worlds) എന്ന പ്രസിദ്ധമായ ശാസ്ത്രനോവലിന്റെ ഇതിവൃത്തം തന്നെ ചെവ്വായിലെ ജിവികൾ ഭൂമിക്കെതിരെ നടത്തിയ ആക്രമണമായിരുന്നു. നമ്മുടെ അയൽപക്കത്താരൊങ്കിലും ഉണ്ടോയെന്ന ജിജ്ഞാസ നൂറ്റാണ്ടുളായി മനുഷ്യരാശിയെ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിൽ ചൊവ്വ നിരന്തരമായ ശാസ്ത്ര നിരീക്ഷണത്തിനുവിധേയമായി. 1960 ൽ USSR (റഷ്യ) ആയിരുന്നു ആദ്യ ചൊവ്വാ പര്യവേക്ഷണം തുടങ്ങിവെച്ചത്. കൊറബൽ 4 എന...

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇ ന്ത്യൻ വിശ്വാസം അനുസരിച്ച് ചൊവ്വ അത്ര ശൂഭലക്ഷണ ഹേതുവായ ഗ്രഹം അല്ല. ഒരാളുടെ ജാതക ദശയിൽ ആറ് ദശയിലും ചൊവ്വായുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അതിനെ ചൊവ്വാദോഷം എന്നാണ് വിളിക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ദോഷമുള്ള ആളുടെ പങ്കാളിയുടെ മരണമാണ് ഫലമെന്ന് വിശ്വസിക്കുന്നു. ഇതിന് പരിഹാരമായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ടിക്കുന്നത്. ചൊവ്വാഴ്ച ദിവസം മൂന്ന് നേരം ഉപവസിച്ച ശേഷം പരിപ്പ് കഴിച്ചാണ് വ്രതഭംഗം വരുത്തുന്നത്. ഇതാണ് നാസയുടെ 'കടല'യ്ക്ക് പകരം 'പരിപ്പി'നെ രംഗത്തിറക്കിയ തമാശകൾക്ക് നിദാനം. ഏതായാലും കടല കൊറിക്കുകയോ പരിപ്പ് കഴിക്കുകയോ ചെയ്തില്ലെങ്കിലും മിക്ക ശാസ്ത്രജ്ഞരും ഈ വലിയ നേട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഓരോ ഘട്ടം പിന്നിടുമ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചിരുന്നു. അങ്ങനെ മനുഷ്യരാശിക്ക് മുഴുവൻ അഭിമാനമായി നമ്മുടെ മംഗൾയാൻ ചൊവ്വായുടെ ഭ്രമണപഥത്തിൽ അതിന്റെ പ്രവർത്തനം തുടങ്ങികഴിഞ്ഞിരിക്കുന്നു. ഇനി അറിയേണ്ടത് ജ്യോതിഷത്തിലെ ചൊവ്വായുടെ ഭാവിയാണ് ജ്യോതിശാസ്ത്രത്തിൽ ചൊവ്വ ഒരു ഗ്രഹമാണ് എന്നാൽ ജ്യോതിഷത്തിൽ ചൊവ്വ നക്ഷത്രമാണെന...