
പ്രകാശം വളയുമോ? ഇതാണ് ചോദ്യം
‘വളയുമല്ലോ, ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് കടക്കുന്വോൾ പ്രകാശം വളയുന്നുണ്ടല്ലോ.’
ഈ പറഞ്ഞതിൽ ചെറിയൊരു പിശകുണ്ട്. പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് കടക്കുന്വോൾ വളയുകയല്ല, പ്രകാശത്തിന്റെ സഞ്ചാര ദിശയ്ക്കു മാറ്റം ഉണ്ടാകുകയാണ്. അതായത് ഒരു ‘ഒടിയലാ’ണ് നടക്കുന്നത്. ഇതാണ് അപവർത്തനം (Refraction).
ഇനി പറയൂ , പ്രകാശം ശരിക്കും വളയുമോ?
വളയും, പ്രകാശത്തിനു ഗുരുത്വാകർഷണത്തിന്റെ സാന്നിധ്യത്തിൽ സംഭവിക്കുന്ന വളരെ പതുക്കെയുള്ള (gradual) ദിശാമാറ്റമാണ് പ്രകാശത്തിന്റെ വളയൽ (bending of light). പ്രകാശം വളയുമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് ആൽബർട്ട് ഐൻസ്റ്റീനാണ്. 1915 ൽ ഗുരുത്വാകർഷണത്തെയും പ്രപഞ്ചത്തെയും കുറിച്ചു പ്രതിപാദിക്കുന്ന ‘സാമാന്യ ആപേക്ഷികതാ സിദ്ധാന്തം’ ആവിഷ്കരിച്ചപ്പോഴാണ് പ്രകാശം ഗുരുത്വാകർഷണം മൂലം വളയുമെന്ന് ഐൻസ്റ്റീൻ അഭിപ്രായപ്പെട്ടത് (2015 സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നൂറാം വാർഷികം കൂടിയാണ് ). 1915 ൽ പ്രകാശം വളയുമെന്ന് പ്രവചിച്ചുവെങ്കിലും തെളിയിക്കപ്പെട്ടത് നാല് വർഷങ്ങൾക്ക് ശേഷമാണ്. 1919 ൽ ആർതർ എഡിംഗ്ടൺ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഇക്കാര്യം തെളിയിച്ചത്.
കൂടുതലായി പറയുംമുന്വ് ഒരു കാര്യം ചോദിക്കട്ടെ, എന്താണ് ഗുരുത്വാകർഷണം? ന്യൂട്ടന്റെ കാലത്ത് കരുതിയിരുന്നത് ഭാരമുള്ള വസ്തുക്കൾ പരസ്പരം പ്രയോഗിക്കുന്ന ബലമാണ് ഗുരുത്വാകർഷണം എന്നായിരുന്നു. എന്നാൽ പിന്നീട് കഥ മാറി. സാമാന്യ ആപേക്ഷികതാ സിദ്ധാന്തമനുസരിച്ചു ഗുരുത്വാകർഷണം ഒരു ബലമല്ല. അതു സ്ഥലത്തിനും കാലത്തിനുമുണ്ടാകുന്ന വക്രതയാണ്. ഉദാഹരണമായി ഒരു നേർത്ത റബ്ബർ ഷീറ്റിൽ ഭാരമുള്ള ഒരു വസ്തു വെയ്ക്കുക. ഇപ്പോൾ റബ്ബർ ഷീറ്റ് അൽപ്പം കുഴിഞ്ഞു തുങ്ങി നിൽക്കും. ഈ റബ്ബർ ഷീറ്റിന്റെ എവിടെയെങ്കിലും ഒരു ചെറിയ വസ്തു വെച്ചാൽ അതു ഭാരമുള്ള വസ്തുവിലേക്ക് ഒഴുകി നീങ്ങും. ഇതുപോലെ ഭീമമായ ഭാരമുള്ള വസ്തുതകൾ പ്രപഞ്ചത്തിലെ സ്ഥലത്തിൽ ഇത്തരത്തിലുള്ള വക്രതയുണ്ടാകും. നമ്മുടെ സമയം അതായത് കാലം ആപേക്ഷികമാണ്. അതുകൊണ്ട് സ്ഥലത്തിനു വക്രതയുണ്ടാകുന്വോൾ കാലത്തിനേയും ബാധിക്കും. അതായത് പ്രകാശം സഞ്ചരിക്കാനെടുക്കുന്ന സമയം വ്യത്യാസപ്പെടും. ചുരുക്കി പറഞ്ഞാൽ ഭാരം കൂടിയ വസ്തുതകൾക്ക് പ്രകാശത്തിന്റെ സഞ്ചാരത്തിനെ, അതായാത് അതിന്റെ ദിശയെ സ്വാധീനിക്കുവാൻ കഴിയും.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക