നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - ആദ്യഭാഗം
ന ന്ദിത… മൊഴിയറ്റ മൗനം പോലെ… വിതുന്വി നിൽക്കുന്ന നൊന്വരം പോലെ… എന്റെ മനസിലൊരു വിങ്ങലായിരിക്കുന്നു എന്റെ സ്വപ്നങ്ങളെ പൊള്ളിക്കുന്നു നന്ദിത… 1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ജനിച്ചു ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂൾ, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, ചെന്നൈ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വയനാട് മൂട്ടിൽ WMOAS കോളേജിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17 ന് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം വ്യക്തമല്ല. “ഒരു സ്ററെതസ്കോപ്പിൻ ഞരന്വിലൂടെ അന്ത്യചലനവുമെന്നെ വെടിഞ്ഞു പോകുന്വോൾ നിഴലുകൾ നീലവിരലുകൾ കൊണ്ടെൻ നിറഞ്ഞൊഴുകുന്ന മിഴികൾ മീട്ടുന്വോൾ കിനാവ് പോലെ ഞാൻ പൊലിഞ്ഞു പോകുന്വോൾ വരിക ജീവന്റെ മെഴുകുതിരിയുമായ് ഒരു തലയോട്ടി നിറയെ വീഞ്ഞുമായ് ഹരിത ചർമ്മത്തിൻ ഒലിവിലയുമായ് വരിക നീ ശവമുറിയിൽ നിന്നും എന്നെ വിളിച്ചുണർത്തുവാൻ…” -- മരണവാർഡ് -- ബാലചന്ദ്രൻ ചുള്ളിക്കാട് മരണത്തിനു ശേഷമാണ് നന്ദിതയുടെ കവിതകൾ കണ്ടുകിട്ടുന്നത് ആമുഖത്തിൽ നിന്നും… സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്...