'നെറ്റ് നിഷ്പക്ഷത' (net neutrality) - വീണ്ടുമൊരു ‘മുല്ലപ്പൂ വിപ്ലവം’ - ആദ്യഭാഗം
'നെ റ്റ് നിഷ്പക്ഷത' (net neutrality) എന്ന പ്രയോഗം വാര്‍ത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ കുറിച്ച് ചില കാര്യങ്ങൾ ഇതാ: എന്താണ് ആ സങ്കല്‍പം ? വേഗതയിലും ലഭിക്കുന്നതിനുള്ള ചെലവിലും വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ പോലും എല്ലാ ഇന്റർനെറ്റ് സൈറ്റുകളെയും തുല്യനിലയിൽ പരിഗണിക്കണം എന്നതാണ് 'നെറ്റ് നിഷ്പക്ഷത' കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്താണ് ഈ പ്രശ്‌നം ? തങ്ങളുടെ വരുമാനം കുറയുന്നതിനാൽ OTT (Over the Top) സേവനദാതാക്കളായ സ്‌കൈപ്പ്, വാട്ട്‌സ്ആപ്, വൈബർ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ടെലിക്കോം കമ്പനികൾ കഴിഞ്ഞ ജനുവരിയിൽ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. OTT കമ്പനികൾ നല്‍കുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഫോണ്‍വിളികള്‍ക്ക് പ്രത്യക നിരക്ക് ഈടാക്കണമെന്ന നിര്‍ദ്ദേശവുമായി ഭാരതി എയര്‍ടെൽ മുന്നോട്ട് വന്നു. എന്നാൽ അത്തരം നിരക്കുകൾ ഏർപ്പെടുത്തുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വന്‍പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. ഏകദേശം ഒരു മാസത്തിന് ശേഷം, ടെലിക്കോം മേഖലയിൽ 'നെറ്റ് നിഷ്പക്ഷത' ഏർപ്പെടുത്തുന്നതി...