
എന്താണ് ആ സങ്കല്‍പം?
വേഗതയിലും ലഭിക്കുന്നതിനുള്ള ചെലവിലും വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ പോലും എല്ലാ ഇന്റർനെറ്റ് സൈറ്റുകളെയും തുല്യനിലയിൽ പരിഗണിക്കണം എന്നതാണ് 'നെറ്റ് നിഷ്പക്ഷത' കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്താണ് ഈ പ്രശ്‌നം?
തങ്ങളുടെ വരുമാനം കുറയുന്നതിനാൽ OTT (Over the Top) സേവനദാതാക്കളായ സ്‌കൈപ്പ്, വാട്ട്‌സ്ആപ്, വൈബർ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ടെലിക്കോം കമ്പനികൾ കഴിഞ്ഞ ജനുവരിയിൽ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. OTT കമ്പനികൾ നല്‍കുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഫോണ്‍വിളികള്‍ക്ക് പ്രത്യക നിരക്ക് ഈടാക്കണമെന്ന നിര്‍ദ്ദേശവുമായി ഭാരതി എയര്‍ടെൽ മുന്നോട്ട് വന്നു. എന്നാൽ അത്തരം നിരക്കുകൾ ഏർപ്പെടുത്തുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വന്‍പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. ഏകദേശം ഒരു മാസത്തിന് ശേഷം, ടെലിക്കോം മേഖലയിൽ 'നെറ്റ് നിഷ്പക്ഷത' ഏർപ്പെടുത്തുന്നതിന്റെ സാമ്പത്തിക സാധ്യതകൾ പഠിക്കുന്നതിനായി ടെലിക്കോം വകുപ്പ് ഒരു കമ്മിറ്റിക്ക് രൂപം നല്‍കി.
ഏപ്രിൽ ഒന്നാം വാരം 'സീറോ' എന്ന ഒരു പദ്ധതിക്ക് എയര്‍ടെൽ രൂപം നല്‍കി. ഈ പദ്ധതി പ്രകാരം ഭാരതി എയര്‍ടെൽ പ്ലാറ്റ്‌ഫോമിൽ 150 സ്റ്റാര്‍ട്ട്-അപ്പുകൾ പങ്കാളികളാകും. സ്റ്റാര്‍ട്ട്-അപ്പുകളും ഇ-വാണിജ്യവും എയര്‍ടെല്ലിന് പൈസ നല്‍കുമെന്നതിനാൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാനാവും. എല്ലാ ഉപകരണങ്ങളും ഒരേ നിലവാരത്തിലുള്ളതാക്കണമെന്നും എല്ലാത്തിനും ഒരേ വില തന്നെ നിശ്ചയിക്കണമെന്നുമുള്ള നെറ്റ് നിഷ്പക്ഷതയുടെ തത്വങ്ങള്‍ക്ക് എതിരാണ് 'സീറോ' എന്ന് വിദഗ് ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്റർനെറ്റ് സൈറ്റുകളുടെയും സേവനങ്ങളുടെയും നിലവാരത്തിൽ വ്യത്യാസം വരുത്തുന്നില്ല എന്നതിനാൽ ഈ വാദം അടിസ്ഥാന രഹിതമാണെന്ന് എയര്‍ടെൽ പറയുന്നു. ഇത്തരം പ്രശ്‌നങ്ങൾ ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതിയുടെ 'സീറോ' പദ്ധതിയിൽ ചേരാനുള്ള ചര്‍ച്ചകളിൽ നിന്നും പിന്മാറാൻ ഇ-വാണിജ്യ ഭീമനായ Flipkart തീരുമാനിച്ചു. ഇതിനു പിന്നാലെ, റിലയൻസും ഫേസ് ബുക്കും ചേർന്ന് പ്രഖ്യാപിച്ച internet.org എന്ന പദ്ധതിയിൽ നിന്ന് cleartrip.com, NDTV, Times Group എന്നിവരും പിൻമാറുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായ തരംഗം ഇന്ത്യയിൽ അതിവേഗം വളർന്നു വരുന്നുണ്ട്.
എന്തായിരിക്കും ഇതിന്റെ ആത്യന്തികസ്ഥിതി?
വേഗത്തിലുള്ളതോ ലളിതമായതോ ആയ പ്രാപ്യതയ്ക്ക് വേണ്ടി ഓരോ കമ്പനിയും ഇന്റർനെറ്റ് സേവനദാതാവിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി പണം നല്‍കുന്ന പക്ഷം, ഇന്റർനെറ്റിൽ ഒരു വ്യക്തിയോ കമ്പനിയോ പ്രസിദ്ധീകരിക്കുന്ന ഏത് വിവരങ്ങളും ലഭ്യമാകുമെന്ന ആശയം പതുക്കെ ഇല്ലാതാവുകയും ചില വെബ് അധിഷ്ടിത കമ്പനികൾ ഇന്റർനെറ്റിന്റെ കുത്തക കൈയടക്കുകയും ചെയ്യും.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക