Posts

Showing posts with the label സാഹിത്യം

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം

Image
1 969 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നിങ്ങനെ വിഭജിച്ചുവെന്നു തന്നെ പറയാം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലയളവിൽ സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി പാരീസ് മാറുകയുണ്ടായി. മനുഷ്യ മനസാക്ഷിയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കി കടന്നുപോയ ഒരു യുദ്ധം; മറ്റൊരു മഹായുദ്ധത്തിൻറെ വിഹ്വലതകൾ പടിവാതിലിൽ എത്തിനിൽക്കുന്ന കാലം; ഇതൊക്കെ ചേർന്നു സാഹിത്യത്തിൽ ജീവിതം ഇരുണ്ട് പോയി എന്നു പറയാം. ഇക്കാലയളവിലെ ‘ലോസ്റ്റ് ജനറേഷൻ’ എന്നറിയപ്പെട്ട ഏണസ്റ്റ് ഹെമിംഗ് വേ, എസ്രാ പൗണ്ട് തുടങ്ങിയവരുടെ രചനാപശ്ചാത്തലം മനസ്സിൽ വെച്ചുകൊണ്ടാവണം ഖസാക്കിന്റെ രചനാപശ്ചാത്തലത്തെ മനസ്സിലാക്കേണ്ടുന്നത്. മലയാള നോവൽ സാഹിത്യത്തിൽ ഈ ഭാവുകത്വത്തിന്റെ പതാകവാഹകർ ഒ.വി. വിജയനും മുകുന്ദനും കാക്കനാടനുമൊക്കെയായിരുന്നു. പാരീസിനു സമാനമായി ഡൽഹിയിൽ നടന്ന സാഹിത്യചർച്ചകളും സംവാദങ്ങളുമൊക്കെ നടപ്പ് കെട്ടുപാടുകളെ പൊട്ടിക്കുവാനും നവമായൊരു സൗന്ദര്യശിക്ഷണം ആവശ്യപ്പെടത്തക്ക പരീക്ഷണങ്ങൾ മലയാളത്തിൽ കൊണ്ടുവരാനും ഒ.വി. വിജയനെ പോലുള്ളവർക്ക് പ്രചോദനമായി എന്നാണ് ക...

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന – രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മു ല്ലാക്ക വളർത്തിയിരുന്ന അനാഥനായ നൈജാമലി മുല്ലാക്കയുടെ സുന്ദരിയായ മകൾ മൈമൂനയെ പ്രണയിച്ചെങ്കിലും മുങ്ങാങ്കോഴിയെന്ന പ്രായംചെന്ന രണ്ടാംകെട്ടുകാരനാണ് മുല്ലാക്ക മൈമൂനയെ കല്യാണം കഴിച്ചുകൊടുത്തത്. അതിൽ പ്രതിഷേധിച്ചു നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെയാവുന്നത് ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. ഇവിടെങ്ങളിലൊക്കെ സറ്റയർ സൃഷ്ടിക്കാനുള്ള ഒ.വി. വിജയന്റെ കഴിവ് അമ്പരിപ്പിക്കുന്നതാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിന്റെ മതപുരോഹിതനായ ഖാലിയാർ ആണ്. ഖസാക്കിൽ മാഷായി ജീവിക്കുന്നതിനിടയിൽ രവിയുടെ ഓർമ്മകളിലൂടെയാണ് അയാളുടെ ഭൂതകാലത്തിലേക്ക് കഥാകൃത്ത് പോകുന്നത്. രോഗിയായ അച്ഛന്റെ സുന്ദരിയായ രണ്ടാം ഭാര്യയുമായി അതായത് ഇളയമ്മയുമായി അവരുടെ പ്രലോഭനത്തിൽ ലൈംഗികബന്ധം പുലർത്തിയതിന്റെ കുറ്റബോധത്തിൽ മദിരാശിയിലെ ഫിസിക്സ് പഠനം പാതിവഴിയിലുപേക്ഷിച്ചു പാപമോചനാർത്ഥം പല നാടുകളിൽ പരിവ്രാജകനായി അലഞ്ഞു ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നവനാണ് രവി. മനുഷ്യന്റെ എല്ലാ ബലഹീനതകളെയും കെട്ടഴിച്ചുവിട്ടു ചരസിന്റെയും മദ്യത്തിന്റെയും പെണ്ണിന്റെയും മഹാസമുദ്രങ്ങളിൽ നീന്...

നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - ആദ്യഭാഗം

Image
ന ന്ദിത… മൊഴിയറ്റ മൗനം പോലെ… വിതുന്വി നിൽക്കുന്ന നൊന്വരം പോലെ… എന്റെ മനസിലൊരു വിങ്ങലായിരിക്കുന്നു എന്റെ സ്വപ്നങ്ങളെ പൊള്ളിക്കുന്നു നന്ദിത… 1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ജനിച്ചു ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂൾ, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, ചെന്നൈ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വയനാട് മൂട്ടിൽ WMOAS കോളേജിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17 ന് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം വ്യക്തമല്ല. “ഒരു സ്ററെതസ്കോപ്പിൻ ഞരന്വിലൂടെ അന്ത്യചലനവുമെന്നെ വെടിഞ്ഞു പോകുന്വോൾ നിഴലുകൾ നീലവിരലുകൾ കൊണ്ടെൻ നിറഞ്ഞൊഴുകുന്ന മിഴികൾ മീട്ടുന്വോൾ കിനാവ് പോലെ ഞാൻ പൊലിഞ്ഞു പോകുന്വോൾ വരിക ജീവന്റെ മെഴുകുതിരിയുമായ് ഒരു തലയോട്ടി നിറയെ വീഞ്ഞുമായ് ഹരിത ചർമ്മത്തിൻ ഒലിവിലയുമായ് വരിക നീ ശവമുറിയിൽ നിന്നും എന്നെ വിളിച്ചുണർത്തുവാൻ…” -- മരണവാർഡ് -- ബാലചന്ദ്രൻ ചുള്ളിക്കാട് മരണത്തിനു ശേഷമാണ് നന്ദിതയുടെ കവിതകൾ കണ്ടുകിട്ടുന്നത് ആമുഖത്തിൽ നിന്നും… സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്...

നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പ്ര ത്യാശയില്ലാത്തൊരു സ്നേഹമുണ്ടോ? വീണ്ടും പ്രത്യാശയുടെ നാന്വുകൾ നീണ്ടുവന്നു. 1991 ൽ ഒരു ദിവസം നന്ദിതയെഴുതി “നിശ്ശബ്ദം പാടുന്ന മിന്നാമിനുങ്ങുകളുമെത്തുന്നു തെച്ചിക്കാടുകൾ തളിർക്കുന്നു മന്ദാരമുണരുന്നു നീയിനിയുമെത്താത്തതെന്തേ? എന്റെ ഗുൽമോഹർ പൂക്കാതെ കാത്തിരിക്കുന്നു നീയിനിയുമെത്താത്തതെന്തേ?” സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള തീവ്രമായ അഭിനിവേശം. എന്നാൽ ഒരിക്കലും അവൾക്കത് ലഭിക്കുന്നില്ലായെന്ന വിധിയുടെ ക്രൂരമായ വിനോദം. ഇങ്ങനെ ഞെരിക്കപ്പെട്ടുപോയ അവളുടെ ഹൃദയം മരണത്തിൽ ആശ്വാസം തേടാൻ ശ്രമിച്ചു. “കൺപീലികളിൽ കുരുങ്ങിയ സാന്ത്വനം സ്വപ്നമായ് ഒരിറ്റ് നനവായ് ഓർമ്മകളിൽ ഓടക്കുഴലിന്റെ വേദനയായ് പുളയുന്നു കുരുക്കിലെന്റെ ഹൃദയം പിടയുന്നു നിശ്ചലം ദൈവമേ നിന്നോട് ഞാൻ യാത്ര പറയുന്നു മഴയായ്, മുകിലായ്, നിരാവിയായ് തിരിച്ചുപോകൂ” ആത്മാവിൽ ആഴത്തിൽ പതിഞ്ഞ മൃത്യുകാമനയിൽ നിന്നും ഭൂമിയിലെ ജീവിതത്തെ പ്രതീക്ഷാ നിർഭരമായി നോക്കികാണുവാൻ അവൾ ശ്രമിക്കുന്നുണ്ട്. സ്നേഹിക്കുന്നയാളെക്കുറിച്ചുള്ള അരുമയായ അനുഭൂതികൾ ഇടയ്ക്കെങ്കിലും അവളുടെ മനസിനെ പ്രണയാതുരമാ...