PSC Maths: കച്ചവടഗണിതം

പ്രധാന വസ്തുതകൾ
  1. ഒരു വസ്തു വാങ്ങിയ വിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റാൽ ലാഭം ഉണ്ടാകുന്നു
    ie; ലാഭം = വിറ്റ വില — വാങ്ങിയ വില
  2. ലാഭ ശതമാനം എത്രയാണെന്നുള്ളത് വാങ്ങിയ വിലയെ അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത്
    ie;ലാഭ ശതമാനം=ലാഭം           x 100
    വാങ്ങിയ വില
  3. ഒരു വസ്തു വിറ്റ വില വാങ്ങിയ വിലയേക്കാൾ കുറവാണെങ്കിൽ നഷ്ടം ഉണ്ടാകുന്നു
    ie; നഷ്ടം = വാങ്ങിയ വില — വിറ്റ വില
  4. നഷ്ട ശതമാനം കണക്കാക്കുന്നത് വാങ്ങിയ വിലയെ അടിസ്ഥാനപ്പെടുത്തിയാണ്
    ie;നഷ്ട ശതമാനം=നഷ്ടം           x 100
    വാങ്ങിയ വില
  5. ഒരു കച്ചവടക്കാരൻ ഡിസ്കൗണ്ട് നൽകുന്നുവെന്നു പറഞ്ഞാൽ അതിനർത്ഥം പരസ്യപ്പെടുത്തിയ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനം വിൽക്കുന്നുവെന്നാണ്
    ie; ഡിസ്കൗണ്ട് = പരസ്യ വില — വിറ്റ വില
  6. ഡിസ്കൗണ്ട് ശതമാനം കാണുന്നതിന്
    ഡിസ്കൗണ്ട് ശതമാനം=ഡിസ്കൗണ്ട്     x 100
    പരസ്യ വില
  7. ഒരേ വിലയ്ക്ക് രണ്ട് സാധനങ്ങൾ വിൽക്കുന്വോൾ ഒന്നിനുമേൽ ‘x%’ ലാഭവും മറ്റതിനുമേൽ ‘x%’ നഷ്ടവും ഉണ്ടായിയെങ്കിൽ ആകെ കച്ചവടം നഷ്ടമാണ്.
    ഈ നഷ്ടം കണക്കാക്കുന്നത് (x   
    10
    )2 എന്നാണ്
പരിശീലനപ്രശ്നങ്ങൾ
  1. 75 രൂപ വിലയുള്ള ഒരു വസ്തു വിൽക്കുന്വോൾ 10% ലാഭം കിട്ടണമെങ്കിൽ വിറ്റ വില എത്ര?
വാങ്ങിയ വില=75 രൂപ
ലാഭ ശതമാനം=10%
ie;  ലാഭ ശതമാനം=ലാഭം             x 100
വാങ്ങിയ വില
10=ലാഭം  x 100
75
10 x 75=ലാഭം x 100
ലാഭം x 100=750
ലാഭം=750
100
=7.50 രൂപ
വിറ്റ വില=വാങ്ങിയ വില + ലാഭം
=75 + 7.50
=82.50 രൂപ
Home Work
  1. 350 രൂപ വിലയുള്ള ഒരു ഷൂസിന്റെ പരസ്യ വില 450 രൂപയാണ്. ഇതിനു 20% ഡിസ്കൗണ്ട് നല്കിയാൽ ലാഭമോ നഷ്ടമോ? എത്ര?
  2. ഒരു വാച്ച് 1250 രൂപയ്ക്ക് വിറ്റപ്പോൾ 5% നഷ്ടം സംഭവിച്ചു. എങ്കിൽ വാങ്ങിയ വില എത്ര?
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site free



Delivered by FeedBurner