Posts

Showing posts with the label സാമൂഹ്യം

എന്താണ് ഫാസിസം? - ആദ്യഭാഗം

Image
ഫാ സിസം എന്ന വാക്കിനു നൽകിയിട്ടുള്ള വിവിധ അർത്ഥങ്ങൾ A governmental system led by a dictator having complete power, forcibly suppressing opposition and criticism, regimenting all industry, commerce, etc., and emphasizing an aggressive nationalism and often racism. A way of organizing a society in which a government ruled by a dictator controls the lives of the people and in which people are not allowed to disagree with the government. A political philosophy, movement, or regime that exalts nation and often race above the individual and that stands for a centralized autocratic government headed by a dictatorial leader, severe economic and social regimentation, and forcible suppression of opposition. ഫാസിസത്തെക്കുറിച്ചു പ്രമുഖരായിട്ടുള്ള ആളുകൾ പറഞ്ഞ കാര്യങ്ങൾ "A genus of political ideology whose mythic core in its various permutations is a palingenetic form of populist ultra nationalism" -- Roger Griffin "A form of political behavior marked by obsessive preoccupati...

എന്താണ് ഫാസിസം? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 1 943 ൽ കിംഗ് വിക്ടർ ഇമ്മാനുവേൽ, മുസോളിനിയെ രാജിവെയ്പിയ്ക്കുകയും തുടർന്നു ജർമ്മൻ സഹായത്തോടെ മുസോളിനി രക്ഷപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ കുഴപ്പങ്ങൾക്കിടെ മുസോളിനിയുടെ പാർട്ടി ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക് പ്രഖ്യാപിക്കുകയും മുസോളിനിയെ തന്നെ രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇനിയാണ് രസകരമായ കാര്യം. ലോകം മുഴുവൻ കടുത്ത വലതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണ്ടിരുന്ന ഫാസിസം, ഇറ്റലിയിൽ തങ്ങൾക്ക് അധികാരം നഷ്ടപ്പെടുന്നതിനു കാരണം യാഥാസ്ഥിതികരും ബൂർഷ്വാകളുമാണെന്നു വിലയിരുത്തുകയും അവരെ ശത്രുപക്ഷത്തു നിർത്തികൊണ്ട് തൊഴിലാളികളെ കൂടെ കൂട്ടുകയുണ്ടായി. പുതിയ ഭരണകൂടം തൊഴിലാളികളുടെ കൗൺസിലുകൾ രൂപീകരിക്കുകയും വ്യവസായങ്ങളിൽ നിന്നു ലാഭവിഹിതം നൽകുന്നതിനുള്ള കാര്യങ്ങൾ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. മാരീചനെ തോൽപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം സർക്കസുകൾ ഫാസിസ്റ്റുകളുടെ ഒരു പ്രധാന തന്ത്രമാണ്. കണ്ണും മിഴിച്ചു നോക്കിയിരുന്നാൽ പോലും ഇമ്മാതിരിയുള്ള ‘കൂട് വിട്ടു കൂടു മാറൽ’ പലർക്കും കാണാൻ പോയിട്ട്, ഒന്നു മനസിലാക്കാൻ പോലും കഴിഞ്ഞെന്നുവരില്ല. മുസ...

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - ആദ്യഭാഗം

Image
ആ ദിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നുവെന്നാണ് ക്രിസ്തുവിന് ഏകദേശം 1000 കൊല്ലങ്ങൾക്ക് മുന്വ് ജീവിച്ചിരുന്ന യവനചിന്തകനായ ഹെസിയോഡിന്റെ അഭിപ്രായം. ആധുനിക ശാസ്ത്രത്തിലെ വിപ്ലവകരമായ ഹൈസൺബെർഗിന്റെ ‘അൺസേർട്ടിനിറ്റി പ്രിൻസിപ്പിൾ’ പ്രകാരം പ്രഞ്ചത്തിന്റെ അടിസ്ഥാനഭാവം തന്നെ അനിശ്ചിതത്വം ആണെന്നാണ് ഇന്നത്തെ ശാസ്ത്രലോകം കരുതുന്നത്. ശാസ്ത്രീയചിന്ത മുളപൊട്ടുന്നതിനു മുന്വ് ജീവിച്ചിരുന്ന ശാസ്ത്രജ്ഞൻമാരെക്കാളുപരി കവികളായിരുന്ന ചിന്തകൻമാർ ഭാവനാസൃഷ്ടങ്ങളായ കഥകളായിരുന്നു പ്രപഞ്വോൽപ്പത്തിയെപ്പറ്റി പറഞ്ഞിരുന്നത്. ഗ്രീക്ക് ഇതിഹാസകാരനായ ഹോമറിന്റെ അഭിപ്രായത്തിൽ ആദിയിൽ യുറാനസ് എന്ന ദേവനും പത്നിയായി ഭൂമിദേവിയും ഉയിർകൊണ്ടെന്നും അങ്ങനെയാണ് പ്രപഞ്ചത്തിന് തുടക്കം കുറിച്ചെതെന്നുമായിരുന്നു. എന്നാൽ പ്രപഞ്ചം എന്നുണ്ടായി? അതെങ്ങനെ നിലനിൽക്കുന്നു? അതിനു അവസാനമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യരാശിയെ എന്നും അലട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ ശാസ്ത്രലോകത്ത് ഇന്നു പൊതുവായ അംഗീകാരം ലഭിച്ചിട്ടുള്ളത് ‘ബിഗ് ബാങ് തിയറി’ക്കാണ്. ഈ സിദ്ധാന്തപ്രകാരം സൂര്യചന്ദ്രൻമാരും മറ്റു ഗ്രഹങ്ങളും എല്ലാ നക്ഷത്രങ്ങളും ചേർന്നു വളരെയധികം സാന്ദ്രീകൃതമായ ഘന...

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആ ത്മീയമെന്നും ഭൗതികമെന്നും ചിന്താപദ്ധതിയുടെ രണ്ടു ധാരകളുടെ സംഘർഷം മൂലം കലുക്ഷിതമായിരിക്കുന്ന അന്തരീക്ഷത്തിലേക്കാണ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടും ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടും സോക്രട്ടീസ് കടന്നു വന്നത്. പ്രൊട്ടഗോറസ് എന്ന ചിന്തകനാൽ രൂപംകൊണ്ട ‘സോഫിസ്റ്റ് പ്രസ്ഥാന’ത്താൽ യവനചിന്തയിലാകെ ഒരുതരം മരവിപ്പ് മുറ്റി നിന്നിരുന്ന കാലമായിരുന്നു ഇത്. മനുഷ്യനുമായി സംവദിക്കുന്നതിനുപകരം കുയുക്തികളാൽ അവനെ വട്ടംകറക്കുന്നതിലായിരുന്നു സോഫിസ്റ്റുകൾക്ക് ഉത്സാഹം. അങ്ങനെ ചിന്തയുടെ മണ്ഡലങ്ങളിൽ കാടുകയറി വെറും അഭ്യാസങ്ങൾ കാണിക്കുകയാണ് സോഫിസ്റ്റുകൾ എന്ന തിരിച്ചറിവിലാണ് ചോദ്യങ്ങൾ ചോദിക്കുവാൻ ഏതൻസിലെ യുവജനങ്ങളെ സോക്രട്ടീസ് ഉപദേശിച്ചത്. ഉത്തരങ്ങൾക്കായുള്ള അന്വേഷണം സത്യത്തിന്റെ മുന്വിൽ അവരെ കൊണ്ടുചെന്നു നിർത്തുമെന്നു സോക്രട്ടീസിനറിയാമായിരുന്നു. അമാനുഷികവും അഭൗമീകവുമായ വിഷയങ്ങളിൽ കുടുങ്ങി കിടക്കുന്ന തത്വചിന്തയെ മോചിപ്പിക്കാനായി സോക്രട്ടീസ് ശ്രമിച്ചതോടുകൂടി പുരോഹിതൻമാരും ഭരണാധികാരികളും സോക്രട്ടീസിനെതിരെ തിരിഞ്ഞു. കപടബുദ്ധിജീവികളുടെ എതിർപ്പിനെ നിർ...

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആ ദർശലോകം തുടങ്ങിയ ബൗദ്ധിക സങ്കൽപ്പങ്ങളിൽ നിന്നും വ്യവസ്ഥിതികളെ തന്നെ പുനസൃഷ്ടിക്കുന്ന തലത്തിലേക്ക് ചിന്താപദ്ധതി കടന്നു വന്നെങ്കിലും ‘ആശയവാദികൾ’ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റും ഹെഗലുമൊക്കെ വ്യത്യസ്തമായ രീതിയാണ് അവലംബിച്ചത്. ‘വൈരുദ്ധ്യാത്മകവാദം’ എന്ന സന്വ്രദായം ചിന്തയിൽ കൊണ്ടുവന്നത് കാന്റാണ്. ഒരു യഥാർത്ഥ്യത്തിൽതന്നെ അതിന്റെ വിപരീതവും അടങ്ങിയിരിക്കുന്നുവെന്നതാണ് വൈരുദ്ധ്യാത്മകത. സത്യം എന്ന ഗുണത്തെക്കുറിച്ചു പറയുന്വോൾ അതിന്റെ വിപരീതഭാവമായ അസത്യവും അതിലടങ്ങിയിരിക്കുന്നു. പ്രകൃതിയെക്കുറിച്ചു പറയുന്വോൾ വിപരീതഭാവമായ പരമസത്ത (absolute) അതിൽ അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ ചിന്തയിൽ ഒരു കുതിപ്പിനു തുടക്കമിട്ട കാന്റ്, പൗരാണിക ചിന്തകൻമാരുടെ അമൂർത്തസങ്കൽപ്പത്തിനു ചേരുന്ന തരത്തിലുള്ള പരമസത്തയെന്ന സമസ്യയിൽ കുടുങ്ങി നട്ടം തിരിയുകയാണുണ്ടായത്. കാന്റിനാൽ തുടക്കം കുറിക്കപ്പെട്ട വൈരുദ്ധ്യാത്മകവാദത്തെ അതിന്റെ പൂർണ്ണതയിൽ എത്തിച്ചത് ഹെഗലാണ്. ഹെഗലിന്റെ വീക്ഷണത്തിൽ പ്രപഞ്ചത്തിലുള്ള സകല വ്യവസ്ഥിതികളും നിരന്തരമായ ...

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - നാലാംഭാഗം

Image
ഈ കുറിപ്പിന്റെ മൂന്നാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മാ നുഷിക തലത്തിൽ നിന്നും വിട്ടുപോയ തത്വചിന്തയെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു കാൾ മാക്സ് ചെയ്തത്. ഇവിടെ തത്വചിന്ത ജീവിതാഭിമുഖ്യമാകുന്നതോടൊപ്പം രാഷ്ട്രീയ സ്വഭാവമാർജിക്കുകയും സംഘടനാരൂപം കൈക്കൊള്ളുകയും ചെയ്യുന്നതായികാണാം. ദ്വന്ദവൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടി പുതിയൊരു യഥാർത്ഥ്യം നിലവിൽ വരുമെന്നുള്ള ചിന്താപദ്ധതിയുടെ കാതൽ ചരിത്രത്തിന്റെ താളുകൾ കൊണ്ടാണ് മാക്സ് അവതരിപ്പിക്കുന്നത്. ആദിമസമൂഹത്തിൽ നിലനിന്നിരുന്നതു ഗോത്രങ്ങളാണ്. ഓരോ ഗോത്രങ്ങൾക്കും ഗോത്രാധിപൻമാരുണ്ടായിരുന്നു. ഈ ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഫലമായി വിജയിച്ചവർ പരാജയപ്പെട്ടവരെ അടിമകളാക്കി. അങ്ങനെ പുതിയൊരു വ്യവസ്ഥിതി ഉയിർകൊണ്ട് ‘അടിമ-ഉടമ സന്വ്രദായം’. വൈരുദ്ധ്യാത്മകത അനുസരിച്ചു ഈ ദ്വന്ദയഥാർത്ഥ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി പുതിയൊരു യഥാർത്ഥ്യമായ ‘ഭൂവുടമ-കുടിയാൻ വ്യവസ്ഥിതി (ഫ്യൂഡലിസം) നിലവിൽ വന്നു. അടിസ്ഥാന ആവശ്യങ്ങൾക്കായി ഏറ്റുമുട്ടിയും വേട്ടയാടിയും നടന്നിരുന്ന ഗോത്രമനുഷ്യരിൽ നിന്നും വ്യത്യസ്തമായ നദീതടസംസ്കാരങ്ങൾ രൂപം കൊള്ളുകയും കാർഷികവൃത്തിയിൽ...

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - ആദ്യഭാഗം

Image
(The Times of India ദിനപത്രത്തിൽ 2015 ജൂലൈ 20 തിങ്കളാഴ്ച Prem Shankar Jha എഴുതിയ ‘Licence To Destroy’ എന്ന ലേഖനത്തെ അവലംബിച്ചാണ് ഈ കുറിപ്പ് എഴുതിയിട്ടുള്ളത്.) ന മ്മുടെ പാർലമെന്റ് 2013 ൽ പാസാക്കിയ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിയിൽ നീതിയുടെ ഉത്തമതാൽപര്യത്തെ ദുർബലമാക്കുന്ന വൈകല്യങ്ങൾ (flaws) ഉള്ളതായി തൊട്ടടുത്തു നടന്ന മൂന്നു സംഭവങ്ങളെ എടുത്തുപറഞ്ഞതുകൊണ്ട് പ്രേം ശങ്കർ ഝാ ചൂണ്ടിക്കാട്ടുന്നു. ഒന്നാമത്തെ കേസ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഉണ്ടായ സംഭവമാണ്. കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഭിന്നശേഷിയുള്ളയാളുമായ സതീഷ് കുമാർ ലൈംഗികാതിക്രമം നടത്തി എന്ന് ഒരു PhD വിദ്യാർത്ഥിനി നൽകിയ കേസിൽ കഴിഞ്ഞ ജൂൺ 23 നു ഡൽഹി ഹൈക്കോടതി സതീഷ് കുമാറിനു മുൻകൂർ ജാമ്യം നിഷേധിക്കുകയുണ്ടായി. സംഭവം വിവാദമായതിനെ തുടർന്നു ഡൽഹി പോലീസിനോട് കേന്ദ്രഗവൺമെന്റ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ സതീഷ് കുമാർ സ്വാധീനശക്തിയുള്ള ആളാണന്നും തെളിവുകൾ നശിപ്പിക്കുകവാൻ ശേഷിയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കുമെന്...

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക സ മൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട മേൽപ്പറഞ്ഞ മൂന്നു പേരുടെ കേസുകൾ മാത്രമല്ല, ഈ നിയമപ്രകാരം രാജ്യത്തെ പോലീസ് സ് റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പതിനായിരകണക്കിനു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരുടെ അവസ്ഥയും സമാനമോ ഇതിനെക്കാൾ മോശമോ ആണ്. ഒരു പരിഷ്കൃത നിയമവ്യവസ്ഥയിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും ഏത് സ്വർണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും അവസാനം സത്യം കണ്ടെത്തുകയും കുറ്റവാളിയാണങ്കിൽ ശിക്ഷിക്കുകയും നിരപരാധിയാണെങ്കിൽ വിട്ടയക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം നിയമത്തിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്തു വ്യാജപരാതി ഉന്നയിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിരപരാധിയായിരുന്നിട്ടും നിയമത്തിന്റെ പിടിയിൽപ്പെട്ടു യാതനയനുഭവിക്കേണ്ടിവരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുമുള്ള വ്യവസ്ഥകൾ ഉണ്ടാവേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ സംഭവിയ്ക്കുന്നത് മാധ്യമങ്ങളിൽ വാർത്തകൾ വരുന്വോൾ മുതൽ കുറ്റവാളിയാണന്നുള്ള മുൻവിധി രൂപപ്പെടുകയാണ്. ഇത്തരത്തിലുള്ള അന്തരീക്ഷം സംജാതമാകുന്നതുകൊണ്ട് മൂടുപടം ധരിച്ച ഒരു വൈരം സ്ത്രീ-പുരു...