ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - ആദ്യഭാഗം

ദിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നുവെന്നാണ് ക്രിസ്തുവിന് ഏകദേശം 1000 കൊല്ലങ്ങൾക്ക് മുന്വ് ജീവിച്ചിരുന്ന യവനചിന്തകനായ ഹെസിയോഡിന്റെ അഭിപ്രായം. ആധുനിക ശാസ്ത്രത്തിലെ വിപ്ലവകരമായ ഹൈസൺബെർഗിന്റെ ‘അൺസേർട്ടിനിറ്റി പ്രിൻസിപ്പിൾ’ പ്രകാരം പ്രഞ്ചത്തിന്റെ അടിസ്ഥാനഭാവം തന്നെ അനിശ്ചിതത്വം ആണെന്നാണ് ഇന്നത്തെ ശാസ്ത്രലോകം കരുതുന്നത്.
sofist
ശാസ്ത്രീയചിന്ത മുളപൊട്ടുന്നതിനു മുന്വ് ജീവിച്ചിരുന്ന ശാസ്ത്രജ്ഞൻമാരെക്കാളുപരി കവികളായിരുന്ന ചിന്തകൻമാർ ഭാവനാസൃഷ്ടങ്ങളായ കഥകളായിരുന്നു പ്രപഞ്വോൽപ്പത്തിയെപ്പറ്റി പറഞ്ഞിരുന്നത്. ഗ്രീക്ക് ഇതിഹാസകാരനായ ഹോമറിന്റെ അഭിപ്രായത്തിൽ ആദിയിൽ യുറാനസ് എന്ന ദേവനും പത്നിയായി ഭൂമിദേവിയും ഉയിർകൊണ്ടെന്നും അങ്ങനെയാണ് പ്രപഞ്ചത്തിന് തുടക്കം കുറിച്ചെതെന്നുമായിരുന്നു. എന്നാൽ പ്രപഞ്ചം എന്നുണ്ടായി? അതെങ്ങനെ നിലനിൽക്കുന്നു? അതിനു അവസാനമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യരാശിയെ എന്നും അലട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ ശാസ്ത്രലോകത്ത് ഇന്നു പൊതുവായ അംഗീകാരം ലഭിച്ചിട്ടുള്ളത് ‘ബിഗ് ബാങ് തിയറി’ക്കാണ്. ഈ സിദ്ധാന്തപ്രകാരം സൂര്യചന്ദ്രൻമാരും മറ്റു ഗ്രഹങ്ങളും എല്ലാ നക്ഷത്രങ്ങളും ചേർന്നു വളരെയധികം സാന്ദ്രീകൃതമായ ഘനപിണ്ഡമായിരുന്നു പ്രപഞ്ചം. എന്നാൽ ഏതാണ്ട് 2000 കോടി വർഷങ്ങൾക്ക് മുന്വ് ഇത് പൊട്ടിത്തെറിച്ചു ഗ്യാലക്സികൾ രൂപം കൊണ്ട്. ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും അവ ചുറ്റിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുമടങ്ങുന്ന വലിയ കൂട്ടമാണ് ഗ്യാലക്സികൾ. പ്രപഞ്വോൽപ്പത്തി മുതൽ ഇവ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്. അതായത് ഗ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്നു സാരം.

എന്നാൽ ബി.സി. 700 കളിൽ ജീവിച്ചിരുന്ന ഥെയിലിസിന്റെ അഭിപ്രായത്തിൽ ജലമാണ് എല്ലാത്തിന്റെയും ആദി കാരണം. ജലത്തിൽ നിന്നാണ് ഈ പ്രപഞ്ചമുണ്ടായതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വെള്ളം സുതാര്യമായപ്പോൾ അഗ്നിയുണ്ടായി. അഗ്നിയിൽ നിന്നും സൂര്യചന്ദ്രൻമാരും നക്ഷത്രങ്ങളുമുണ്ടായി. എന്നാൽ പൈതഗോറിയൻ സ്കൂളിന്റെ ആവിർഭാവത്തോടെ തത്വചിന്തയും ശാസ്ത്രവും തമ്മിൽ അഭേദ്യമായ ബന്ധമുടലെടുത്തു തുടങ്ങി. അതുവരെ കഥാരൂപത്തിൽ പറഞ്ഞിരുന്ന പ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രീയമായ നിഗമനങ്ങൾ ഉടലെടുക്കാൻ തുടങ്ങി. പൈതഗോറസിന്റെ അഭിപ്രായത്തിൽ പ്രപഞ്ചത്തിന്റെ ആദികാരണം സംഖ്യാരൂപത്തിൽ ക്രമീകരിക്കപെട്ടിരിക്കുന്ന പദാർത്ഥങ്ങളാണെന്നായിരുന്നു. അതിനുശേഷം വന്ന ഡെമോക്രീറ്റസാവട്ടെ ഒരു പടികൂടെ കടന്നു സ്വയം ചലനശേഷിയുള്ള കണികകളാണ് പ്രകൃതിയുടെ ആദികാരണം എന്നാണ് പറഞ്ഞത്. ഇത്തരം പുതിയ നിഗമനങ്ങൾ അമൂർത്തമായ പഴയ ആശയങ്ങൾക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. ശാസ്ത്രീയ വീക്ഷണം കടന്നു വന്നതോടുകൂടി തത്വചിന്തയിൽ ദൈവത്തിന്റെ അസ്തിത്വത്തിനു കനത്ത ഉലച്ചിൽ സംഭവിച്ചു. സൈനോഫാനസ് എന്ന ഗ്രീക്ക് ചിന്തകൻ മനുഷ്യപ്രകൃതിയിലുള്ള ദൈവസങ്കൽപ്പങ്ങളെ പരിഹസിച്ചുതള്ളി - “കാളയ്ക്കും സിംഹത്തിനുമൊക്കെ ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ കാള, കാളയുടെ രൂപത്തിലുള്ള ദൈവത്തെയും സിംഹം, സിംഹത്തിന്റെ രൂപത്തിലുള്ള ദൈവത്തെയും വരയ്ക്കുമായിരുന്നെ”ന്നാണ് അദ്ദേഹം പറഞ്ഞത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner