പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗം
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 1 991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ വർദ്ധിച്ചുവെന്നു പറഞ്ഞു മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ എന്നിവപോലുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗിനെ ‘സ്പെക്കുലേറ്റീവ് ഗ്രേഡി’ലേക്ക് താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകൾ ഇന്ത്യയ്ക്ക് വായ്പ നൽകുവാൻ വിസമ്മതിച്ചു. ഈയവസരത്തിലാണ് വിദേശകറൻസി ലഭിയ്ക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായപ്പോൾ റിസർവ് ബാങ്കിന്റെ കൈവശം സൂക്ഷിച്ചിരുന്ന 47ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയം വെച്ചു 400 മില്യൺ ഡോളർ വാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചത്. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഉപാധികളോടെയായിരുന്നു 500 മ...