Posts

Showing posts with the label പലവക

നിങ്ങൾ എത്രത്തോളം FIT ആണ് ?

Image
ജി മ്മിലോ ഹെൽത്ത് ക്ലബിലോ പോകുന്നയാളണോ നിങ്ങൾ? ശരിയായ വ്യായാമങ്ങൾ തന്നെയാണോ നിങ്ങൾ അവിടെ ചെയ്യുന്നത് ? ശരി, നിങ്ങൾ ഫിറ്റ് ആണോയെന്നു ഒന്നു ടെസ്റ്റ് ചെയ്യാം. കരുത്ത് (strength), കാർഡിയോ വസ്കുലാർ ഫിറ്റ്നസ്, വഴക്കം (flexibility), ചുറുചുറുക്ക് (agility), ശക്തി (power) എന്നീ അടിസ്ഥാനപരമായ അഞ്ച് കാര്യങ്ങളെ വിലയിരുത്തി ഒരാളുടെ ഫിറ്റ്നസ് മനസിലാക്കാൻ കഴിയും. കരുത്ത് മൂന്നുതരം വ്യായാമപരിശോധനകളിലൂടെ കരുത്ത് നിർണ്ണയിക്കാം (a) പുഷ് അപ്പ് കൈപ്പത്തികൾ നിലത്ത് അമർത്തി ശരീരഭാരം മുഴുവനും കൈക്കുള്ളിൽ ക്രമീകരിക്കുക. കാൽപാദങ്ങൾ ഒന്ന് മുതൽ ഒന്നര അടി വരെ അകലത്തിൽ വെയ്ക്കുക. നടുവും മുട്ടുകളും ഒരു കാരണവശാലും താഴാനോ വളയാനോ പാടില്ല. ഈ രീതിയിൽ മുകളിൽ നിന്നു ശ്വാസം എടുത്തുകൊണ്ട് നെഞ്ച് തറയിൽ മുട്ടത്തക്കവിധം കൈമുട്ടുകൾ വളച്ചുകൊണ്ട് താഴെക്ക് വരുകയും സാവധാനം ശ്വാസം വിട്ടുകൊണ്ട് ഉയരുകയും ചെയ്യുക. ഇങ്ങനെ 40 നുമുകളിൽ പുഷ് അപ്പ് എടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ പുഷ് അപ്പ് ടെസ്റ്റിൽ നിങ്ങൾ വിജയിച്ചു. (b) പുൾ അപ്പ് നിന്നുകൊണ്ട് കൈ ഉയർത്തി പിടിക്കാവുന്നതിനും ഒരടി മുകളിലായി സ്ഥാപിച്ചിരിക്കുന്ന ക്രോസ് ...

ആത്മഹത്യകളെപ്പറ്റി ഒരു റിപ്പോർട്ട്

Image
എ ന്തുകൊണ്ടാണ് മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് ? സ്വന്തം ജീവൻ സ്വയം അവസാനിപ്പിക്കുകയെന്നത് മറ്റുള്ള ജീവജാലങ്ങളെ അപേക്ഷിച്ചു മനുഷ്യനിൽ കാണുന്ന ഒരു പ്രവണതയാണ്. ഇക്കാര്യത്തിൽ കാല–ദേശ–വർണ്ണ–വർഗ്ഗ വ്യത്യാസങ്ങളൊന്നുമില്ലതാനും. കാരണങ്ങൾ എന്തൊക്കെയായാലും ആത്മഹത്യകൾ മിക്കപ്പോഴും ആ നിമിഷത്തിന്റെ വിക്ഷോഭത്തിലാണ് സംഭവിയ്ക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള ഉപാധികളെന്തെങ്കിലും അടുത്ത് എളുപ്പത്തിൽ ലഭ്യമാണോ എന്നതിനെക്കൂടെ ആശ്രയിച്ചിരിക്കും മിക്ക ആത്മഹത്യകളും. ആത്മഹത്യയ്ക്ക് ഒരുന്വെടുന്ന ആൾ ആ നിമിഷത്തെ അതിജീവിച്ചാൽ മിക്കപ്പോഴും ആത്മഹത്യയിൽ നിന്നു രക്ഷപ്പെടന്നതായിട്ടാണ് കാണുന്നത്. ആത്മഹത്യയെ മാനസികമായ താളപ്പിഴയുമായി ബന്ധപ്പടുത്തി പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. എന്നാൽ ഒരാളുടെ ജീവിതം സ്വയം അവസാനിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ വൈകാരിക വിക്ഷോഭങ്ങൾക്ക് ഒപ്പം സാന്വത്തികവും സാമൂഹ്യവും സാംസ്കാരികവും ഉൾപ്പെടെയുള്ള മറ്റു പല ഘടകങ്ങളും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രവർത്തനങ്ങളുമുണ്ടെന്നു കാണുവാൻ കഴിയും. പട്ടിണി, ദാരിദ്ര്യം, കടക്കെണി, അപമാനഭീതി, പരീക്ഷാപരാജയം, പ്രണയ തകർച്ച, തൊഴിലില്ലായ്മ, മ...

മാനസികാരോഗ്യം - ചില വസ്തുതകൾ - ആദ്യഭാഗം

Image
ദു: ഖം മൂർച്ഛിച്ചു ഗുരുതരമായ മനോരോഗത്തിന്റെ അവസ്ഥയിലേക്ക് മാറുന്നതാണ് വിഷാദം (Melancholia). സാധാരണക്കാരെ അപേക്ഷിച്ചു സമർത്ഥരായവരാണ് കൂടുതലും കടുത്ത വിഷാദരോഗത്തിനും തുടർന്നുള്ള ദുരിതങ്ങൾക്കും ഇരയാകുന്നത്. വൈകാരികമായി പെട്ടെന്ന് പ്രക്ഷുബ്ദരാകുന്നവരും ആഴത്തിലുള്ള ബന്ധങ്ങൾ പുലർത്തുന്നവരുമായിരിക്കും ഇവർ. വിഷാദാവസ്ഥയെക്കുറിച്ചുള്ള ആധുനിക പഠനങ്ങളുടെ അടിസ്ഥാനം ഫ്രോയിഡിന്റെ ‘Morning and Melancholia’ എന്ന ഗ്രന്ഥമാണ്. ഒരു ഇഷ്ടവസ്തുവോ വ്യക്തിയോ നഷ്ടപ്പെടുമ്പോൾ അവയെ ഇഷ്ടപ്പെട്ടിരുന്ന ആൾക്ക് നിരാശയുണ്ടാകുന്നു. അതിൽ നിന്നുണ്ടാകുന്ന വിയോഗദു:ഖം ഏറെ കാലത്തേക്ക് നിലനിൽകുന്നു. ഒരു കാലഘട്ടത്തിനു ശേഷം ആ വ്യക്തി ദു:ഖത്തിൽ നിന്നും മുക്തനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇങ്ങനെയുള്ള വിയോഗദു:ഖത്തിനു ‘ഫിസിയോളജിക്കൽ മോണിംഗ്’ എന്നാണു പറയുന്നത്. എന്നാൽ ചിലർക്ക് ഇതിനു കഴിയുന്നില്ല, അവർ ദു:ഖത്തിൽ നിന്നു വിഷാദത്തിലേക്ക് പതിക്കുന്നു. മനശാസ്ത്രപരമായി പറഞ്ഞാൽ ‘ഫിസിയോളജിക്കൽ മോണിംഗ്’ എന്ന അവസ്ഥയിൽ നിന്നു ‘പതോളജിക്കൽ മോണിംഗ്’ എന്ന അവസ്ഥയിലേക്ക് പോകുന്നു. ഇവിടെ എന്നെ അമ്പരപ്പിച്ച ഒരു പരാമർശം, ഒരു വ്യ...

മാനസികാരോഗ്യം - ചില വസ്തുതകൾ - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒ രാളെക്കുറിച്ചു ദുഷ്ടൻ, നല്ലവൻ, ശുദ്ധൻ, പാവം, സുമുഖൻ, സുന്ദരനല്ല എന്നൊക്കെ പറയുമ്പോൾ അയാളുടെ വ്യക്തിത്വത്തെക്കുറിച്ചല്ല നാം പറയുന്നത്. മറിച്ച് പെരുമാറ്റത്തേയും സ്വഭാവത്തേയും ശാരീരിക സൗന്ദര്യത്തെപ്പറ്റിയുമാണ്. വ്യക്തിത്വം ഇതിനേക്കാളുപരി വൈകാരികവും സാമൂഹികവുമായ ഭാവങ്ങൾ ഉൾകൊള്ളുന്നതാണ്. ഒരാളുടെ വ്യക്തിത്വത്തിന്റെ വൈകാരികമായ ഭാവങ്ങളെ ‘ടെന്വറമെന്റ് ’ എന്നു പറയുന്നു. നമ്മൾ പ്രകടിപ്പിക്കുന്ന ഉൽകണ്ഠ, അപകർഷതാബോധം, ആനന്ദം, സന്തോഷമില്ലായ്മ, നിരാശ്രയതാബോധം, നിരാശ എന്നിവയൊക്കെ ടെന്വറമെന്റിനു ഉദാഹരണമാണ്. യുങ്ങിന്റെ അഭിപ്രായത്തിൽ സാമൂഹ്യമായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ അന്തർമുഖർ, ബഹിർമുഖർ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഈ മനോനിലകളും ടെന്വറമെന്റിനൊപ്പം വ്യക്തിത്വത്തെ രൂപപ്പെടുത്താൻ ഇടയാക്കുന്നു. വ്യക്തികളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മാനസികാരോഗ്യത്തേയും ബാധിക്കുന്നു. മനോരോഗങ്ങളെ പൊതുവിൽ ‘ഓർഗാനിക് മനോരോഗ’ങ്ങളെന്നും ‘ഫംഗ്ഷണൽ മനോരോഗ’ങ്ങളെന്നും തരംതിരിക്കാം. ഓർഗാനിക് മനോരോഗങ്ങൾ മസ്തിഷ്കത്തിൻറെ ജൈവപരമായ പ്രവർത്ത...

മാനസികാരോഗ്യം - ചില വസ്തുതകൾ - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക അ നിയന്ത്രിതവും ആവർത്തന സ്വഭാവമുള്ളതും ഒഴിച്ചുമാറ്റാൻ പറ്റാത്തതുമായ ഒരു 'ആശയ'മാണ് ഒബ്സഷൻ. ഒബ്സസീവ് സ്വഭാവമുള്ളവർ കൂടുതൽ കർത്തവ്യനിരതരായിരിക്കും. വിശ്വസ്തത, സുഷ്മത എന്നീ ഗുണങ്ങൾ ഇവരിൽ കൂടിയ അളവിൽ കാണാം. എന്നാൽ പുതിയ സാഹചര്യങ്ങളിൽ ഇവരുടെ കാര്യശേഷി കുറയുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരിക്കും ഇവർക്ക്. ചില പ്രത്യേക സാധനങ്ങൾ ശേഖരിച്ചു നശിപ്പിക്കാതെ സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവം ഇക്കുട്ടർക്കുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന കത്തുകൾ പത്തോ ഇരുപതോ അതിൽ കൂടുതലോ വർഷം സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവം ഇവരിൽ പലർക്കുമുണ്ടായിരിക്കും. മതാചാരങ്ങൾ കൃത്യമായി അനുഷ്ടിക്കുന്ന എല്ലാവരിലും ഏറിയും കുറഞ്ഞും ഒബ്സസീവ് സ്വഭാവമുണ്ടായിരിക്കും. കുരിശ് വരയ്കൽ, കുളിച്ചുതൊഴൽ, നിസ്കാരം തുടങ്ങിയവയെല്ലാം ഒബ്സസീവ് കന്വൽഷനിൽപ്പെടും. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിലെല്ലാം അന്തർലീനമയിരിക്കുന്ന ചടങ്ങുകളൊക്കെ ഒബ്സസീവ് സ്വഭാവമുള്ളതാണ്. ഇത്തരം ചടങ്ങുകളിലൊക്കെ ഏതെങ്കിലുമൊരു ഭാഗത്തിനു ഭംഗം വന്നാൽ അത് ദോഷഫലങ്ങൾക്ക് കാരണമാകുമോ ...

ലൈംഗിക വിപണിയെക്കുറിച്ച് ചില കാര്യങ്ങൾ

Image
പു തിയ കാലത്തെ വ്യവസ്ഥിതികൾ പ്രോസ്റ്റിറ്റ്യൂഷനെ പ്രോത്സാഹിപ്പിക്കുകയും അതിനൊരു രീതിശാസ്ത്രം തന്നെ നിർമ്മിക്കുകയും ചെയ്തുവെന്നു തോന്നുന്നു. The oldest profession - എന്നു വ്യഭിചാരം വർണ്ണിക്കപ്പെട്ടു. അതിനെ പിൻതാങ്ങുന്നതിനായി പുതിയ നീതിസാരകഥകൾ പ്രചരിച്ചു. പഴയ ഫ്യൂഡൽ അന്ത:പുരങ്ങളും എൺപതുകളിൽ വ്യാപകമായി കേരളം കണ്ട ‘കന്വനി വീടു’കളും വ്യാവസായികമായി തന്നെ പുന:സ്ഥാപിക്കപ്പെട്ടു. ‘സീസറി’നുള്ളത് കൃത്യമായും ‘സീസറി’നു തന്നെ എത്തിയിരുന്നു. മാധവിമാരേയും വാസവദത്തമാരേയും കുറിച്ചു സാഹിത്യമുണ്ടായി. ആധുനിക ഭോഗ സംസ്കാരത്തെ നീതിമത്ക്കരിക്കുന്നതിനായി സാമൂഹ്യപാഠങ്ങൾ തന്നെ പുതുതായി പഠിപ്പിച്ചു. പൂമുഖവാതിൽ തുറന്നു കൊടുക്കുന്നവൾ കാര്യശേഷിയിൽ മന്ത്രിയും സേവനത്തിൽ ദാസിയും ലാവണ്യത്തിൽ ലക്ഷ്മിയും ശയ്യയിൽ ‘സണ്ണി ലിയോണു’മായിരിക്കണമെന്നു അമ്മായിമാർ അടക്കം പറഞ്ഞു. മനുഷ്യബോധം പണ്ടുമുതലേ വിപണിവൽക്കരിക്കപ്പെടുന്ന ഭോഗത്തെ എതിർത്തിരുന്നു. റാഡിക്കൽ ഫെമിനിസം വ്യഭിചാരത്തെ എതിർക്കുന്നത് തന്നെ അതു മനുഷ്യാന്തസ് ഇടിച്ചുതാഴ്ത്തുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാവണം. ഇതിനെ തോൽപ്പിക്കാനാകണം ‘തൽപ്പരകക്ഷികൾ’ ഗണികയായവളെ ...

‘പ്പിള്ളി’വൽക്കരണം - ആദ്യഭാഗം

Image
ന മ്മുടെ NH കളിലൂടെയുള്ള യാത്രകൾക്കിടയിൽ ധാരാളം പരസ്യബോർഡുകളും മറ്റും കാണുകയെന്നുള്ളത് ഒരു സാധാരണകാര്യമാണല്ലോ. അങ്ങനെ ഒരു യാത്രക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് അനേകം ശാഖകളുള്ള ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യബോർഡുകളിൽ കണ്ട ഒരു സംഗതി കൗതുകമുള്ളതായി തോന്നി. അതായത് ആ സ്ഥാപനത്തിനു കരുനാഗപ്പള്ളിയിലും ശാഖയുണ്ട്. അവരുടെ പരസ്യബോർഡുകളിൽ ശാഖകളുടെ പേരെഴുതി വെച്ചിരിക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ഭാഗത്തൊക്കെ കരുനാഗപ്പള്ളിയെന്നാണ് എഴുതിയിട്ടുള്ളത്. എന്നാൽ എറണാകുളം, തൃശൂർ ഭാഗത്തേക്ക് എത്തുന്വോൾ കരുനാഗ’പ്പിള്ളി’യാകുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റമെന്നു പെട്ടെന്നു പിടികിട്ടിയില്ല. കരുനാഗപ്പള്ളി കൊല്ലം ജില്ലയിലാണ്. ശരിയായ വാക്ക് കരുനാഗപ്പള്ളിയെന്നുമാണ്. പിന്നെയെങ്ങനെയാണ് ഈ ‘പ്പിള്ളി’ വന്നത് ? അക്ഷരതെറ്റ് സംഭവിക്കുവാൻ വഴിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു വലിയ പരസ്യകന്വനികളെ കൊണ്ട് ചെയ്യിക്കുന്ന പരസ്യത്തിലെ മാറ്ററൊക്കെ സൂഷ്മപരിശോധനയൊന്നുമില്ലാതെ ജനങ്ങളുടെ മുന്നിലെത്തുകയില്ലല്ലോ. അങ്ങനെ തൃശൂർ എത്തിയപ്പോൾ പ്രൈവറ്റ് ബസുകളിലും KSRTC ബസുകളിൽ പോലും ഈ ‘പ്പിള്ളി’ ശ്രദ്ധയിൽപ്പെട്ടു. വരന്തരപ്പിള്ളി, വാടാനപ...

‘പ്പിള്ളി’വൽക്കരണം - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മ തിലകം രേഖകളിൽ പരാമർശിക്കുന്ന ബുദ്ധകേന്ദ്രങ്ങളായ മിത്രാനന്ദപുരവും അനന്തൻകാടുമാണ് പിന്നീട് തിരുവനന്തപുരമാകുന്നതെന്നും വി. വി. കെ. വാലത്ത് (1998) വിശദീകരിക്കുന്നുണ്ട്. കേരളം മാത്രമല്ല പ്രാചീനമായ തെന്നിന്ത്യ ആകെയെടുത്താലും ‘പ്പള്ളി’ ചേർന്നുവരുന്ന സ്ഥലനാമങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കണ്ടെത്തുവാൻ കഴിയും. കർണ്ണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ ‘ഹള്ളി’, ‘ബള്ളി’ എന്നീ വാക്കുകളാണ് കൂടുതലും അന്നുപയോഗിച്ചിട്ടുള്ളത്. ശ്രീ ശങ്കരനും കുമാരില ഭട്ടനുമൊക്കെ എട്ട്, ഒന്വത് നൂറ്റാണ്ടുകളിൽ രാജഭരണത്തിന്റെ പിൻബലത്തോടെ ഭാരതത്തിലുടനീളം നടത്തിയ ബുദ്ധമത നിഷ്ക്കാസനത്തിന്റെയും ഏതാണ്ട് അക്കാലത്തുണ്ടായ വൈഷ്ണവ-ശൈവ ഭക്തി പ്രസ്ഥാനങ്ങളുടെ വൻതോതിലുള്ള വ്യാപനത്തിന്റെയും ഫലമായി ഇവിടെ പടർന്നിരുന്ന ബുദ്ധ സംസ്കൃതിയുടെ ശേഷിപ്പുകളെ മായിച്ചു കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കൂടുതൽ മാരകമായിട്ടുള്ളത് ചരിത്രത്തെ അപ്പാടെ മാറ്റിയെഴുതുന്ന പുതിയ ക്രിയാതന്ത്രങ്ങളാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു ബോദ്ധ്യമുണ്ടാകുന്വോഴാണ് ‘പ്പള്ളി’ ‘പ്പിളളി’ യാകുന്നത് കേവലമൊരു അക്ഷരത്തെറ്റോ...

‘നീല’ ജീവിതം! - ആദ്യഭാഗം

Image
പ ണ്ടൊക്കെ യാതൊരു പരിചയവുമില്ലാത്ത ആളുകൾ ഇണചേരുന്നത് കാണാതെ ഒരാൾക്ക് ജീവിതകാലം മുഴവൻ കഴിച്ചുകൂട്ടാമായിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് പോലും അത് ഏറെക്കുറെ അസാദ്ധ്യമായിരിക്കുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ നിർബാധം പോണോഗ്രാഫി കാണുകയും ചർച്ച നടത്തുകയും ചെയ്യുന്നുവെന്നുള്ളത് വികസനമാണോ മുന്നോട്ടുള്ള പോക്കാണോ എന്നതിനെക്കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞൻമാർ അടക്കമുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. പോണോഗ്രാഫി സ്ത്രീപീഢനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുള്ള ക്ലാസിക് ഫെമിനിസ്റ്റ് വിമർശനം ഇപ്പോൾ കാണാനില്ലെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നടാഷ വാൾട്ടർ തന്റെ ‘ലിവിങ് ഡോൾസ് ‘ എന്ന കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളെ തന്നെ നേരിട്ട് സ്പർശിച്ച് കനംവെച്ചു പെരുകുന്ന അശ്ലീല വിപണിയേയും അവയുടെ താൽപര്യങ്ങളേയും തുറന്നു കാട്ടുന്നതിനും വിമർശിക്കുന്നതിനും ഇടർച്ചയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇന്റർനെറ്റിലൂടെ എല്ലാവരുടെയും വിരൽ തുന്വിലുള്ള ടൺ കണക്കിന് പോണോഗ്രാഫി വീഡിയോകൾ സ്ത്രീയേയും പുരുഷനേയും വെറും ഒബ് ജക്റ്റുകൾ മാത്രമായി കാഴ്ചക്കാരിലേക്ക് പകരുകയാണ്. സ് നേഹവും കരുതല...

‘നീല’ ജീവിതം! - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ലൈം ഗികാരോഗ്യം തകരാറിലായിട്ടുള്ളവർക്ക് മേയാൻ പറ്റിയ വലിയ മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുകയാണ് ഇന്റർനെറ്റിലെ പോണോഗ്രാഫി സൈറ്റുകൾ. സാഡിസ്റ്റുകൾക്കും മസോക്കിസ്റ്റുകൾക്കും ബലാത്സംഗങ്ങളുടെയും കൊടുംപിഢനങ്ങളുടെയും വല്ലാത്ത അനുഭൂതികളാണ് ഈ വിർച്ചൽ ലോകത്തു നിന്ന് വിപണനം ചെയ്യുന്നത്. കൂടുതൽ ആൾക്കാർ കയറിയിറങ്ങുന്ന പോണോഗ്രാഫി സൈറ്റുകളിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ള കീവേഡുകളായ ചൈൽഡ് സെക്സ്, ഗ്രൂപ്പ് സെക്സ്, പബ്ലിക് സെക്സ്, ടീച്ചർ സെക്സ്, ആനിമൽ സെക്സ് തുടങ്ങിയവയിൽ നിന്നുതന്നെ ലൈംഗികമായ മാനസികാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും കാര്യങ്ങൾ തിരിയുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നമ്മുടെ പത്രങ്ങളിൽ വന്ന വാർത്ത അടുത്ത വീട്ടിലെ പശുവിനെ പീഡിപ്പിച്ചതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്കെതിരെ കേസെടുത്തുവെന്നുള്ളതാണ്. ഒരിക്കൽ ശരിയല്ലായെന്ന് സമൂഹം കരുതിയത് സ്വഭാവികമാകുന്നതും പിന്നെ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതുമാണ് ‘തലമുറ’ മാറ്റമെന്നും അതിനായില്ലെങ്കിൽ എന്തോ ‘ഗ്യാപ്പ് ’ ഉണ്ടെന്നുമാണ് ഒരു പൊതു ചിന്താഗതി. ഇങ്ങനെ പോണോഗ്രാഫിയിലേക...

PSC Maths: ഉസാഘ (HCF)

Image
ഉ സാഘ (ഉത്തമ സാധാരണ ഘടകം) HCF (Highest Common Factor) ഉസാഘ എല്ലായിപ്പൊഴും തന്നിരിക്കുന്ന സംഖ്യകളിൽ ചെറിയ സംഖ്യയ്ക് തുല്ല്യമോ അല്ലെങ്കിൽ തന്നിരിക്കുന്ന സംഖ്യകളേക്കാൾ ചെറുതോ ആയിരിക്കും. തന്നിരിക്കുന്ന സംഖ്യകൾക്ക് പൊതു ഘടകമായി 1 മാത്രമേ ഉള്ളൂവെങ്കിൽ ഉസാഘ 1 ആയിരിക്കും. eg. 7, 5, 12 എന്നീ സംഖ്യകൾ എടുത്താൽ പൊതു ഘടകമായി 1 മാത്രമേ ഉള്ളൂ അതിന്നാൽ ഉസാഘ 1 ആയിരിക്കും. ഉസാഘ ഒരിക്കലും പൂജ്യം ആകില്ല. ഉസാഘ കാണുന്നതിനു പ്രധാനമായും രണ്ടു രീതികളുണ്ട് ഹരണ ക്രിയാ രിതി (Divisional method) ഘടക ക്രിയാ രിതി (Factorisation method) ഹരണ ക്രിയാ രിതി എല്ലാ സംഖ്യകളെയും ഹരിക്കാൻ സാധിക്കുന്ന സംഖ്യ ഉപയോഗിച്ചു ഹരിക്കുക. അപ്രകാരം എല്ലാ സംഖ്യകളെയും പൊതുവായ സംഖ്യ കൊണ്ട് ഹരിക്കാൻ സാധിക്കാതെ വരുവ്വൊൾ അതുവരെ ഹരിച്ച സംഖ്യകളുടെ ഗുണനഫലമാണ് ഉസാഘ. eg. ഉസാഘ = 2 x 2 x 3 = 12 ഘടക ക്രിയാ രിതി സംഖ്യകളെ ഘടകങ്ങളാക്കിയതിനു ശേഷം എല്ലാ സെറ്റിലും പൊതുവായ ഘടകങ്ങളുടെ ഗുണനഫലമാണ് ഉസാഘ. eg. 12 = 2 x 2 x 3 24 = 2 x 2 x 2 x 3 36 = 2 x 2 x 3 x 3 ഉസാഘ = 2 x 2 x 3 = 12 Home work 1) 12, 24, 30 എന്നി സംഖ്യകളുടെ ഉസാഘ ക...

PSC Maths: ലസാഗു (LCM)

Image
ല സാഗു (ലഘുതമ സാധാരണ ഗുണിതം) LCM (Least Common Multiple) രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും ചെറിയ പൊതു ഗുണിതമാണ് ലസാഗു. ലസാഗു എല്ലായിപ്പൊഴും തന്നിരിക്കുന്ന സംഖ്യകളിൽ വലിയ സംഖ്യയ്ക് തുല്ല്യമോ അല്ലെങ്കിൽ തന്നിരിക്കുന്ന സംഖ്യകളേക്കാൾ വലുതോ ആയിരിക്കും. തന്നിരിക്കുന്ന സംഖ്യകൾക്ക് പൊതു ഘടകമായി 1 മാത്രമേ ഉള്ളൂവെങ്കിൽ ലസാഗു ആ സംഖ്യകളുടെ ഗുണനഫലമായിരിക്കും. eg. 4, 11 എന്നീ സംഖ്യകൾ എടുത്താൽ പൊതു ഘടകമായി 1 മാത്രമേ ഉള്ളൂ അതിന്നാൽ ലസാഗു 4 x 11 = 44 ആയിരിക്കും. ലസാഗു ഒരിക്കലും പൂജ്യം ആകില്ല. ലസാഗു കാണുന്നതിനു പ്രധാനമായും രണ്ടു രീതികളുണ്ട് ഹരണ ക്രിയാ രിതി (Divisional method) ഘടക ക്രിയാ രിതി (Factorisation method) ഹരണ ക്രിയാ രിതി സംഖ്യകളെ പൊതു ഘടകം ഉപയോഗിച്ചു ഹരിക്കുക. പൊതു ഘടകം ഇല്ലാതാകുവ്വൊൾ ഓരോ സംഖ്യയേയും നിശ്ശേഷം ഹരിച്ച ശേഷം ഹരിക്കാൻ ഉപയോഗിച്ച സംഖ്യകൾ പരസ്പരം ഗുണിക്കുക. eg. ലസാഗു = 2 x 2 x 2 x 3 x 5 = 120 ഘടക ക്രിയാ രിതി സംഖ്യകളെ ഘടകങ്ങളാക്കിയതിനു ശേഷം എല്ലാ സെറ്റിലും പൊതുവായ ഘടകങ്ങളിൽ നിന്നു 1 വീതവും രണ്ടു സെറ്റിലും പൊതുവായ ഘടകങ്ങളിൽ നിന്നു ഓരോന്നു വീതവും എടുക്കുക. എല്ലാ സെ...

ഐ.ടി ആക്ട് 2008 (IT Act 2008)

Image
2 008 ലെ ഐ.ടി അമെന്റ്മെന്റ് ആക്ട് America's Patriot Act നു സമാനമായ ഒന്നാണെന്നു പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ നവമ്പർ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പർ 26 ലെ ബോംബെ ആക്രമണം പ്ലാൻ ചെയ്യുന്നതിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിൽ കൂടെയുള്ള ടെലിഫോൺ സംഭാഷണങ്ങൾ (VoIP) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജൻസ് ബ്യൂറോ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു. എന്നാൽ ഈ നിയമം പാസ്സായതിനു ശേഷം ഇനി സർക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ നിരീക്ഷിക്കാം (monitor). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാം എന്നായിരിക്കുന്നു. ഐ.ടി ആക്ട് 2000 ത്തിൽ നിന്നു 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ചർച്ച കൂടാതെയാണു പാർലമെന്റ് പാസ്സാക്കിയെടു...