
പോണോഗ്രാഫി സ്ത്രീപീഢനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുള്ള ക്ലാസിക് ഫെമിനിസ്റ്റ് വിമർശനം ഇപ്പോൾ കാണാനില്ലെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നടാഷ വാൾട്ടർ തന്റെ ‘ലിവിങ് ഡോൾസ് ‘ എന്ന കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളെ തന്നെ നേരിട്ട് സ്പർശിച്ച് കനംവെച്ചു പെരുകുന്ന അശ്ലീല വിപണിയേയും അവയുടെ താൽപര്യങ്ങളേയും തുറന്നു കാട്ടുന്നതിനും വിമർശിക്കുന്നതിനും ഇടർച്ചയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇന്റർനെറ്റിലൂടെ എല്ലാവരുടെയും വിരൽ തുന്വിലുള്ള ടൺ കണക്കിന് പോണോഗ്രാഫി വീഡിയോകൾ സ്ത്രീയേയും പുരുഷനേയും വെറും ഒബ് ജക്റ്റുകൾ മാത്രമായി കാഴ്ചക്കാരിലേക്ക് പകരുകയാണ്. സ് നേഹവും കരുതലുമൊക്കെ ഒഴിവാക്കി പെർഫോമൻസ് മാത്രമായി ലൈംഗികബന്ധത്തെ അവതരിപ്പിക്കുകയാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നത്.
വക്രീകരിക്കപ്പെട്ട പോണോഗ്രാഫിയുടെ അമിതോപയോഗം ലൈംഗികമായ ഏതാണ്ട് എല്ലാ അടുപ്പങ്ങൾക്കും ഭീഷണിയാണെന്നുള്ളത് വസ്തുതയാണ്. വിപണി ലാക്കാക്കി ഇറങ്ങുന്ന പോണോഗ്രാഫി ഉരുപ്പടികൾ ആൾക്കാരുടെ ലൈംഗിക ജീവിതത്തിലും കാഴ്ചപ്പാടിലും നടത്തുന്ന അധിനിവേശം ശുഭകരമല്ലായെന്നുള്ളതിന് പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. പോൺ വീഡിയോകളുടെയും ചിത്രങ്ങളുടെയും കൂടുതൽ കാഴ്ചക്കാരും ആൺകുട്ടികളും പുരുഷന്മാരുമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. വിപണിയുടെ നിയമമനുസരിച്ച് ആവശ്യക്കാരെ ലക്ഷ്യം വെച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ സ്ത്രീയെ ഉപഭോഗവസ്തുവായാണ് ഭൂരിഭാഗം പോൺ വിഡിയോകളിലും ചിത്രീകരിച്ചിട്ടുള്ളത്. ഇത് മനുഷ്യവിരുദ്ധമാണ്. എന്നുമാത്രമല്ല സ്ത്രീകളോടുള്ള ആൺകുട്ടികളുടെയും പുരുഷന്മാരുടെയും പെരുമാറ്റത്തെ സാരമായി ബാധിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു. പോണോഗ്രാഫിയ്ക്കപ്പുറം സ്ത്രീകളെക്കുറിച്ച് ചിന്തിക്കുവാൻ കഴിയാത്തവിധം പലരേയും മാനസികമായി തകരാറിലാക്കുന്നു. ഇവരുടെ പിൽക്കാല ജീവിതമാകെ പോണോഗ്രാഫിയുടെ പിടിയിലായിരിക്കും.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക