April 01, 2015

മാനസികാരോഗ്യം - ചില വസ്തുതകൾ - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയന്ത്രിതവും ആവർത്തന സ്വഭാവമുള്ളതും ഒഴിച്ചുമാറ്റാൻ പറ്റാത്തതുമായ ഒരു 'ആശയ'മാണ് ഒബ്സഷൻ. ഒബ്സസീവ് സ്വഭാവമുള്ളവർ കൂടുതൽ കർത്തവ്യനിരതരായിരിക്കും. വിശ്വസ്തത, സുഷ്മത എന്നീ ഗുണങ്ങൾ ഇവരിൽ കൂടിയ അളവിൽ കാണാം. എന്നാൽ പുതിയ സാഹചര്യങ്ങളിൽ ഇവരുടെ കാര്യശേഷി കുറയുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരിക്കും ഇവർക്ക്. ചില പ്രത്യേക സാധനങ്ങൾ ശേഖരിച്ചു നശിപ്പിക്കാതെ സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവം ഇക്കുട്ടർക്കുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന കത്തുകൾ പത്തോ ഇരുപതോ അതിൽ കൂടുതലോ വർഷം സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവം ഇവരിൽ പലർക്കുമുണ്ടായിരിക്കും.
depression
മതാചാരങ്ങൾ കൃത്യമായി അനുഷ്ടിക്കുന്ന എല്ലാവരിലും ഏറിയും കുറഞ്ഞും ഒബ്സസീവ് സ്വഭാവമുണ്ടായിരിക്കും. കുരിശ് വരയ്കൽ, കുളിച്ചുതൊഴൽ, നിസ്കാരം തുടങ്ങിയവയെല്ലാം ഒബ്സസീവ് കന്വൽഷനിൽപ്പെടും. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിലെല്ലാം അന്തർലീനമയിരിക്കുന്ന ചടങ്ങുകളൊക്കെ ഒബ്സസീവ് സ്വഭാവമുള്ളതാണ്. ഇത്തരം ചടങ്ങുകളിലൊക്കെ ഏതെങ്കിലുമൊരു ഭാഗത്തിനു ഭംഗം വന്നാൽ അത് ദോഷഫലങ്ങൾക്ക് കാരണമാകുമോ എന്നു ചിന്തിച്ചു ഈ കൂട്ടർ വ്യാകുലപ്പെടുന്നു. നിരാശ ഒരു മാനസികാവസ്ഥയാണ്. അത് സാധാരണ ജീവിതത്തിനു അനുയോജ്യമായ ഒന്നല്ല. നിരാശ ഒരാളുടെ ചിന്താശക്തി, സംസാരം, പ്രവൃത്തി തുടങ്ങിയവയെയൊക്കെ ബാധിക്കുന്നു. പലകാരണങ്ങൾ കൊണ്ടും ജീവിതത്തിൽ നിരാശ കടന്നുവരാം. പ്രണയ നഷ്ടമുണ്ടാകുമ്പോൾ നിരാശ ബാധിക്കുന്നത് സാധാരണമാണ്. ‘ഈ ഭാഗ്യദോഷി എന്തിനു ഇനി ജീവിക്കണ’മെന്നു സ്വയം ചോദിക്കുകയും ആത്മഹത്യയുടെ വക്കിലെത്തുകയും ചെയ്യുന്നു. മറ്റൊരു കാരണം സാമ്പത്തിക തകർച്ചയാണ്. അപ്രതീക്ഷിതമായ സാമ്പത്തിക തകർച്ചയുടെ മുന്നിൽ പലരും പതറി പോവുകയും കടുത്ത നിരാശയിൽ ആവുകയും ചെയ്യുന്നു. രോഗങ്ങളും ഇഷ്ടജനങ്ങളുടെ വേർപാടുമൊക്കെ ഇതുപോലെ നിരാശയിൽ കൊണ്ടെത്തിക്കുന്ന കാരണങ്ങളാണ്. കടുത്ത നിരാശയിലേക്ക് മനസ് വഴുതി പോകാതെ നിയന്ത്രിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിൽ വളരെ അത്യാവശ്യമായ കാര്യമാണ്.

നിരാശകൊണ്ട് സമനില തെറ്റുന്നവരും ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിയുന്നവരും ഇതൊരു മാനസിക പ്രശ്നമാണെന്നു തിരിച്ചറിയുകയും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. നിദ്രാവൈകല്യങ്ങളും മാനസികപ്രശ്നങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു തന്നെപറയാം. രാത്രി വൈകിയാലും ഉറക്കം വരാതിരിക്കുക, രാത്രി പലപ്രാവശ്യം ഉണരുക, പ്രഭാതമാകുന്നതിനു വളരെ മുൻപേ ഉണരുക ഇവയെല്ലാം നിദ്രാവൈകല്യങ്ങളിൽപ്പെടുന്നതാണ്. 60 മണിക്കുറിൽ കൂടുതൽ ഉണർന്നിരുന്നാൽ കഴുത്തു വേദന, കൈവിറയൽ, ക്ഷീണം, കൺപോളകൾ തുറക്കാൻ കഴിയതിരിക്കൽ, സംസാരവൈകല്യം എന്നിവയുണ്ടാകുന്നു. കാഴ്ചയ്ക്ക് തകരാർ, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയതിരിക്കൽ തുടങ്ങിയവയും ഉറക്കമൊഴിയുന്നവരിൽ കാണുന്ന പ്രശ്നങ്ങളാണ്. കുറച്ചു ദിവസം ഉറങ്ങാതിരുന്നാൽ വസ്തുക്കൾക്ക് ചുറ്റും ഒരു പ്രകാശവലയം ഉള്ളതായി തോന്നാം. ചിലർക്ക് തറയിൽ ചിലന്തിവലയുടെ രൂപം ഉള്ളതായി തോന്നും. പലർക്കും ഈ അവസ്ഥയിൽ മിഥ്യാബോധം പോലുമുണ്ടാകും. ഉറക്കമില്ലായ്മ വർദ്ധിച്ചു ഒരു ഘട്ടത്തിൽ ഒന്നുറങ്ങി കുറച്ചു കഴിഞ്ഞു വീണ്ടും ഉണരുന്നു. ഈ സന്ദർഭത്തിൽ പലതും ചിന്തിച്ചു ഒടുവിൽ ആത്മഹത്യപോലും ചെയ്തുവെന്നുവരാം.

ചിത്തഭ്രമം (Schizophrenia) വരാൻ സാദ്ധ്യത കൂടുതലുള്ളത് പ്രത്യേകതരം വ്യക്തിത്വം പുലർത്തുന്നവരിലാണ്. ഇവർ മിക്കവാറും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരായിരിക്കും. ചിത്തഭ്രമം ബാധിക്കുന്നതോടുകൂടി വ്യക്തിക്ക് സ് നേഹിതന്മാരെയും ബന്ധുജനങ്ങളേയും മറ്റും സ്നേഹിക്കുവാൻ കഴിയാതായിത്തീരുന്നു. എന്നാൽ ഇതിനെ മടിയുടെ ലക്ഷണമായി കരുതി മറ്റുള്ളവർ രോഗിയെ സദാ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. വൈകാരികസ്ഥിതിയിലും രോഗി വൈരുദ്ധ്യം കാണിക്കും. നേരത്തെ വെറുപ്പ് ഉണ്ടായിരുന്നവരോട് അമിതമായി സ് നേഹം കാണിക്കും. കുടുംബത്തിലുണ്ടാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ താല്പര്യം കാണിക്കാതിരിക്കുകയും ചെയ്യും. ഉന്മേഷവും ജീവിതത്തോടുള്ള ആഭിമുഖ്യവും കുറയുന്നതുമൂലം ഒരു മുറിയിൽ തനിച്ചിരുന്നു ദിവാസ്വപ്നങ്ങളിൽ മുഴുകി ബാഹ്യ സന്വർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി കഴിയാനാകും രോഗി ഇഷ്ടപ്പെടുക. ഈ ഒളിച്ചോട്ടം പാരമ്യതയിലെത്തുമ്പോൾ വിചാര വികാരങ്ങളില്ലാതെ ശൂന്യതയിലേക്ക് മിഴിയും നട്ട് നിശ്ചലമായി ഇരിക്കുന്ന അവസ്ഥയുണ്ടാകും. കാഴ്ച്ചയിൽ രോഗി അബോധാവസ്ഥയിൽ ആണെന്നു തോന്നും. എന്നാൽ ബുദ്ധിക്കും ഓർമ്മശക്തിക്കും യാതൊരു കോട്ടവും കാണുകയില്ല. രോഗം മാറി കഴിഞ്ഞാൽ ഈ ഘട്ടത്തിലുണ്ടായ അനുഭവങ്ങളെല്ലാം രോഗി വ്യക്തമായും ഓർമ്മിയ്ക്കും എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

കടപ്പാട്: മന:ശാസ്ത്രസംബന്ധമായ വിവിധ വാർത്തകളോടും വിശകലനങ്ങളോടും
Shop with Flipkart, Amazon and Snapdeal

Contact Form

Name

Email *

Message *

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.