Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label ആനുകാലികം. Show all posts
Showing posts with label ആനുകാലികം. Show all posts

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – ആദ്യഭാഗം

ദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (Liberalization, Privatization, Globalization) എന്നീ നയങ്ങളിലൂന്നിയ പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിലേക്ക് ഇന്ത്യ മാറിയിട്ടു 25 വർഷം തികയുകയാണ്. കണക്കുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുവാൻ പുതിയ നയപരിപാടികൾക്ക് കഴിഞ്ഞോയെന്നു പരിശോധിക്കാൻ പറ്റിയൊരു സന്ദർഭം കൂടിയാണിത്.
indian economy
ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയും ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ എത്തി സ്ഥിതി രൂക്ഷമാകുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരിവർത്തനത്തിനുമായി 1951 മുതൽ 1991 വരെ 40 വർഷക്കാലം നമ്മൾ പിന്തുടർന്നിരുന്ന സാമ്പത്തികനയത്തിന്റെ അലകും പിടിയും മാറ്റി ഉടച്ചുവാർക്കുവാനുള്ള ശ്രമങ്ങളുണ്ടായതും ചർച്ചകൾ ഉയർന്നുവന്നതും. ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് 1991ൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതിനു മുന്നേ നമ്മൾ നടപ്പിലാക്കിയിരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളുടെ ഉൽപ്പന്നങ്ങളായ പഞ്ചവത്സരപദ്ധതികളും ആസൂത്രണ കമ്മീഷനുമൊക്കെ ഏറെ പരിമിതിക്കുള്ളിൽ നിന്നു രാജ്യത്തെ കാർഷികരംഗത്തെയും വ്യവസായ രംഗത്തെയുമൊക്കെ കൈപിടിച്ചുയർത്തിയെന്നുള്ള വസ്തുത കാണാതിരിക്കാൻ ആവില്ല.

എന്നാൽ അതിനൊരു മറുവശമുള്ളത്, രാജ്യത്തെ ലൈസൻസ്-പെർമിറ്റ് രാജ്, പൊതുമേഖലാസ്ഥാപനങ്ങൾ തുടർച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന നഷ്ടം, ഉയർന്ന ഇറക്കുമതിച്ചുങ്കം, കുത്തക നിയന്ത്രണ നിയമം, വിദേശനാണ്യ നിയന്ത്രണ നിയമം, ബാങ്ക് നിയന്ത്രണങ്ങൾ, ഉയർന്ന നികുതി നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ മൂലം രാജ്യത്തിന്റെ വികസനം മന്ദഗതിയിലായിയെന്നതാണ്. മാറുന്ന ലോകക്രമത്തിൽ മുന്നോട്ടുപോകുവാൻ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ മത്സരക്ഷമത കൈവരിക്കേണ്ടതാവശ്യമാണെന്ന സ്ഥിതിയെത്തി.

1951 മുതൽ 1991 വരെയുള്ള കാലയളവിൽ നിലവിലുണ്ടായിരുന്ന ഏതാണ്ട് എല്ലാ ഗവൺമെന്റ് പോളിസികളും നിരവധി നിയന്ത്രണങ്ങളും ക്വാട്ടാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. ഇത് വലിയൊരളവ് വരെ അഴിമതിയ്ക്കും അതോടൊപ്പം കാര്യങ്ങളുടെ മെല്ലെപ്പോക്കിനും ഇടയാക്കി. പൊതുമേഖലയ്ക്ക് പ്രാമുഖ്യം നൽകിയാണ് നയങ്ങൾ രൂപീകരിച്ചിരുന്നതെങ്കിലും രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാസ്ഥാപനങ്ങളടക്കം പലതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണുകൊണ്ടിരുന്നു. അതോടൊപ്പം സ്വകാര്യമേഖല ഇന്ത്യയിൽ ദുർബലമായാണ് തുടർന്നുകൊണ്ടിരുന്നത്. ജീവിത വൃത്തിയ്ക്കായി അന്യനാടുകളിലേക്കുള്ള കുടിയേറ്റം, സ്വകാര്യ സംരംഭങ്ങൾ എന്നിവ കഴിഞ്ഞാലും രാജ്യത്തു നിലനിൽക്കുന്ന ഭീമമായ മനുഷ്യവിഭവശേഷിയെ അക്കോമഡേറ്റ് ചെയ്യുവാൻ സ്വകാര്യമേഖലയെ വൻതോതിൽ ശക്തിപ്പെടുത്തിയേ കഴിയുകയുള്ളൂവെന്ന അവസ്ഥ വന്നു. (ഈ അടുത്ത കാലത്തു ഗ്രീസിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽകൂടി പരിശോധിച്ചാൽ ഒരു രാജ്യത്തിനു അവിടുത്തെ സ്വകാര്യമേഖലയെക്കൂടി ശക്തിപ്പെടുത്താതെ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ സാധിയ്ക്കുകയില്ലെന്നുള്ളതു വസ്തുതയാണ്. കണ്ണടച്ചതുകൊണ്ടുമാത്രം ഇരുട്ടാകില്ലായെന്നർത്ഥം. പിന്നെ നീതിയും ന്യായവുമൊക്കെ അട്ടിമറിച്ചുകൊണ്ടു കൂത്താടുവാൻ സ്വകാര്യമേഖലയെ കെട്ടഴിച്ചു വിടണമോയെന്നുള്ളതും ഗവൺമെന്റ് സ്വകാര്യഭീമൻമാരുടെ മുമ്പിൽ കുമ്മിയടിച്ചു നിൽക്കണമോയെന്നുള്ളതും സാമ്പത്തിക ശാസ്ത്രത്തിന്റെ മേഖലയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല. അത് രാഷ്ട്രീയ നയ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണ്.) രാജ്യത്തു നിലനിന്ന പല നിയന്ത്രണങ്ങളും സ്വകാര്യമേഖലയുടെ വളർച്ചയ്ക്ക് അനുകൂലമല്ലായിരുന്നു. കുത്തക നിയന്ത്രണം പോലുള്ള പല നിയമങ്ങളും വൻകിട കമ്പനികളെ മൂലധന നിക്ഷേപം നടത്തുന്നതിൽ നിന്നു തടഞ്ഞു. പ്രത്യക്ഷ-പരോക്ഷ നികുതികളുടെ ഉയർന്ന നിരക്ക് നികുതി വെട്ടിപ്പ് വ്യാപകമാക്കുന്നതിനും നിക്ഷേപങ്ങൾ കുറയ്ക്കുന്നതിനും കാരണമായി. ഈ സാഹചര്യങ്ങൾ പൊതുവേ രാജ്യത്തിന്റെ ധനകമ്മി വർദ്ധിപ്പിക്കുന്നതിനു ഇടയാക്കി. എൺപതുകളുടെ തുടക്കത്തിൽ 8% ത്തിനടുത്തായിരുന്ന ധനകമ്മി 1990 കളുടെ തുടക്കത്തിൽ 10.4% ആയി വർദ്ധിച്ചു. വർദ്ധിച്ചു വരുന്ന ധനകമ്മി സർക്കാർ ഇടപെടലുകൾ കുറയ്ക്കുന്നതിനു മാത്രമേ ഇടയാക്കുകയുള്ളൂ.

1984 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനെ തുടർന്നാണ് പുതിയ സാമ്പത്തിക നയത്തിന്റെ പല പരിഷ്ക്കാരങ്ങളും തുടങ്ങി വെച്ചത്. തുടർന്നു 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷിയ്ക്കും ഭൂരിപക്ഷം ലഭിച്ചില്ല. അതിനെ തുടർന്നുള്ള കാലയളവിlൽ വി.പി.സിംഗ്, ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിമാരായെങ്കിലും ഏറെക്കുറെ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ കൂടുതൽ പരിതാപകരമായ അവസ്ഥയിൽ എത്തിക്കുന്നതിനു ഇടയാക്കി. സാമ്പത്തിക വളർച്ചാനിരക്ക് ഗണ്യമായി കുറയ്ക്കുകയും വിലക്കയറ്റം നാൾക്കു നാൾ വർദ്ധിച്ചുവരികയും ചെയ്തു. നിക്ഷേപങ്ങൾ കുറഞ്ഞതോടുകൂടി പല വ്യവസായങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. ഈ സാഹചര്യത്തിൽ 1991 ൽ അധികാരത്തിലെത്തിയ നരസിംഹറാവു ഗവൺമെന്റിനു പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാതെ നിർവ്വാഹമില്ലെന്നുള്ള സാഹചര്യമുണ്ടായി. അതോടൊപ്പം അന്താരാഷ്ട്ര രംഗത്തു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന സോവിയറ്റ് യൂണിയൻ വിഘടിച്ചതിനെത്തുടർന്നു അന്താരാഷ്ട്ര വാണിജ്യരംഗത്തു രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഇക്കലത്തു തന്നെ ഗൾഫ് യുദ്ധം മൂലം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമവും വിലവർദ്ധനവും രൂക്ഷമായി. വിലക്കയറ്റത്തെ പിടിച്ചു നിർത്താനും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ഇത് പിന്നോട്ടടിച്ചു.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ വർദ്ധിച്ചുവെന്നു പറഞ്ഞു മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ എന്നിവപോലുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗിനെ ‘സ്പെക്കുലേറ്റീവ് ഗ്രേഡി’ലേക്ക് താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകൾ ഇന്ത്യയ്ക്ക് വായ്പ നൽകുവാൻ വിസമ്മതിച്ചു.
RBI
ഈയവസരത്തിലാണ് വിദേശകറൻസി ലഭിയ്ക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായപ്പോൾ റിസർവ് ബാങ്കിന്റെ കൈവശം സൂക്ഷിച്ചിരുന്ന 47ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയം വെച്ചു 400 മില്യൺ ഡോളർ വാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചത്. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഉപാധികളോടെയായിരുന്നു 500 മില്യൺ ഡോളർ വായ്പ അനുവദിച്ചത്.

ഉപാധികളിവയായിരുന്നു:
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉദാരവത്ക്കരിക്കുകയും ലോക സമ്പദ് വ്യവസ്ഥയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയും ചെയ്യുക.
  • സ്വകാര്യമേഖലയ്ക്കുള്ള നിയന്ത്രണം നീക്കുക.
  • അന്താരാഷ്ട്ര വ്യാപാരത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക.
ഇത് അംഗീകരിച്ചുകൊണ്ട് രണ്ടു തലത്തിലുള്ള പരിഷ്ക്കാരങ്ങളാണ് ഗവൺമെന്റ് നടപ്പിലാക്കേണ്ടിയിരുന്നത്.
  1. സ്റ്റെബിലൈസേഷൻ (സുസ്ഥിരവത്ക്കരണം)
  2. സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ് (ഘടനാപരമായ ക്രമീകരണം)
പണപ്പെരുപ്പം, ധനകമ്മി, വിദേശനാണയ പ്രതിസന്ധി തുടങ്ങിയ സ്ഥൂല സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്ന ഹ്രസ്വകാല നടപടികളാണ് സ്റ്റെബിലൈസേഷൻ . രൂപയുടെ മൂല്യം കുറച്ചതും വില നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതുമൊക്കെ സ്റ്റെബിലൈസേഷന്റെ ഭാഗമായാണ്. സമ്പദ് വ്യവസ്ഥയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നടപടികളാണ് സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ്. പുതിയ വ്യവസായ-വാണിജ്യ നയങ്ങളിലെ മാറ്റം, ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കൽ, സ്വകാര്യ മേഖലയ്ക്ക് പുതിയ മേഖലകൾ തുറന്നുകൊടുക്കുക എന്നതൊക്കെ സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മന്റിന്റെ ഭാഗമാണ്. പുതിയ സാമ്പത്തിക നയം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതിന്റെ ഫലമായി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.1990-91ൽ 5.1 ശതമാനമായിരുന്നതു 2016-17ൽ 7.7 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്കിനേക്കാൾ കൂടുതലാണ് ഇന്ത്യയുടെ വളർച്ചാനിരക്ക്. വിദേശ മൂലധന നിക്ഷേപത്തിലും വലിയ വർദ്ധനവുണ്ടായി. 1990-91 ൽ 103 ദശലക്ഷം ഡോളർ മാത്രമുണ്ടായിരുന്നത് ഇപ്പോൾ 55,457 ദശലക്ഷം ഡോളറായി വർദ്ധിച്ചു.

ദരിദ്രരുടെ എണ്ണം അധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചരിത്ര-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങൾ ഇന്ത്യയിലെ ദാരിദ്ര്യത്തിനു പിന്നിലുണ്ട്. 1970 മുതൽ ദാരിദ്ര്യരേഖ എന്ന സംജ്ഞ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ദരിദ്രരെ നിശ്ചയിക്കുന്നത്. ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. എഴുപതുകളുടെ തുടക്കത്തിൽ ഇന്ത്യയിൽ 50% ത്തിനു മുകളിലുള്ള ജനങ്ങളും ദരിദ്രരായിരുന്നുവെന്നിടത്തു നിന്നു 2010 ൽ 30% മായി കുറഞ്ഞിട്ടുണ്ട്. എന്നാൽപോലും ഈ കണക്കുകൾ രാജ്യത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ദാരിദ്ര്യമെന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നത്തെ പരിഹരിക്കുവാൻ മൂർത്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. പുതിയ സാമ്പത്തിക നയം നടപ്പിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നു ഉയർന്ന ധനകമ്മിയായിരുന്നു. 1990-91 ൽ 10.4% മായിരുന്നത് 2016-17 ൽ 3.5 % മായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യഥാർത്ഥത്തിൽ പുതിയ സാമ്പത്തിക നയത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്. എന്നാൽ തൊഴിൽ മേഖലയും കാർഷിക മേഖലയും കടുത്ത പ്രതിസന്ധികൾ നേരിടുകയാണ്. സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ഫലമായി ആഭ്യന്തര ഉൽപ്പാദനത്തിൽ വളർച്ചയുണ്ടായെങ്കിലും അതിനനുസരിച്ചു രാജ്യത്തു തൊഴിലവസരങ്ങൾ ഉണ്ടായി വന്നില്ല. 2005 മുതൽ 2010 വരെയുള്ള അഞ്ച് വർഷക്കാലം രാജ്യത്തെ തൊഴിൽ വർദ്ധനവ് 0.88% മാത്രമായി ചുരുങ്ങി. അതുപോലെ 1980-81 കാലത്തെ കാർഷിക വളർച്ചാനിരക്ക് 3.7 % മായിരുന്നതു 2014-15 ൽ നെഗറ്റീവ് 0.2 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒരു ഭീഷണിയാണ് കാർഷിക രംഗത്തുണ്ടായിരിക്കുന്ന ഈ ഇടിവ്. 2015-16 ൽ ഇത് അല്പം മെച്ചപ്പെട്ടതായിട്ടാണ് കാണുന്നത്. അതായത് വളർച്ചാനിരക്ക് 1.1% ആയി.

പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ 25 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ ഈ രാജ്യത്തിനും ജനങ്ങൾക്കും ലോകത്തിനു തന്നെയും എന്തു മെച്ചമാണുണ്ടാക്കിയതെന്നു വിലയിരുത്തുകയും വീണ്ടും പരിഷ്ക്കരിക്കേണ്ടതൊക്കെ പരിഷ്ക്കരിച്ചുതന്നെ നമ്മൾ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഭ്രാന്തമായ എതിർപ്പിനും അന്ധമായ പിന്തുണയ്ക്കുമുപരിയായി വസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടുള്ള അഭിപ്രായങ്ങളെ കൊണ്ടേ കാര്യമുള്ളൂ.
Share:

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - ആദ്യഭാഗം

ഗ്രീസിൽ ഒമ്പത് മാസത്തിനിടെ നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പിൽ 35% ത്തിലധികം വോട്ട് നേടി അലക്സിസ് സിപ്രാസ് നയിക്കുന്ന ‘സിരിസ’ വീണ്ടും അധികാരത്തിലേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലെ വോട്ടിംഗ് ശതമാനത്തേക്കാൾ അല്പം താഴേക്ക് പോയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം ഇടതുപക്ഷപാർട്ടിയായ സിരിസയ്ക്ക് നിലനിർത്താൻ കഴിഞ്ഞു.
Greece Map
എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ വലതുപക്ഷപാർട്ടിയായ നാഷണൽ ഇൻഡിപെൻഡന്റുമായി ചേർന്നു കൂട്ടുകക്ഷി ഗവൺമെന്റായിരിക്കും രൂപീകരിക്കുകയെന്നു സിപ്രാസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2015 സെപ്തംബർ 20 നു നടന്ന ഈ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷപാർട്ടിയായ ‘ന്യൂ ഡമോക്രസി’ 28% വോട്ട് നേടി. എടുത്തു പറയേണ്ടുന്ന ഒരു കാര്യം കടുത്ത വലതുപക്ഷ പാർട്ടിയായ ‘ഗോൾഡൺ ഡോൺ’ കഴിഞ്ഞ ജനുവരിയിലേതിനേക്കാൾ വോട്ടിംഗ് ശതമാനം അൽപ്പം മെച്ചപ്പെടുത്തി 7% വോട്ട് പിടിച്ചുവെന്നുള്ളതാണ്.

ഇനിയാണ് നമ്മുടെ തലക്കെട്ടിലേക്ക് വരേണ്ടുന്നത്. എന്താണ് ഗ്രീസിൽ നടക്കുന്നത്? ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടു പൊതു തെരഞ്ഞെടുപ്പുകളും ഒരു ഹിതപരിശോധനയുമൊക്കെ നടത്താൻ തക്ക രാഷ്ട്രീയസാഹചര്യമെന്താണ്? കഴിഞ്ഞ കുറച്ചു നാളായി മാധ്യമങ്ങളിൽ ചർച്ചയായിരുന്ന ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രമെന്താണ്?

1993 ൽ രൂപം കൊണ്ട യൂറോപ്യൻ യൂണിയനിലെ ദുർബല സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഇപ്പോൾ 29 രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളാണ്. 2002 ൽയൂറോപ്യൻ യൂണിയനിലെ തന്നെ 18 രാജ്യങ്ങൾ ‘യൂറോ’ എന്ന പൊതുകറൻസിയിലേക്ക് മാറി. ഇവരെ ‘യൂറോസോൺ’ രാജ്യങ്ങളെന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽ ഗ്രീസും സ്വന്തം കറൻസിയായിരുന്ന ഡ്രാക്മയിൽ നിന്നു യൂറോയിലേക്ക് മാറുകയായിരുന്നു. എന്നാൽ യൂറോസോൺ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ തമ്മിൽ വലിയ അന്തരമാണുണ്ടായിരുന്നത്. സാമ്പത്തിക ശക്തികളായ ജർമ്മനി, ഫ്രാൻസ്, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങൾ കയറ്റുമതിയിലും വ്യാപാരത്തിലും കരുത്തു കാട്ടിയപ്പോൾ സ്വതവേ ദുർബല സമ്പദ് വ്യവസ്ഥകളായിരുന്ന ഗ്രീസ്, അയർലന്റ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ വാണിജ്യ-വ്യവസായ സംരംഭങ്ങൾ തകരാൻ തുടങ്ങി. യൂറോസോണിൽ ചേർന്നു കഴിഞ്ഞതിനാൽ സ്വതന്ത്രമായി സാമ്പത്തിക നയം രൂപീകരിക്കുവാൻ കഴിയാത്ത സാഹചര്യമായതിനാൽ തകർച്ചയുടെ ആഘാതം കൂടിക്കൊണ്ടിരുന്നു. അതോടൊപ്പം 2009 ഓടെ അമേരിക്കൻ ‘സബ്പ്രൈം’ സാമ്പത്തിക മാന്ദ്യത്തിന്റെ അനുരണനങ്ങളും യൂറോപ്യൻ യൂണിയനെ ബാധിച്ചിരുന്നു. അതും ഗ്രീസിലെ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നതിനു ഇടയാക്കി.

ശരിക്കും ഗ്രീസിലെ പ്രതിസന്ധി എന്താണ്?
  • 2007 നു ശേഷം ഗ്രീസിന്റെ സാമ്പത്തിക വളർച്ച കീഴോട്ടാണ്. 2007-14 കാലഘട്ടത്തിൽ ആഭ്യന്തര മൊത്ത ഉല്പാദനം (GDP) 26% കുറഞ്ഞു. 1930-കളിൽ അമേരിക്കയിലുണ്ടായ മഹാ സാമ്പത്തികത്തകർച്ച (Great Depression) യേക്കാൾ രൂക്ഷമാണിത്.
  • ഉല്പാദന മുരടിപ്പ് മൂലം തൊഴിലില്ലായ്മയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് ഭയാനകമാണ്. ചെറുപ്പക്കാരുടെ ഇടയിൽ തൊഴിലില്ലായ്മ 50% ത്തോളമാണ്. യുവാക്കളിൽ പകുതിയോളം പേർക്ക് തൊഴിലില്ലാത്ത സാഹചര്യമാണെന്നുപറഞ്ഞാൽ ആ രാജ്യത്തിന്റെ അവസ്ഥയൊന്നു ആലോചിച്ചു നോക്കൂ.
  • സബ്സിഡികൾ, പെൻഷൻ, ക്ഷേമപദ്ധതികൾ എന്നിവയ്ക്കൊന്നും ഫണ്ട് കണ്ടെത്താൻ കഴിയാതെ വരുന്നതിനാൽ രാജ്യത്തിന്റെ സാമൂഹ്യസുരക്ഷിതത്വം അപകടാവസ്ഥയിലാവുന്നു. സിരിസയ്ക്ക് മുമ്പ് ഗ്രീസ് ഭരിച്ചിരുന്ന സർക്കാരുകൾ ചെലവ് ചുരുക്കാനാണെന്നു പറഞ്ഞു പൊതുമേഖലയിലെ 30% ത്തോളം തസ്തികകൾ വെട്ടിക്കുറച്ചും വിരമിച്ചവരുടെ സ്ഥാനത്തു പുതിയ നിയമനങ്ങൾ നടത്താതെ കരാർ നിയമനങ്ങൾ മാത്രം നടത്തിയും അനേകം പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും തൊഴിലില്ലായ്മ വർദ്ധിപ്പിച്ചത് യുവജനങ്ങളെ അരക്ഷിതരാക്കി. അതിനൊപ്പം പ്രത്യക്ഷമായും പരോക്ഷമായും നികുതികൾ വർദ്ധിപ്പിക്കുകയും ചെയ്തതോടെ സാധാരണക്കാരൊക്കെ ജീവിക്കാൻ പാടുപെടുന്ന സ്ഥിതിവിശേഷം സംജാതമായി.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Alexis Sipras
ര കയറാൻ ബുദ്ധിമുട്ടുള്ള കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് ഗ്രീസ്. ഇപ്പോൾ തന്നെ പൊതുകടം GDP യുടെ 117% ആണ്. രാജ്യം പുറത്തിറക്കിയ കടപത്ര (ബോണ്ട്) ത്തിന്റെ പലിശ 50% ത്തിനടുത്തെത്തി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇത്രയധികം പലിശയ്ക്കാണ് ഗ്രീസ് കടം വാങ്ങി കൂട്ടുന്നത്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ തുകകളുടെ വീതവും പലിശയും തിരിച്ചു കൊടുക്കേണ്ടുന്ന തീയ്യതികൾ ഇടയ്ക്കിടെ വരുന്നുണ്ട്. പക്ഷെ തിരിച്ചു കൊടുക്കാൻ ഗ്രീസിന്റെ കയ്യിൽ പണമില്ല. IMF നു 173 കോടി യൂറോ തിരിച്ചടയ്ക്കേണ്ടുന്ന അവസാന ദിവസമായിരുന്നു 2015 ജൂൺ 30. അതു കൊടുക്കാൻ ഗ്രീസിനു കഴിഞ്ഞില്ല. അങ്ങനെ IMF നു തിരിച്ചടയ്ക്കേണ്ടുന്നതിൽ മുടക്കം വരുത്തിയ ആദ്യ വികസിതരാജ്യമായി ഗ്രീസ്.

ആരൊക്കെയാണ് ഗ്രീസിനു കടം കൊടുത്തത്?

കൂടുതലും വിദേശബാങ്കുകൾ - പ്രത്യേകിച്ചു ജർമ്മൻ, ഫ്രഞ്ച് ബാങ്കുകൾ. ഈ ബാങ്കുകളിലേക്കുള്ള ഗ്രീസിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഇവ തകർന്നേക്കും (2009 ലെ സബ്പ്രൈം പ്രതിസന്ധിയിൽ അമേരിക്കയിലെ പ്രശസ്തമായ ലേമാൻ ബാങ്ക് തകർന്നത് ഉദാഹരണം) എന്നു ഭയന്ന യൂറോപ്യൻ സർക്കാരുകളും അവർ നയിക്കുന്ന ധനകാര്യസ്ഥാപനങ്ങളും ഈ കടം തിരിച്ചടയ്ക്കുന്നതിനായി ഗ്രീസിനായി കടാശ്വാസപദ്ധതികൾ പ്രകാരം വായ്പ അനുവദിച്ചു. IMF ഉം ഇവരുടെ കൂടെക്കൂടി. മറ്റൊരുതരത്തിൽ പറഞ്ഞാൽ വൻകിട സ്വകാര്യ ബാങ്കുകൾക്ക് കൊടുക്കാനുള്ള കടം യൂറോപ്യൻ സർക്കാരുകളും യൂറോപ്യൻ- അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളും ഏറ്റെടുത്തു. സർക്കാർ ചെലവിൽ അതായത് ജനങ്ങളുടെ ചെലവിൽ സ്വകാര്യബാങ്കുകളുടെ വൻപലിശയും കടവുമടക്കമുള്ള തുകകൾ കൊടുത്തു തീർക്കപ്പെടാനുള്ള വഴിയൊരുങ്ങി.

എന്താണീ ‘ട്രോയിക്ക’?

പിന്നീടങ്ങോട്ട് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട്, വായ്പ കൊടുത്തവരെ പ്രതിനിധീകരിച്ചു ഗ്രീസുമായുള്ള ചർച്ചകൾ മൂന്നു സ്ഥാപനങ്ങൾ നയിച്ചു തുടങ്ങി - യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെൻട്രൽബാങ്ക്, IMF. ഈ മൂന്നു സ്ഥാപനങ്ങളുടെ സംഘത്തെ Troika (റഷ്യൻ ഭാഷയിൽ ‘ട്രോയിക്ക’ എന്നു പറഞ്ഞാൽ മൂവർസംഘം എന്നാണ് അർത്ഥം) എന്നാണ് അറിയപ്പെടുന്നത്. ട്രോയിക്ക ഗ്രീസിനു മേൽ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചു തുടങ്ങി. സർക്കാർ ചെലവ് കുറയ്ക്കുക, പരോഷനികുതികൾ വർദ്ധിപ്പിക്കുക, വാറ്റ് കൂട്ടുക, വിരമിക്കൽ പ്രായം ഉയർത്തുക, പെൻഷൻ-സബ്സിഡികൾ-ആരോഗ്യക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുക, പല പൊതുമേഖലകളിൽ നിന്നും ഗവൺമെന്റ് പിൻമാറുക തുടങ്ങിയ കാര്യങ്ങളിൽ ട്രോയിക്ക നിർബന്ധം പിടിയ്ക്കുന്നു. ഇതുമൂലം സാധാരണക്കാരുടെ കയ്യിലേക്ക് പണം ചെല്ലാതിരിക്കുകയും അവരുടെ അടിസ്ഥാനആവശ്യങ്ങളൊന്നും തന്നെ നിർവ്വഹിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതു കാരണം രാജ്യമാകെ അസ്വസ്ഥതയുടെ പുകപടലങ്ങൾ പടരുന്നതിനു ഇടയാക്കുന്നു. ട്രോയിക്കയുടെ ലക്ഷ്യം എങ്ങനെയും ഗ്രീസിനെക്കൊണ്ടു വായ്പയെടുത്ത പണം ബാങ്കുകളിൽ തിരിച്ചടപ്പിക്കുകയെന്നതു മാത്രമായി ചുരുങ്ങുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.

സിരിസ!

ഇങ്ങനെ രാഷ്ട്രീയ അസ്ഥിരതയും ഗവൺമെന്റുകളുടെ കെടുകാര്യസ്ഥതയും മൂലം ഗ്രീസ് ആകെ കലുക്ഷിതമായിരിക്കുന്ന അവസരത്തിലാണ് ചെലവ് ചുരുക്കൽ നയങ്ങൾക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും നടന്ന വൻസമരങ്ങളുടെ ചിറകിലേറി 2015 ജനുവരിയിൽ അലക്സിസ് സിപ്രാസ് നയിച്ച സിരിസ എന്ന ഇടതുപക്ഷ പാർട്ടി അധികാരത്തിലേക്ക് വരുന്നത്. IMF ലേക്കുള്ള തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നു സാമ്പത്തികസ്ഥിതി ആകെ തകരാറിലായതിനാൽ തുടർന്നും കടാശ്വാസപദ്ധതിയിൽനിന്നു വായ്പ ലഭിക്കുന്നതിനു ട്രോയിക്ക മുമ്പോട്ട് വയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കണമോയെന്നുള്ളതിനു ജനഹിതപരിശോധന നടത്താൻ സിപ്രാസ് തീരുമാനിച്ചു. ഇതനുസരിച്ചു ജൂലൈ 5 നു നടന്ന ഹിതപരിശോധനയിൽ കർശനമായവ്യവസ്ഥകൾ അംഗീകരിക്കേണ്ടതില്ലായെന്നു 62% ജനങ്ങളും വിധിയെഴുതി. ഇത് സർക്കാർ നിലപാടുകൾക്കുള്ള അംഗീകാരമാണെങ്കിലും ഗ്രീസ് കടക്കെണിയിൽതന്നെ തുടരുന്നതിനാൽ ഇനിയെന്ത് എന്ന ചോദ്യം അവശേഷിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയും സർക്കാർവരുമാനത്തിന്റെ വർദ്ധനവും മെച്ചപ്പെടാതിരിക്കുന്നതിനാൽ കടബാദ്ധ്യത താങ്ങാനാവാത്ത നിലയിലേക്ക് വളർന്നു വരുന്ന സ്ഥിതി നിലനിൽക്കുകയാണ്. അതിനാൽ അടിയന്തിരമായി കടാശ്വാസപദ്ധതിയിൽ നിന്നു വായ്പ ലഭിച്ചില്ലെങ്കിൽ രാജ്യത്തെ സാമ്പത്തികരംഗം നിശ്ചലമാകുമെന്ന സാഹചര്യത്തിൽ സിപ്രാസ് വായ്പ സ്വീകരിക്കാനും ഉടമ്പടി അംഗീകരിക്കാനും തയ്യാറായി.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Euro coin
ത് സിരിസ പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടാക്കി. സിപ്രാസിനോട് വിയോജിച്ചുകൊണ്ട് ധനമന്ത്രി യാനിസ് വരുഫാകിസ് രാജിവെച്ചു. സിരിസയുടെ 149 MP മാരിൽ 43 പേർ സിപ്രാസിന്റെ തീരുമാനത്തോട് എതിർപ്പ് രേഖപ്പെടുത്തി. തുടർന്നു യൂറോസോണുമായുള്ള ഉടമ്പടിയുടെ ഭാഗമായി 1450 കോടി ഡോളർ ലഭിച്ചതിന്റെ പിറകെ സിപ്രാസ് രാജിവെയ്ക്കുകയും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ ഫലമാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ നമ്മൾ വായിച്ചത്.

ഈ പ്രതിസന്ധിയിൽ നിന്നു കരകയറാൻ ഗ്രീസിനെന്തു ചെയ്യാൻ കഴിയും?

അടിസ്ഥാന സാമ്പത്തികശാസ്ത്രം തന്നെയാണ് പോംവഴി. വായ്പയിൽ കുറേ ഭാഗമെങ്കിലും എഴുതിതള്ളുകയും ഉൽപ്പാദന–സാമൂഹ്യ-സുരക്ഷാമേഖലകളിലൊക്കെ സർക്കാർ ചെലവ് വർദ്ധിപ്പിക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടുന്നത്. അങ്ങനെ ചെയ്യുമ്പോൾ പൊതുജനങ്ങളുടെ കയ്യിൽ പണം വന്നു ചേരും. അവരുടെ വാങ്ങൽശേഷി (purchasing power) വർദ്ധിക്കും. അതു വഴി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഡിമാന്റ് വർദ്ധിക്കുകയും ഉൽപ്പാദനം വർദ്ധിക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. ഉൽപ്പാദനം വർദ്ധിക്കുന്നതോടെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായിരുന്ന മാന്ദ്യം പതുക്കെ മാറുകയും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

പക്ഷെ കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഗ്രീസിനു മുമ്പിൽ പ്രായോഗികമായ ഏറെ പരിമിതികൾ ഉണ്ട്. ജൂലൈയിലെ ജനഹിതപരിശോധനയെപ്പറ്റി ഗ്രീക്ക് പത്രങ്ങളിൽ വന്ന വാർത്തയിലെ ഒരു വാചകം തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാക്കുന്നുണ്ട് - ‘We Greeks voted ‘No’ to slavery, but ‘Yes’ to chains’. യൂറോസോണിലെ രാജ്യങ്ങൾക്ക് സ്വന്തമായി സാമ്പത്തിക നയം രൂപീകരിച്ചു നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇല്ല. ഇത്തരം കാര്യങ്ങളിൽ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്കാണ്. ഉദാഹരണത്തിനു കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രീസിന്റെ കറന്റ് അക്കൗണ്ട് കമ്മിയും ബജറ്റ് കമ്മിയും വർദ്ധിച്ചു വരികയായിരുന്നു (ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി കയറ്റുമതിയേക്കാൾ അധികമാകുമ്പോൾ കറന്റ് അക്കൗണ്ടിൽ കമ്മി ആണെന്നു പറയും). എന്നാൽ ഇതിനെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതിനു യൂറോസോണിന്റെ പല നിബന്ധനകളും മൂലം ഗ്രീസിനു കഴിയാതെ വന്നു.

അപ്പോൾ യൂറോ ആണോ പ്രതി?

യൂറോയും യൂറോസോണിന്റെ പല നയങ്ങളും തന്നെയാണ് പ്രതി. സ്വതന്ത്ര വ്യാപാരവും സ്വതന്ത്രമായ മൂലധന പ്രവാഹവും ഒറ്റ കറൻസിയുമുള്ള ഒരു സാമ്പത്തിക യൂണിയനാണ് യൂറോസോൺ. ഫലത്തിൽ ഒറ്റ സമ്പദ് വ്യവസ്ഥ. പക്ഷെ ഇതിലെ അംഗരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുവെന്ന യഥാർത്ഥ്യം ഉൾക്കൊണ്ട് നയ പരിപാടികൾ പരിഷ്കരിക്കുവാൻ യൂറോസോൺ തയ്യാറാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത്തരം പ്രതിസന്ധികൾ രൂക്ഷമാവുകയും പുതിയയിടങ്ങളിലേക്ക് വ്യാപിക്കാനും ഇടയുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ യൂറോ ഉപേക്ഷിച്ചു തങ്ങളുതേതായ പഴയ കറൻസിയിലേക്ക് മടങ്ങി പോകാനും യൂറോസോണിനു വെളിയിൽ പോകാനുമുള്ള പ്രക്ഷോഭങ്ങൾ ഓരോ രാജ്യങ്ങളിലുമുണ്ടാവുകയും ശക്തി പ്രാപിക്കുകയും ചെയ്യും. എന്തായാലും ഗ്രീസിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലെങ്കിലും ഭാവിയിൽ രണ്ടിലൊരു കാര്യത്തിൽ തീരുമാനമുണ്ടായേ പറ്റൂ - ഒന്നുകിൽ യൂറോസോണിന്റെ സാമ്പത്തിക നയങ്ങളിൽ ആവശ്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടാവുക; അല്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയാതെ രാജ്യങ്ങൾ യൂറോസോണിന്റെ പുറത്തേക്ക് പോവുക. പരിഷ്കാരങ്ങൾ ഉണ്ടാവുമെന്നു തന്നെയാണ് ലോകം വിശ്വസിക്കുന്നത്. അടുത്ത പത്തുകൊല്ലം യൂറോസോണിനു നിർണ്ണായകം തന്നെയാണ്.
Share:

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - ആദ്യഭാഗം

(The Times of India ദിനപത്രത്തിൽ 2015 ജൂലൈ 20 തിങ്കളാഴ്ച Prem Shankar Jha എഴുതിയ ‘Licence To Destroy’ എന്ന ലേഖനത്തെ അവലംബിച്ചാണ് ഈ കുറിപ്പ് എഴുതിയിട്ടുള്ളത്.)
TOI
മ്മുടെ പാർലമെന്റ് 2013 ൽ പാസാക്കിയ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിയിൽ നീതിയുടെ ഉത്തമതാൽപര്യത്തെ ദുർബലമാക്കുന്ന വൈകല്യങ്ങൾ (flaws) ഉള്ളതായി തൊട്ടടുത്തു നടന്ന മൂന്നു സംഭവങ്ങളെ എടുത്തുപറഞ്ഞതുകൊണ്ട് പ്രേം ശങ്കർ ഝാ ചൂണ്ടിക്കാട്ടുന്നു.

ഒന്നാമത്തെ കേസ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഉണ്ടായ സംഭവമാണ്. കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഭിന്നശേഷിയുള്ളയാളുമായ സതീഷ് കുമാർ ലൈംഗികാതിക്രമം നടത്തി എന്ന് ഒരു PhD വിദ്യാർത്ഥിനി നൽകിയ കേസിൽ കഴിഞ്ഞ ജൂൺ 23 നു ഡൽഹി ഹൈക്കോടതി സതീഷ് കുമാറിനു മുൻകൂർ ജാമ്യം നിഷേധിക്കുകയുണ്ടായി. സംഭവം വിവാദമായതിനെ തുടർന്നു ഡൽഹി പോലീസിനോട് കേന്ദ്രഗവൺമെന്റ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ സതീഷ് കുമാർ സ്വാധീനശക്തിയുള്ള ആളാണന്നും തെളിവുകൾ നശിപ്പിക്കുകവാൻ ശേഷിയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കുമെന്നുമുള്ള വാദങ്ങളുയർത്തി ഡൽഹി പോലീസ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. അതുകൊണ്ട് സതീഷ് കുമാർ ഇനിയുള്ള കുറേ മാസങ്ങൾ ജയിലിൽ അടയ്ക്കപ്പെടും. വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്നു വിധിക്കപ്പെട്ടാലും സതീഷ് കുമാറിന്റെ കരിയറും ജീവിതവും ഏറെക്കുറെ നശിച്ചുകഴിഞ്ഞിരിക്കും.

രണ്ടാമത്തെ കേസ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ചെയർമാനായിരുന്ന R. K. പച്ചൗരിയുടെതാണ്. 2007 ലെ സമാധാന നോബൽ സമ്മാന ജേതാവ് കൂടിയായ പച്ചൗരിയുടെ ഓഫീസ് സഹായിയായിരുന്ന സ്ത്രീയാണ് പതിനഞ്ച് മാസങ്ങൾക്ക് മുന്വ് തന്നോട് ലൈംഗികാതിക്രമം കാണിച്ചുവെന്നു കഴിഞ്ഞ ഫെബ്രുവരിയിൽ പച്ചൗരിയ് ക്കെതിരെ ആരോപണമുന്നയിച്ചത്. ആരോപണമുയർന്നതിനെ തുടർന്നു പച്ചൗരി ഒദ്യോഗികമായ സ്ഥാനങ്ങൾ രാജിവെച്ചു. എന്നാൽ സതീഷ് കുമാറിന്റെ കാര്യത്തിൽ നിന്നു വ്യത്യസ്തമായി കോടതി പച്ചൗരിയുടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കുകയുണ്ടായി. എന്നിരുന്നാലും എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കാമെന്നുള്ള അവസ്ഥയിൽ പച്ചൗരിയ്ക്കുണ്ടായിരുന്ന അംഗീകാരവും സ്വീകാര്യതയും വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്ന് വിധിയുണ്ടായാലും തിരിച്ചുകിട്ടാത്ത വിധം തകർന്ന സ്ഥിതിയിലാണ്.

മൂന്നാമത്തെ കേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡമോക്രസിയുടെ ഡയറക്ടറും ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സ് കോളറുമായിരുന്ന ഖുർഷിദ് അൻവറിന്റേതാണ്. 2013 ഡിസംബർ 19 നു വസന്ത് വിഹാറിലുള്ള തന്റെ ഫ്ലാറ്റിൽ നിന്നു ചാടി അൻവർ മരിക്കുകയാണുണ്ടയത്. രണ്ട് ദിവസത്തിനു മുന്വ് ബലാത്സംഗത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണിത്. പതിനാല് ആഴ്ചകൾക്ക് ശേഷം ഉന്നയിക്കപ്പെട്ട ബലാത്സംഗ ആരോപണത്തിൽ മെഡിക്കൽ പരിശോധനയിൽ കൂടിപോലും തീർപ്പുകൽപ്പിക്കാനാവാത്ത അവസ്ഥയാണുണ്ടായിരുന്നത്.

2013 ലെ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമനുസരിച്ചു സ്ത്രീയുടെ ആരോപണം കൊണ്ടുമാത്രം കുറ്റവാളിയായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും നിഷ്ക്കാസിതരാക്കപ്പെടുന്ന വ്യക്തികൾക്ക് സാന്വത്തിക പ്രതിസന്ധിയും കുറ്റവാളിയെന്ന ലേബലും മൂലം അവർ നിരപരാധികൾ ആണെങ്കിൽ പോലും നീണ്ടകാലം കേസ് നടത്തികൊണ്ട് നിരപരാധിത്വം തെളിയിക്കുവാൻ കഴിയാതെ ആത്മഹത്യയെന്ന എളുപ്പവഴി തെരഞ്ഞെടുക്കുവാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട മേൽപ്പറഞ്ഞ മൂന്നു പേരുടെ കേസുകൾ മാത്രമല്ല, ഈ നിയമപ്രകാരം രാജ്യത്തെ പോലീസ് സ് റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പതിനായിരകണക്കിനു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരുടെ അവസ്ഥയും സമാനമോ ഇതിനെക്കാൾ മോശമോ ആണ്.
Goddess of Justice
ഒരു പരിഷ്കൃത നിയമവ്യവസ്ഥയിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും ഏത് സ്വർണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും അവസാനം സത്യം കണ്ടെത്തുകയും കുറ്റവാളിയാണങ്കിൽ ശിക്ഷിക്കുകയും നിരപരാധിയാണെങ്കിൽ വിട്ടയക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം നിയമത്തിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്തു വ്യാജപരാതി ഉന്നയിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിരപരാധിയായിരുന്നിട്ടും നിയമത്തിന്റെ പിടിയിൽപ്പെട്ടു യാതനയനുഭവിക്കേണ്ടിവരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുമുള്ള വ്യവസ്ഥകൾ ഉണ്ടാവേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ സംഭവിയ്ക്കുന്നത് മാധ്യമങ്ങളിൽ വാർത്തകൾ വരുന്വോൾ മുതൽ കുറ്റവാളിയാണന്നുള്ള മുൻവിധി രൂപപ്പെടുകയാണ്.

ഇത്തരത്തിലുള്ള അന്തരീക്ഷം സംജാതമാകുന്നതുകൊണ്ട് മൂടുപടം ധരിച്ച ഒരു വൈരം സ്ത്രീ-പുരുഷന്മാർക്കിടയിൽ തൊഴിൽ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ രുപപ്പെടാൻ ഇടയാക്കും. സ്വതന്ത്രമായും തുറന്ന മനസോടും ഇടപെടാൻ ആളുകൾ ഭയപ്പെടും. ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കുന്നതിൽ 2013 ലെ മേൽപ്പറഞ്ഞ നിയമഭേദഗതിയിലെ ചില വൈകല്യങ്ങൾ ഇടയാക്കുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇതിന്റെ ഡ്രാഫ്റ്റ് ബിൽ പാർലമെന്റ് പരിഗണിച്ച അവസരത്തിൽ ബലാത്സംഗത്തെയും (Rape) ലൈംഗികാതിക്രമത്തെയും (Sexual harassment) രണ്ടായി കണക്കിലെടുത്തില്ലായെന്നതു ഒരു വൈകല്യമായി തന്നെ കാണണമെന്നാണ് തോന്നുന്നത്. അതിനാൽ വിവേചനബുദ്ധിയോടെ കുറ്റങ്ങളുടെ ഗുരുത്വം കണക്കാക്കി ശിക്ഷ നിർണ്ണയിക്കുകയെന്ന ആധുനിക നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വം ഈ നിയമഭേദഗതിയിൽ പാളിപ്പോയില്ലേയെന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

ഈ നിയമഭേദഗതിയുടെ മറ്റൊരു വൈകല്യമായി പറയാവുന്നതു ലൈംഗികാതിക്രമ ആരോപണമുന്നയിക്കുന്നവർക്ക് ലഭിയ്ക്കുന്ന പൂർണ്ണമായ മറയാണ്. പേരോ മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാനുള്ള പരിരക്ഷ നിയമം നൽകുന്നു. എന്നാൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്ക് നൽകുന്ന സംരക്ഷണം ന്യായവും ശരിയുമാണ്. പക്ഷെ ലൈംഗികാതിക്രമം പോലുള്ള ആരോപണങ്ങളിൽ ആരോപണം ഉന്നയിക്കുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുകയും അവരുടെ വാക്കുകൾ മാത്രമെടുത്തു രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ ആരോപിതരാകുന്നവർക്ക് ഒരു സംരക്ഷണവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമെന്ന പോലെ വ്യക്തിപരമായ പകപോക്കലിനായി നിയമത്തിന്റെ ഉത്തമതാൽപര്യത്തെ മറികടന്നു ഈ നിയമം ദുരുപയോഗിക്കാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. മനുഷ്യരെല്ലാം സത്യം മാത്രം പറഞ്ഞു തുടങ്ങിയെന്നു ആർക്കെങ്കിലും പറയുവാൻ കഴിയുമോ?

ആസന്നഭാവിയിൽ സ്ത്രീയും പുരുഷനും തമ്മിലടുത്തു ഇടപഴുകുന്ന മേഖലകളിലെല്ലാം അതു വീടായാലും തൊഴിലിടങ്ങളായാലും പൊതുസ്ഥലങ്ങളായാലും വിശ്വാസരാഹിത്യം ഒരു പ്രശ്നമായി മാറും. എപ്പോഴാണ് എങ്ങനെയാണ് ഒരു ആരോപണമുയരുന്നതെന്നുള്ളത് തികച്ചും കേവലമായ ആപേക്ഷികതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ ജീവിതമേഖലകളൊക്കെയും ഒരു ‘മൈൻപാട’മായി പരിണമിക്കുവാൻ ഇടയുണ്ട്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താൽ ഈ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടെന്നാണ് കരുതേണ്ടത്. ഇക്കാര്യങ്ങളൊക്കെ സമഗ്രമായി പരിശോധിച്ചു എല്ലാവരുടെയും നന്മയും സുരക്ഷയും അന്തസും സംരക്ഷിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനനുസരിച്ച് തുറന്ന ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. നല്ല വശങ്ങൾ ക്രോഡീകരിക്കപ്പെടുകയും നിയമങ്ങൾ കൂടുതൽ ന്യായവും ശരിയുമായി തീരട്ടെയെന്നും ആശിക്കുന്നു.
Share:

ഐ.ടി മേഖലയിലെ തൊഴിൽ ബന്ധങ്ങൾ ഇന്ത്യയിൽ

സേവന മേഖലയെ മുൻനിർത്തിയുള്ള ഒരു വളർച്ചാക്രമമാണ് ഇന്ത്യൻ സന്വദ് വ്യവസ്ഥയിൽ കുറച്ചുകാലമായി കാണുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (Gross Domestic Product, GDP) 60% ത്തോളം സംഭാവന ചെയ്യുന്നത് സേവന മേഖലയാണെന്നതും ശ്രദ്ധേയമാണ്. 1990 കൾക്ക് ശേഷം സേവന മേഖലകളിലുണ്ടായ അത്ഭുതപൂർവ്വമായ വളർച്ചയുടെ സ്വാഭാവിക പരിണിതികളാണ് വിവര സാങ്കേതിക വിദ്യ (IT) യുടെ ആഴത്തിലുള്ള വ്യാപനവും കന്വോളവൽക്കരണവും. ഈ മേഖലയിൽ ഏകദേശം 30 ലക്ഷം പേർ തൊഴിൽ ചെയ്യുന്നുവെന്നാണ് നാസ്കോം (National Association of Software and Services Companies, NASSCOM) പുറത്തുവിട്ട കണക്കുകളെ ആധാരമാക്കി കേന്ദ്ര ഐ.ടി മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്.
it_jobs
നികുതി, വൈദ്യുതി, ഭൂമി തുടങ്ങിയ കാര്യങ്ങളിൽ ഐ.ടി കന്വനികൾക്ക് ഇന്ത്യയിൽ നൽകപ്പെട്ടിട്ടുള്ള ഇളവുകൾ ഇവിടെ മറ്റൊരു വ്യവസായത്തിനും ഇതുവരെ ലഭിക്കാത്തതാണ്. ഇന്ത്യയിലെ ഐ.ടി വ്യവസായ മേഖലയിൽ ഇന്നുള്ള കന്വനികളിൽ 70% ഉം ചെറുകിടക്കാരാണ്. ഒരു കോടി രൂപയിൽ താഴെയായിരിക്കും ചെറുകിട കന്വനികളുടെ വാർഷിക വരുമാനം. 20 ശതമാനത്തോളം ഇടത്തരക്കാരും 10 ശതമാനത്തോളം വൻകിട സ്ഥാപനങ്ങളുമാണ്. ഘടനയും വലുപ്പവുമൊക്കെ വ്യത്യസ്തമായിരിക്കുന്വോഴും ഐ.ടി കന്വനികളിൽ ബഹുഭൂരിപക്ഷവും കയറ്റുമതിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയുമാണ്. ഒട്ടുമിക്ക സംരംഭകരും പുറംകരാർ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നവരാണ്. മൂന്നാം പാർട്ടി സേവന ദാതാക്കൾക്ക് കരാർ വ്യവസ്ഥയിൽ സേവനങ്ങൾ നൽകുന്ന രീതിയാണ് ‘ഔട്ട് സോഴ്സിംഗ് ‘ എന്ന പേരിലറിയപ്പടുന്നത്. ചെലവ് ചുരുക്കലിനായി ലോകത്തു ഏററവുമധികം പ്രയോഗിക്കപ്പെടുകയും വിജയിക്കുകയും ചെയ്ത ബിസിനസ് മാതൃകകളിലൊന്നാണ് ഇത്. ഉദാഹരണത്തിനു അമേരിക്കയിലെ ഒരു ബാങ്കിംഗ് സ്ഥാപനം അവരുടെ ഉപഭോക്തൃ സേവനങ്ങൾ ഇന്ത്യയിയലെ ഒരു കന്വനിയ്ക്ക് ‘ഔട്ട് സോഴ്സ് ‘ ചെയ്തുവെന്നു കരുതുക. അങ്ങനെയെങ്കിൽ അമേരിക്കൻ തൊഴിലാളികളെ ഉപയോഗിച്ച് അമേരിക്കയിൽ തന്നെ ചെയ്യുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രസ്തുത സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ സ്ഥാപനത്തിനു കഴിയുന്നു. രണ്ടിടങ്ങളിലെയും ശബളത്തിലെയും ആനുകൂല്യങ്ങളിലെയും വലിയ തോതിലുള്ള അന്തരമാണ് കന്വനികളെ ഇതിനു സഹായിക്കുന്നത്. കൂടാതെ ഇന്ത്യയിലെ കരാർ കന്വനിയിലെ ജീവനക്കാർ അമേരിക്കയിലെ ബാങ്കിംഗ് സ്ഥാപനത്തിന്റെ ജീവനക്കാർ അല്ലാത്തതിനാൽ ഭാവിയിൽ മറ്റു ബാദ്ധ്യതകളൊന്നും തന്നെയില്ലായെന്ന നേട്ടം കൂടി ജോലികൾ ‘ഓട്ട് സോഴ്സ് ‘ ചെയ്യുന്ന കന്വനിയ്ക്ക് ലഭിയ്ക്കുന്നു.

ഇന്ത്യയിലുള്ള കന്വനികൾക്കും അതുവഴി ഇവിടെയുള്ള ജീവനക്കാർക്കും ജോലി ലഭിയ്ക്കുന്നുവെന്നുള്ളത് ശരിയാണ്. പക്ഷെ കരാറിന്റെ കാലാവധി കഴിയുന്വോൾ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. അതായത് ജോലി ഒട്ടും തന്നെ സ്ഥിരമല്ലായെന്ന് സാരം. ഇന്ത്യയിലെ ഐ.ടി/ഐ.ടി അനുബന്ധ സേവന കന്വനികളെല്ലാം നടത്തുന്ന പ്രവർത്തനങ്ങൾ പഴയ കാലത്തെ ‘കങ്കാണി(Supervisor)’മാരുടേതിനു തുല്യമാണെന്നു പറയേണ്ടിവരും. ‘കങ്കാണി’മാർ തൊഴിൽ കന്വോളത്തിലെ മധ്യവർത്തികളായിരുന്നു. തൊഴിലുടമകൾക്ക് വേണ്ടി തൊഴിലാളികളള കണ്ടെത്തുക, അവരെ കൊണ്ട് തൊഴിലെടുപ്പിയ്ക്കുക, അവരെ നിയന്ത്രിക്കകയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തു പോന്നിരുന്നതു ‘കങ്കാണി’മാരായിരുന്നു. ഇന്ത്യയിൽ മാനംമുട്ടി നിൽക്കുന്ന വൻകിട ഐ.ടി കന്വനികളൊക്കെയും ഒരു കണക്കിനു പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഐ.ടി മേഖലയിൽ നിലനിൽക്കുന്നത് ത്രികോണ രൂപത്തിലുള്ള തൊഴിൽ ബന്ധങ്ങളാണ്. നേരിട്ടുള്ള തൊഴിൽ ബന്ധങ്ങൾക്ക് പകരം പരോക്ഷവും അദൃശ്യവുമായ ബന്ധങ്ങളാണ് പുതിയതരം ജോലിയിടങ്ങളിൽ കാണുന്നത്.

വിരമിക്കൽ പ്രായമെത്തുന്നതുവരെ തുടരുന്ന സ്ഥിരതയും നിലവാരവുമുള്ള ജോലി എന്ന പതിവിനു പകരം കരാർ വ്യവസ്ഥയിലും പ്രോജക്ട് വ്യവസ്ഥയിലുമുള്ള അസ്ഥിര ജോലികളാണ് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇന്ന് വാഗ്ദാനം ചെയ്യുന്നതും നൽകുന്നതും. ചെലവുചുരുക്കൽ എന്ന ധനശാസ്ത്ര പരീക്ഷണത്തിന്റെ മറുവശം തൊഴിൽ ബന്ധങ്ങൾ മാറ്റപ്പെടുകയും തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയെന്നുള്ളതാണ്. ‘ടെക്കി’കളിൽ പലരും തങ്ങളുടേത് സ്ഥിരം ജോലിയാണെന്നു പറയുമെങ്കിലും പ്രോജക്ട് അടിസ്ഥാനത്തിലുള്ള ജോലിയാവും അവർക്കുണ്ടാവുക. സ്ഥിരത പ്രോജക്ടിന്റെ കാലാവധിയോളം മാത്രം. ഒന്നിനുപുറകെ ഒന്നായി പ്രോജക്ടുകൾ കന്വനിയ്ക്കു ലഭിയ്ക്കുമെന്ന വിശ്വാസം മാത്രമാണ് തങ്ങളുടേത് സ്ഥിരം ജോലിയാണെന്നു പറയാൻ അവരെ പ്രേരിപ്പിയ്ക്കുന്നത്. അല്ലാതെ തൊഴിൽ നിയമങ്ങളുടെ പിന്തുണ ഒന്നും തന്നെയുണ്ടാവില്ല. ഒരോ പ്രോജക്ടും നിശ്ചിത സമയ പരിധിയ്ക്ക് തീർത്തു കൊടുത്താൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാനാവും എന്ന താൽപര്യം മൂലം തൊഴിലാളികളെ കൂടുതൽ സമയം കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്ന സാഹചര്യം ഈ മേഖലയിൽ സാധാരണമാണ്. സാധാരണയിലും കൂടിയ ജോലിസമയവും ജോലിഭാരവും തൊഴിലാളികളുടെ സ്വകാര്യ-കുടുംബ-സാമൂഹ്യ ജീവിതത്തെയാകെ കവർന്നെടുക്കുന്നു. ഇതിന്റെയൊക്കെ ആകെതുകയായി വ്യക്തികൾ തകരുകയും കുടുംബങ്ങൾ ശിഥിലമാകുകയും ചെയ്യുകയെന്നുള്ളത് സാധാരണമായിരിക്കുന്നു.

വ്യക്തിയാധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ ഒരു സാഹചര്യമാണ് ഈ തൊഴിൽ മേഖലയിൽ പൊതുവെ കാണുന്നത്. അതിനൊപ്പം കുറച്ചു സാമൂഹ്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ തിരുത്തലുകൾ തൊഴിൽ മേഖലയിലും തൊഴിൽ ബന്ധങ്ങളിലും വരുത്തുന്നത് നല്ലതാണെങ്കിൽ പിന്നെ മടിച്ചു നിൽക്കുന്നത് എന്തിനാണ്? തിരുത്തുക തന്നെ ചെയ്യണം.
Share:

'നെറ്റ് നിഷ്പക്ഷത' (net neutrality) - വീണ്ടുമൊരു ‘മുല്ലപ്പൂ വിപ്ലവം’ - ആദ്യഭാഗം

'നെറ്റ് നിഷ്പക്ഷത' (net neutrality) എന്ന പ്രയോഗം വാര്‍ത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ കുറിച്ച് ചില കാര്യങ്ങൾ ഇതാ:
internet open
എന്താണ് ആ സങ്കല്‍പം?
വേഗതയിലും ലഭിക്കുന്നതിനുള്ള ചെലവിലും വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ പോലും എല്ലാ ഇന്റർനെറ്റ് സൈറ്റുകളെയും തുല്യനിലയിൽ പരിഗണിക്കണം എന്നതാണ് 'നെറ്റ് നിഷ്പക്ഷത' കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എന്താണ് ഈ പ്രശ്‌നം?
തങ്ങളുടെ വരുമാനം കുറയുന്നതിനാൽ OTT (Over the Top) സേവനദാതാക്കളായ സ്‌കൈപ്പ്, വാട്ട്‌സ്ആപ്, വൈബർ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ടെലിക്കോം കമ്പനികൾ കഴിഞ്ഞ ജനുവരിയിൽ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. OTT കമ്പനികൾ നല്‍കുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഫോണ്‍വിളികള്‍ക്ക് പ്രത്യക നിരക്ക് ഈടാക്കണമെന്ന നിര്‍ദ്ദേശവുമായി ഭാരതി എയര്‍ടെൽ മുന്നോട്ട് വന്നു. എന്നാൽ അത്തരം നിരക്കുകൾ ഏർപ്പെടുത്തുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വന്‍പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. ഏകദേശം ഒരു മാസത്തിന് ശേഷം, ടെലിക്കോം മേഖലയിൽ 'നെറ്റ് നിഷ്പക്ഷത' ഏർപ്പെടുത്തുന്നതിന്റെ സാമ്പത്തിക സാധ്യതകൾ പഠിക്കുന്നതിനായി ടെലിക്കോം വകുപ്പ് ഒരു കമ്മിറ്റിക്ക് രൂപം നല്‍കി.

ഏപ്രിൽ ഒന്നാം വാരം 'സീറോ' എന്ന ഒരു പദ്ധതിക്ക് എയര്‍ടെൽ രൂപം നല്‍കി. ഈ പദ്ധതി പ്രകാരം ഭാരതി എയര്‍ടെൽ പ്ലാറ്റ്‌ഫോമിൽ 150 സ്റ്റാര്‍ട്ട്-അപ്പുകൾ പങ്കാളികളാകും. സ്റ്റാര്‍ട്ട്-അപ്പുകളും ഇ-വാണിജ്യവും എയര്‍ടെല്ലിന് പൈസ നല്‍കുമെന്നതിനാൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാനാവും. എല്ലാ ഉപകരണങ്ങളും ഒരേ നിലവാരത്തിലുള്ളതാക്കണമെന്നും എല്ലാത്തിനും ഒരേ വില തന്നെ നിശ്ചയിക്കണമെന്നുമുള്ള നെറ്റ് നിഷ്പക്ഷതയുടെ തത്വങ്ങള്‍ക്ക് എതിരാണ് 'സീറോ' എന്ന് വിദഗ് ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്റർനെറ്റ് സൈറ്റുകളുടെയും സേവനങ്ങളുടെയും നിലവാരത്തിൽ വ്യത്യാസം വരുത്തുന്നില്ല എന്നതിനാൽ ഈ വാദം അടിസ്ഥാന രഹിതമാണെന്ന് എയര്‍ടെൽ പറയുന്നു. ഇത്തരം പ്രശ്‌നങ്ങൾ ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതിയുടെ 'സീറോ' പദ്ധതിയിൽ ചേരാനുള്ള ചര്‍ച്ചകളിൽ നിന്നും പിന്മാറാൻ ഇ-വാണിജ്യ ഭീമനായ Flipkart തീരുമാനിച്ചു. ഇതിനു പിന്നാലെ, റിലയൻസും ഫേസ് ബുക്കും ചേർന്ന് പ്രഖ്യാപിച്ച internet.org എന്ന പദ്ധതിയിൽ നിന്ന് cleartrip.com, NDTV, Times Group എന്നിവരും പിൻമാറുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായ തരംഗം ഇന്ത്യയിൽ അതിവേഗം വളർന്നു വരുന്നുണ്ട്.

എന്തായിരിക്കും ഇതിന്റെ ആത്യന്തികസ്ഥിതി?
വേഗത്തിലുള്ളതോ ലളിതമായതോ ആയ പ്രാപ്യതയ്ക്ക് വേണ്ടി ഓരോ കമ്പനിയും ഇന്റർനെറ്റ് സേവനദാതാവിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി പണം നല്‍കുന്ന പക്ഷം, ഇന്റർനെറ്റിൽ ഒരു വ്യക്തിയോ കമ്പനിയോ പ്രസിദ്ധീകരിക്കുന്ന ഏത് വിവരങ്ങളും ലഭ്യമാകുമെന്ന ആശയം പതുക്കെ ഇല്ലാതാവുകയും ചില വെബ് അധിഷ്ടിത കമ്പനികൾ ഇന്റർനെറ്റിന്റെ കുത്തക കൈയടക്കുകയും ചെയ്യും.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

'നെറ്റ് നിഷ്പക്ഷത' (net neutrality) - വീണ്ടുമൊരു ‘മുല്ലപ്പൂ വിപ്ലവം’ - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ണ്ടാമത്തെ പ്രശ്‌നം, നമ്മളേതൊക്കെ സേവനങ്ങളുപയോഗിക്കണമെന്ന് സേവനദാതാക്കൾ തീരുമാനിക്കുന്ന അവസ്ഥ വരുന്നു. ഒരു പാൽ കമ്പനി പാലിനുള്ള പണത്തിനു പുറമേ, ചായ കുടിക്കുകയാണെങ്കിൽ അതിന് കൂടുതൽ പണം വാങ്ങുന്നതു പോലാണിത്. പാൽ കമ്പനിയുടെ പാലുപയോഗിച്ചാണ് ചായയുണ്ടാക്കിയത് എന്നപോലെയുള്ള വാദമാണിത്.
net neutrality
വാട്ട്‌സ് ആപ്പും സ്‌കൈപ്പും പോലുള്ള സേവനങ്ങൾ എയർ ടെല്ലിന്റെ കണക്ഷൻ വഴിയാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് അതിനും കൂടി പണം കിട്ടണം എന്നതായിരുന്നു വാദം. വലിയ എതിര്‍പ്പിനെത്തുടര്‍ന്ന് എയർ ടെൽ ഈ നീക്കത്തിൽ നിന്നും പിന്മാറി. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബർ സേവനങ്ങൾ വന്നതോടെ ഫോണ്‍വിളി വഴി ലഭിച്ചിരുന്ന വരുമാനത്തിൽ ടെലികോം സേവനദാതാക്കൾക്ക് വൻ ഇടിവുണ്ടായിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ടെക്സ്റ്റ് സന്ദേശ ആപ്പുകൾ എസ്എംഎസ് വിപണിയെയും തളര്‍ത്തിയിരിക്കുന്നു. പ്രധാനമായും ഈ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടെലികോം സേവനദാതാക്കൾ ഇന്റര്‍നെറ്റ് ഡാറ്റ പലതട്ടിൽ ആക്കി വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന് വാശിപിടിക്കുന്നത്.

അതായത് വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബർ പോലുള്ള സന്ദേശസേവന ആപ്പുകൾ ഉപയോഗിക്കണമെങ്കിൽ ഒരു നിരക്ക്, വീഡിയോ ആസ്വദിക്കാനുള്ളതിന് വേറെ ഒരു നിരക്ക്, ഇന്റർനെറ്റ് വഴിയുള്ള കോളിന് കൂടുതൽ ഉയര്‍ന്ന നിരക്ക്. ഇങ്ങനെ പലതട്ടിൽ പണം വാങ്ങുകയല്ലാതെ വേറെ വഴിയില്ല എന്ന മട്ടിലാണ് മൊബൈൽ കമ്പനികൾ പറയുന്നത്. നോർ‍മൽ ഡാറ്റ പാക്കിന് നല്‍കുന്നതിനു പുറമെയാണ് ഇതെന്നോര്‍ക്കണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡാറ്റ വരുമാനത്തിൽ ഉണ്ടായ വർദ്ധന അവർ എവിടെയും പറയുന്നുമില്ല. നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാൽ ഇന്റർനെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സര്‍വ്വീസ് സൗജന്യമായി നല്‍കണം, ഓരോന്നിനും എത്ര പണം ഈടാക്കണം. ഏതെല്ലാം വെബ്‍സൈറ്റുകൾ വേഗത്തിൽ ലഭ്യമാക്കണം തുടങ്ങിയവയെല്ലാം ടെലികോം സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം. വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക്, സ്‌കൈപ്പ് മുതലാവയക്ക് യൂസര്‍ഫീ ഈടാക്കുക, ടെലികോം സേവനദാതാക്കളുമായി കരാറിലേർപ്പെടാത്ത വെബ് സൈറ്റുകൾ തടയുക, ടെലികോം സേവനദാതാക്കള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റുകൾ വിലക്കുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള പരിപൂർണ്ണ അധികാരം ടെലികോം സേവനദാതാക്കള്‍ക്ക് ലഭ്യമാകും.

അമേരിക്കയിൽ 90കളിൽ നടപ്പാക്കാന്‍ശ്രമിച്ച് പരാജയപ്പെട്ട തന്ത്രമാണ് ഇപ്പോള് ട്രായി (Telecom Regulatory Authority of India-TRAI)യെ കൂട്ടുപിടിച്ച് ടെലികോം കമ്പനികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അമേരിക്കയിൽ ഈ കരിനിയമം വൻ ബഹുജന പ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയും ഒടുവിൽ നെറ്റ് നിഷ്പക്ഷത ലംഘിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ചെയ്തു. ഈ വിഷയത്തിൽ വലിയ ചര്‍ച്ചകൾ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. അമേരിക്ക, നെതര്‍ലാന്റ്‌സ്, ചിലി, ബ്രസീൽ എന്നിവിടങ്ങളിൽ വിവേചനമില്ലാത്ത ഇന്റർനെറ്റ് സേവനത്തിനുള്ള നിയമങ്ങൾ നിലവിൽ വന്നുകഴിഞ്ഞു. നെറ്റ് ന്യൂട്രാലിറ്റി എന്ന സങ്കല്‍പ്പം നിയമപരമായി ഇന്ത്യയിൽ നിലനില്‍ക്കുന്നില്ല. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താനോ സംരക്ഷിക്കാനോ ഔദ്യോഗികമായി ഒരു ചട്ടവും ഇതുവരെ ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഇപ്പൊൾ ഇന്റർനെറ്റ് നിയന്ത്രണാവകാശത്തിന്റെ കാര്യം പ്രതിപാദിക്കുന്ന 118 പേജുള്ള ഒരു റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം അറിയാനായി ട്രായ് പുറത്തുവിട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം ‘advqos@trai.gov.in’ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 24ന് മുന്വ് അയച്ചു കൊടുക്കാം.

ട്രായുടെ Consultation Paper വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട്: net neutrality സംബന്ധമായ വിവിധ വാർത്തകളോടും വിശകലനങ്ങളോടും
Share:

ലൈംഗിക വിപണിയെക്കുറിച്ച് ചില കാര്യങ്ങൾ

പുതിയ കാലത്തെ വ്യവസ്ഥിതികൾ പ്രോസ്റ്റിറ്റ്യൂഷനെ പ്രോത്സാഹിപ്പിക്കുകയും അതിനൊരു രീതിശാസ്ത്രം തന്നെ നിർമ്മിക്കുകയും ചെയ്തുവെന്നു തോന്നുന്നു. The oldest profession - എന്നു വ്യഭിചാരം വർണ്ണിക്കപ്പെട്ടു. അതിനെ പിൻതാങ്ങുന്നതിനായി പുതിയ നീതിസാരകഥകൾ പ്രചരിച്ചു. പഴയ ഫ്യൂഡൽ അന്ത:പുരങ്ങളും എൺപതുകളിൽ വ്യാപകമായി കേരളം കണ്ട ‘കന്വനി വീടു’കളും വ്യാവസായികമായി തന്നെ പുന:സ്ഥാപിക്കപ്പെട്ടു. ‘സീസറി’നുള്ളത് കൃത്യമായും ‘സീസറി’നു തന്നെ എത്തിയിരുന്നു.
Human Trafficking
മാധവിമാരേയും വാസവദത്തമാരേയും കുറിച്ചു സാഹിത്യമുണ്ടായി. ആധുനിക ഭോഗ സംസ്കാരത്തെ നീതിമത്ക്കരിക്കുന്നതിനായി സാമൂഹ്യപാഠങ്ങൾ തന്നെ പുതുതായി പഠിപ്പിച്ചു. പൂമുഖവാതിൽ തുറന്നു കൊടുക്കുന്നവൾ കാര്യശേഷിയിൽ മന്ത്രിയും സേവനത്തിൽ ദാസിയും ലാവണ്യത്തിൽ ലക്ഷ്മിയും ശയ്യയിൽ ‘സണ്ണി ലിയോണു’മായിരിക്കണമെന്നു അമ്മായിമാർ അടക്കം പറഞ്ഞു. മനുഷ്യബോധം പണ്ടുമുതലേ വിപണിവൽക്കരിക്കപ്പെടുന്ന ഭോഗത്തെ എതിർത്തിരുന്നു. റാഡിക്കൽ ഫെമിനിസം വ്യഭിചാരത്തെ എതിർക്കുന്നത് തന്നെ അതു മനുഷ്യാന്തസ് ഇടിച്ചുതാഴ്ത്തുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാവണം. ഇതിനെ തോൽപ്പിക്കാനാകണം ‘തൽപ്പരകക്ഷികൾ’ ഗണികയായവളെ ‘കണി’യാക്കി മാറ്റിയത്. തേൻ പോലെ, അശ്വത്തെ പോലെ, പല്ലക്കിനെ പോലെ, വിളക്കിനേയും കണ്ണാടിയേയും പോലെ എല്ലാ മംഗളകർമ്മങ്ങൾക്കും ശുഭശകുനമാക്കിയത്. മുഖം കണ്ടുകൊണ്ട് ഏത് കാര്യത്തിനും ഇറങ്ങുവാൻ കൊള്ളാവുന്നവൾ മറ്റ് വിശേഷങ്ങൾക്കെല്ലാം ‘തേച്ചാലും കുളിച്ചാലും പോകാത്തെ നാറ്റക്കേസാ’യി മാറുന്നതിലെ വൈരുദ്ധ്യം അല്പം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

സ്ത്രീ സ്വത്വത്തിന്റെ മലിനീകരണവും താഴ്ത്തിക്കെട്ടലുമാണ് ലൈംഗിക വിപണിയെന്നു വാദിക്കുന്വോൾ തന്നെ ഫെമിനിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ലൈംഗിക തൊഴിലിനെ ന്യായീകരിക്കത്തക്ക വാദമുഖങ്ങൾ ഉയർത്തിക്കാണാറുണ്ട്. ആദ്യം പറഞ്ഞതിന്റെ റിവേഴ്സ് ഗിയറിലുള്ള ഓട്ടമാണ് രണ്ടാമത്തെ വാദങ്ങളെന്നാണ് എനിക്ക് തോന്നുന്നത്. മധ്യകാലഘട്ടത്തിന്റെ ചിന്താഗതികൾ വെച്ച് ഇന്നത്തെ ജീവിതത്തെ വിലയിരുത്താനാവില്ലായെന്നത് ശരിതന്നെ. പിന്നൊരു കാര്യം എല്ലാത്തിനും ‘ലിബറിലിസം’ പറയുന്ന പലരുടെയും കണ്ണ് ‘കോഴിക്കൂട്ടി’ലാണെന്നുള്ളതും മനസ്സിലാക്കണം. തൊഴിൽ നിയമങ്ങളുമായി ‘മാംസ വിപണി’യെ കൂട്ടികെട്ടുന്ന ഒരു സന്വ്രദായവും നിലവിലുണ്ട്. മറ്റ് ഏത് തൊഴിലാളിയ്ക്കും ലഭിക്കുന്ന മാന്യതയും അംഗീകാരവും ലൈംഗിക തൊഴിലാളിയ്ക്കും ലഭിക്കണമെന്ന് വാദിക്കുന്നവർ ചൂണ്ടികാട്ടുന്നത് ഒരു സ്ത്രീ സ്വമേധയാ ഇതൊരു തൊഴിലായി സ്വീകരിച്ചാൽ കുഴപ്പമില്ല അടിച്ചേൽപ്പിച്ചാലേ എതിർക്കേണ്ടതുള്ളു എന്നാണ്. കുരുടൻ ആനയെ കണ്ടതു പോലെയാണ് പലപ്പോഴും ഇത്തരം വാദങ്ങൾ. കാരണം വ്യവസ്ഥിതിയെ സമഗ്രതയിൽ കാണാതെ വ്യക്തിയെ മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവരും പരിഗണിക്കുന്നത്. ബസ് സ്റ്റാന്റുകളുടെയും റെയിൽവേ സ് റ്റേഷനുകളുടെയും ഇരുട്ടുമൂടിയ തിണ്ണകളായാലും ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ശീതീകരിച്ച മുറികളായാലും വിൽക്കലിനും വാങ്ങലിനും പ്രാഥമികമായി ‘കന്വോള’ത്തിന്റെ നിയമങ്ങളാണുണ്ടാവുക. വിൽപ്പനചരക്കാവുകയെന്നുള്ളത് സാംസ്കാരികപ്രശ്നം മാത്രമല്ല അപമാനവീകരണം കൂടിയാണ്. കരുണാമയനായ ഉപഗുപ്തന് വാസവദത്തയുടെ നെറുകയിൽ തലോടി ആശ്വാസവാക്കുകൾ ഉരുവിടാനേ കഴിയൂ. മാറ്റം വരുത്തുവാൻ വ്യവസ്ഥിതിയോട് സമരം ചെയ്യണമെങ്കിൽ സമരം തന്നെ ചെയ്യണം.
Share:

‘പ്പിള്ളി’വൽക്കരണം - ആദ്യഭാഗം

മ്മുടെ NH കളിലൂടെയുള്ള യാത്രകൾക്കിടയിൽ ധാരാളം പരസ്യബോർഡുകളും മറ്റും കാണുകയെന്നുള്ളത് ഒരു സാധാരണകാര്യമാണല്ലോ. അങ്ങനെ ഒരു യാത്രക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് അനേകം ശാഖകളുള്ള ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യബോർഡുകളിൽ കണ്ട ഒരു സംഗതി കൗതുകമുള്ളതായി തോന്നി. അതായത് ആ സ്ഥാപനത്തിനു കരുനാഗപ്പള്ളിയിലും ശാഖയുണ്ട്. അവരുടെ പരസ്യബോർഡുകളിൽ ശാഖകളുടെ പേരെഴുതി വെച്ചിരിക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ഭാഗത്തൊക്കെ കരുനാഗപ്പള്ളിയെന്നാണ് എഴുതിയിട്ടുള്ളത്. എന്നാൽ എറണാകുളം, തൃശൂർ ഭാഗത്തേക്ക് എത്തുന്വോൾ കരുനാഗ’പ്പിള്ളി’യാകുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റമെന്നു പെട്ടെന്നു പിടികിട്ടിയില്ല. കരുനാഗപ്പള്ളി കൊല്ലം ജില്ലയിലാണ്. ശരിയായ വാക്ക് കരുനാഗപ്പള്ളിയെന്നുമാണ്. പിന്നെയെങ്ങനെയാണ് ഈ ‘പ്പിള്ളി’ വന്നത് ? അക്ഷരതെറ്റ് സംഭവിക്കുവാൻ വഴിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു വലിയ പരസ്യകന്വനികളെ കൊണ്ട് ചെയ്യിക്കുന്ന പരസ്യത്തിലെ മാറ്ററൊക്കെ സൂഷ്മപരിശോധനയൊന്നുമില്ലാതെ ജനങ്ങളുടെ മുന്നിലെത്തുകയില്ലല്ലോ.
Kerala Town
അങ്ങനെ തൃശൂർ എത്തിയപ്പോൾ പ്രൈവറ്റ് ബസുകളിലും KSRTC ബസുകളിൽ പോലും ഈ ‘പ്പിള്ളി’ ശ്രദ്ധയിൽപ്പെട്ടു. വരന്തരപ്പിള്ളി, വാടാനപ്പിള്ളി, തലപ്പിള്ളി, ആതിരപ്പിള്ളി എന്നിങ്ങിനെ. നിത്യജീവിതത്തിന്റെ ഭാഗമായ ബസുകളുടെ ബോർഡുകളിലും പരസ്യബോർഡുകളിലും കടന്നുകൂടിയതു കൊണ്ടാകണം ‘പ്പിള്ളി’ പെട്ടന്നു തന്നെ സാധാരണ ജനങ്ങളിലേക്ക് എത്തിയത്. എന്നാലും എഴുത്തുകുത്തുകളിലും മറ്റും സ്ഥലപ്പേര് ഉപയോഗിക്കേണ്ടി വരുന്വോൾ കുറച്ചുപേർ ‘പ്പിള്ളി’ ചേർത്തും പിന്നെ കുറച്ചുപേർ ‘പ്പള്ളി’ ചേർത്തും എഴുതി കാണാറുണ്ട്. ശരിയായതു ഏതാണെന്നു അത്ര കൃത്യതയില്ലാത്തതുപോലെ. കേരളത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഫ്ലക്സ് ബോർഡുകളുടെ വ്യാപനത്തോടെയാണ് ‘പ്പിള്ളി’ നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയത്. സംസാര ഭാഷയിലെ വ്യത്യാസം പോലെയാണോ ഇതെന്നൊരു സംശയവും എനിക്കുണ്ടാകാതിരുന്നില്ല. അതായത് കൊല്ലത്തുള്ളവർ ‘എന്താ’ എന്ന് ചോദിക്കുന്നതിന് തൃശൂരുകാർ ‘എന്തൂട്ട് ’ എന്നാണ് ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളൊക്കെ പ്രാദേശികമായ സംസ്കാരത്തിന്റെ ഭാഗമായി നിൽക്കുന്നവയാണ്. എന്നാൽ ‘പ്പിള്ളി’യ്ക്ക് അങ്ങനെയൊരു പശ്ചാത്തലം കാണാൻ കഴിയില്ലായെന്നുള്ളതാണ് വസ്തുത. ‘പ്പിള്ളി’ യെന്ന പദം മലയാളഭാഷയിലെ ഒരു നിഘണ്ടുവിലുമില്ല. ശബ്ദതരാവലിയിലോ അമരകോശത്തിലോ പുതിയ പദങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ പോലുമോ ഇല്ല. എന്നിട്ടും ഈ പദം എങ്ങനെയാണ് ഇത്രയധികം സ്ഥലപ്പേരുകളിലും ചില വീട്ടുപേരുകളിലും കയറിക്കൂടിയത്. പഴയ റവന്യു രേഖകളിലൊന്നും ഈ ‘പ്പിള്ളി’ ഭ്രമം കാണാത്തതിനാൽ ഇത് അടുത്ത കാലത്തുനടന്ന ‘തിരുത്തൽ വാദ’മാകാനേ വഴിയുള്ളു.

അതിലേക്ക് പോകുന്വോഴാണ് ചില കാര്യങ്ങൾ വെളിച്ചത്തിലേക്ക് വരുന്നത്. സ്ഥലനാമങ്ങളിൽ തിരുത്തലുകൾ വരുത്തി അവയുടെ ചരിത്രബന്ധത്തെ തന്നെ മായിച്ചു കളയുവാൻ കഴിയുമോ എന്നുള്ള പരിശ്രമമായിതന്നെ ഇതിനെ പരിഗണിക്കണം. വാക്കുകളെ തലകുത്തനെ നിർത്തി ചരിത്രപരമായ സ്വത്വത്തെ മറച്ചു പിടിക്കുവാനും വികലീകരിക്കപ്പെടുന്ന ഭാഷയിലൂടെ പുതിയൊരു സാംസ്കാരിക ബോധത്തെ കടത്തിവിട്ടു അതുവഴി സ്ഥാപിത താൽപ്പര്യങ്ങളുടെ അധീശത്വം നിലനിർത്താനുമുള്ള പരീക്ഷണങ്ങളായി തന്നെ ഇത്തരം കാര്യങ്ങളെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതിന്റെ വലിയ സ് കെയിലിലുള്ള രാഷ്ട്രീയത്തിനൊരു ഉദാഹരണമാണ് സെന്റ് പീറ്റേഴ് സ് ബർഗ് ലെനിൻഗ്രേഡായതും പിന്നെ വീണ്ടുമത് സെന്റ് പീറ്റേഴ് സ് ബർഗ് ആയതുമൊക്കെ.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

‘പ്പിള്ളി’വൽക്കരണം - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിലകം രേഖകളിൽ പരാമർശിക്കുന്ന ബുദ്ധകേന്ദ്രങ്ങളായ മിത്രാനന്ദപുരവും അനന്തൻകാടുമാണ് പിന്നീട് തിരുവനന്തപുരമാകുന്നതെന്നും വി. വി. കെ. വാലത്ത് (1998) വിശദീകരിക്കുന്നുണ്ട്. കേരളം മാത്രമല്ല പ്രാചീനമായ തെന്നിന്ത്യ ആകെയെടുത്താലും ‘പ്പള്ളി’ ചേർന്നുവരുന്ന സ്ഥലനാമങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കണ്ടെത്തുവാൻ കഴിയും. കർണ്ണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ ‘ഹള്ളി’, ‘ബള്ളി’ എന്നീ വാക്കുകളാണ് കൂടുതലും അന്നുപയോഗിച്ചിട്ടുള്ളത്. ശ്രീ ശങ്കരനും കുമാരില ഭട്ടനുമൊക്കെ എട്ട്, ഒന്വത് നൂറ്റാണ്ടുകളിൽ രാജഭരണത്തിന്റെ പിൻബലത്തോടെ ഭാരതത്തിലുടനീളം നടത്തിയ ബുദ്ധമത നിഷ്ക്കാസനത്തിന്റെയും ഏതാണ്ട് അക്കാലത്തുണ്ടായ വൈഷ്ണവ-ശൈവ ഭക്തി പ്രസ്ഥാനങ്ങളുടെ വൻതോതിലുള്ള വ്യാപനത്തിന്റെയും ഫലമായി ഇവിടെ പടർന്നിരുന്ന ബുദ്ധ സംസ്കൃതിയുടെ ശേഷിപ്പുകളെ മായിച്ചു കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കൂടുതൽ മാരകമായിട്ടുള്ളത് ചരിത്രത്തെ അപ്പാടെ മാറ്റിയെഴുതുന്ന പുതിയ ക്രിയാതന്ത്രങ്ങളാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു ബോദ്ധ്യമുണ്ടാകുന്വോഴാണ് ‘പ്പള്ളി’ ‘പ്പിളളി’ യാകുന്നത് കേവലമൊരു അക്ഷരത്തെറ്റോ ഉച്ചാരണ പിശകോ അല്ലായെന്നു മനസിലാകുന്നത്.
Edakkal Cave Carving
തെക്കേയിന്ത്യയുടെ ബഹുജന സംസ്കാരത്തിന്റെ സൂചകമായിരുന്നു ‘പള്ളി’ യെന്ന വാക്കുണ്ടായിരുന്ന ‘പാലി’ ഭാഷ. ഈ ഭാഷയിലെ പള്ളിയെന്ന വാക്കാണ് ബുദ്ധമതക്കാർ അവരുടെ ആരാധനാ കേന്ദ്രങ്ങളുടെ പേരുകൾക്കൊപ്പം ഉപയോഗിച്ചിരുന്നത്. പിന്നീട് കേരളത്തിൽ ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ ആരാധനാലയങ്ങൾക്കും ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നത് ചരിത്രപരമായ ഒരു കൗതുകമാണ്. ഈ ഭാഷയിൽ നിന്നു തന്നെയാണ് പള്ളിക്കൂടം എന്നു മലയാളികൾ നിത്യേന ഉപയോഗിക്കുന്ന വാക്കും വരുന്നത്. ഇത് കേരളത്തിലൊരിടത്തും ഇന്നു വരെയും ‘പിള്ളി’ക്കൂടം ആയിട്ടില്ല. ജനഹൃദയങ്ങളിൽ ആഴ്ന്നുപോയിട്ടുള്ള ഒരു വാക്കിനെ തൊട്ടാൽ പെട്ടെന്ന് തിരിച്ചറിയപ്പെടുമെന്നുള്ളതുകൊണ്ടാകാം തിരുത്തലുകാരൊന്നും ആ വഴിക്കൊരു ശ്രമം നടത്താത്തത്. ഒരു ജനതയുടെ ആവിഷ്കാരമായിരുന്ന പാലി ഭാഷ ഇന്നു മൃതഭാഷയായി തീർന്നിരിക്കുന്നു. അതിനെ വീണ്ടെടുക്കുവാൻ എന്തെങ്കിലും വഴികളുണ്ടോയെന്നും അതിന് എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നുള്ളതിനെക്കുറിച്ചും ഒരു എത്തും പിടിയും എങ്ങുനിന്നും കിട്ടുന്നില്ലായെന്നുള്ളതാണ് വാസ്തവം. അക്കാദമിക് രംഗവും ഗവേഷണ രംഗവുമൊക്കെ എത്രകാലം ഇങ്ങനെ കണ്ണും പൂട്ടി പാലുകുടിച്ചുകഴിയും?

നൂറ്റാണ്ടുകളായി ജനങ്ങളെ മർദ്ദിച്ചൊതുക്കി മേൽനോട്ടം നടത്തുകയും മുലക്കരവും തലക്കരവും പിരിച്ചു തീണ്ടാപ്പാടകലെ നിർത്തിയും വെട്ടിത്തള്ളുകയും കഴുവേറ്റുകയും ചുട്ടുകൊല്ലുകയും ചെയ്ത ക്ഷുദ്രവ്യവസ്ഥിതി ആധുനിക കാലത്തു വേഷം മാറി ജനങ്ങളുടെ നേരെ തിരിയുന്നതാണ് തീവ്രവാദവും വർഗ്ഗീയതയും ഫാസിസവും ഭരണകൂട ഭീകരതയും നിക്ഷിപിത താൽപ്പര്യങ്ങൾ വെച്ചുകൊണ്ടുള്ള മാധ്യമ പ്രവർത്തനവുമൊക്കെ. ജനങ്ങളെ അടിച്ചമർത്തുകയും കൊന്നുകൊലവിളിക്കുകയും രക്തവും കണ്ണീരുമൊക്കെ ചാലുകളായി ഒഴുക്കുകയും ചെയ്യുന്നതിനൊപ്പം ഈക്കൂട്ടർക്കുള്ള ഒരു ‘ലഷർ ടൈം’ പരിപാടിയാണ് ചരിത്രം തിരുത്തിയും തെറ്റിച്ചും എഴുതുകയും അത് പഠിപ്പിക്കുകയും ചെയ്യുകയെന്നുള്ളത്. ആദ്യമൊക്കെ ഇത് ലളിതമായും ‘ശിശുസൗഹാർദ്ദ’പരമായിട്ടുമൊക്കെയായിരിക്കും നടത്തുക. ഒരുപക്ഷേ അങ്ങനെയുള്ള ഒരു LKG ലവൽ പരിപാടിയായിരിക്കാം ഈ ‘പ്പിള്ളി’വൽക്കരണം. എന്തായാലും നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നുകൂടാ, സംശയിക്കാതെയും.
Share:

‘നീല’ ജീവിതം! - ആദ്യഭാഗം

ണ്ടൊക്കെ യാതൊരു പരിചയവുമില്ലാത്ത ആളുകൾ ഇണചേരുന്നത് കാണാതെ ഒരാൾക്ക് ജീവിതകാലം മുഴവൻ കഴിച്ചുകൂട്ടാമായിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് പോലും അത് ഏറെക്കുറെ അസാദ്ധ്യമായിരിക്കുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ നിർബാധം പോണോഗ്രാഫി കാണുകയും ചർച്ച നടത്തുകയും ചെയ്യുന്നുവെന്നുള്ളത് വികസനമാണോ മുന്നോട്ടുള്ള പോക്കാണോ എന്നതിനെക്കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞൻമാർ അടക്കമുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
Internet Pornography
പോണോഗ്രാഫി സ്ത്രീപീഢനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുള്ള ക്ലാസിക് ഫെമിനിസ്റ്റ് വിമർശനം ഇപ്പോൾ കാണാനില്ലെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നടാഷ വാൾട്ടർ തന്റെ ‘ലിവിങ് ഡോൾസ് ‘ എന്ന കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളെ തന്നെ നേരിട്ട് സ്പർശിച്ച് കനംവെച്ചു പെരുകുന്ന അശ്ലീല വിപണിയേയും അവയുടെ താൽപര്യങ്ങളേയും തുറന്നു കാട്ടുന്നതിനും വിമർശിക്കുന്നതിനും ഇടർച്ചയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇന്റർനെറ്റിലൂടെ എല്ലാവരുടെയും വിരൽ തുന്വിലുള്ള ടൺ കണക്കിന് പോണോഗ്രാഫി വീഡിയോകൾ സ്ത്രീയേയും പുരുഷനേയും വെറും ഒബ് ജക്റ്റുകൾ മാത്രമായി കാഴ്ചക്കാരിലേക്ക് പകരുകയാണ്. സ് നേഹവും കരുതലുമൊക്കെ ഒഴിവാക്കി പെർഫോമൻസ് മാത്രമായി ലൈംഗികബന്ധത്തെ അവതരിപ്പിക്കുകയാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നത്.

വക്രീകരിക്കപ്പെട്ട പോണോഗ്രാഫിയുടെ അമിതോപയോഗം ലൈംഗികമായ ഏതാണ്ട് എല്ലാ അടുപ്പങ്ങൾക്കും ഭീഷണിയാണെന്നുള്ളത് വസ്തുതയാണ്. വിപണി ലാക്കാക്കി ഇറങ്ങുന്ന പോണോഗ്രാഫി ഉരുപ്പടികൾ ആൾക്കാരുടെ ലൈംഗിക ജീവിതത്തിലും കാഴ്ചപ്പാടിലും നടത്തുന്ന അധിനിവേശം ശുഭകരമല്ലായെന്നുള്ളതിന് പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. പോൺ വീഡിയോകളുടെയും ചിത്രങ്ങളുടെയും കൂടുതൽ കാഴ്ചക്കാരും ആൺകുട്ടികളും പുരുഷന്മാരുമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. വിപണിയുടെ നിയമമനുസരിച്ച് ആവശ്യക്കാരെ ലക്ഷ്യം വെച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ സ്ത്രീയെ ഉപഭോഗവസ്തുവായാണ് ഭൂരിഭാഗം പോൺ വിഡിയോകളിലും ചിത്രീകരിച്ചിട്ടുള്ളത്. ഇത് മനുഷ്യവിരുദ്ധമാണ്. എന്നുമാത്രമല്ല സ്ത്രീകളോടുള്ള ആൺകുട്ടികളുടെയും പുരുഷന്മാരുടെയും പെരുമാറ്റത്തെ സാരമായി ബാധിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു. പോണോഗ്രാഫിയ്ക്കപ്പുറം സ്ത്രീകളെക്കുറിച്ച് ചിന്തിക്കുവാൻ കഴിയാത്തവിധം പലരേയും മാനസികമായി തകരാറിലാക്കുന്നു. ഇവരുടെ പിൽക്കാല ജീവിതമാകെ പോണോഗ്രാഫിയുടെ പിടിയിലായിരിക്കും.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

‘നീല’ ജീവിതം! - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈംഗികാരോഗ്യം തകരാറിലായിട്ടുള്ളവർക്ക് മേയാൻ പറ്റിയ വലിയ മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുകയാണ് ഇന്റർനെറ്റിലെ പോണോഗ്രാഫി സൈറ്റുകൾ. സാഡിസ്റ്റുകൾക്കും മസോക്കിസ്റ്റുകൾക്കും ബലാത്സംഗങ്ങളുടെയും കൊടുംപിഢനങ്ങളുടെയും വല്ലാത്ത അനുഭൂതികളാണ് ഈ വിർച്ചൽ ലോകത്തു നിന്ന് വിപണനം ചെയ്യുന്നത്. കൂടുതൽ ആൾക്കാർ കയറിയിറങ്ങുന്ന പോണോഗ്രാഫി സൈറ്റുകളിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ള കീവേഡുകളായ ചൈൽഡ് സെക്സ്, ഗ്രൂപ്പ് സെക്സ്, പബ്ലിക് സെക്സ്, ടീച്ചർ സെക്സ്, ആനിമൽ സെക്സ് തുടങ്ങിയവയിൽ നിന്നുതന്നെ ലൈംഗികമായ മാനസികാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും കാര്യങ്ങൾ തിരിയുന്നുണ്ട്.
Sculpture
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നമ്മുടെ പത്രങ്ങളിൽ വന്ന വാർത്ത അടുത്ത വീട്ടിലെ പശുവിനെ പീഡിപ്പിച്ചതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്കെതിരെ കേസെടുത്തുവെന്നുള്ളതാണ്. ഒരിക്കൽ ശരിയല്ലായെന്ന് സമൂഹം കരുതിയത് സ്വഭാവികമാകുന്നതും പിന്നെ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതുമാണ് ‘തലമുറ’ മാറ്റമെന്നും അതിനായില്ലെങ്കിൽ എന്തോ ‘ഗ്യാപ്പ് ’ ഉണ്ടെന്നുമാണ് ഒരു പൊതു ചിന്താഗതി. ഇങ്ങനെ പോണോഗ്രാഫിയിലേക്ക് ആഞ്ഞുപതിക്കുംതോറും ലൈംഗികതയോടുള്ള സമീപനം എത്രമാത്രം മാറുന്നുവെന്ന് വിലയിരുത്തപ്പെടേണ്ടതാണ്. ഇപ്പോൾ ചെറുപ്പക്കാരിൽ നിന്ന് എന്തിനേറെ വിവാഹിതരായവരിൽ നിന്ന് പോലും ഉയരുന്ന ആകൂലതകളിൽ ഒന്ന് ലിംഗവലിപ്പത്തെക്കുറിച്ചും സ്തനത്തിന്റെ വലിപ്പത്തെക്കുറിച്ചുമൊക്കെ ആയത് പോണോഗ്രാഫി ചെലുത്തുന്ന സ്വാധീനം മൂലമാകണം. മികച്ച ആർട്ടിസ്ററുകളെ വെച്ച് ആധുനിക സാങ്കേതിക സഹായത്തോടെ ചിത്രീകരിക്കപ്പെടുന്ന പോൺ വീഡിയോകൾ കാണുന്നവർക്ക് സിനിമയേതാണ് ജീവിതമേതാണ് എന്ന് തിരിയാനാവാത്തവിധം ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയാണുണ്ടാകുന്നത്.

പോണോഗ്രാഫി കടലുപോലെ ബൃഹത്താണ്. നിഷ്പ്രയാസം ലഭ്യവും. പോണോഗ്രാഫിയെക്കുറിച്ച് പറയുന്നത് അത് ഒരിക്കൽ കണ്ടാൽ പിന്നെ എത്ര ശ്രമിച്ചാലും മറന്നുപോകില്ലെന്നാണ്. അപ്പോൾ പിന്നെ കാര്യങ്ങളെ ശാസ്ത്രീയമായി സമീപിക്കുകയും മനസ്സിലാക്കുകയുമാണ് പ്രധാനം. തുറന്ന സംവാദങ്ങൾ ഉയർന്നുവരണം. ഘടികാരം തിരിച്ചുവെയ്ക്കാനാകില്ല.
Share:

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? – ആദ്യഭാഗം

റ്റ് ഗ്രഹങ്ങളെക്കാൾ മുമ്പ് തന്നെ മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ച ഗ്രഹം ചൊവ്വയാണെന്ന് തോന്നുന്നു. ചൊവ്വായുടെ പ്രത്യേകത അതിന്റെ ചുവപ്പ് നിറമണ്. അതിന് കാരണം ചൊവ്വായിലുള്ള അയൺ ഓക് സൈഡിന്റെ ഉയർന്ന് അളവിലുള്ള സാന്നിദ്ധ്യമാണ്. അംഗാരകൻ എന്ന ചൊവ്വായുടെ സംസ്കൃത പേരിന്റെ അർത്ഥം ‘തീക്കട്ട’ എന്നാണ്. ചുവപ്പുനിറം രക്തത്തിന്റെയും യുദ്ധത്തിന്റെയും ഓർമ്മകൾ ഉണർത്തുന്നതിലാകണം പ്രചീന റോമാക്കാർ തങ്ങളുടെ യുദ്ധദേവതയായ മാർസിന്റെ പേര് ഈ ഗ്രഹത്തിന് നൽകിയത്. അശുഭകാരകനെന്ന് പറയപ്പെട്ടുവന്ന ചൊവ്വായെ മെരുക്കാനാകണം ഭാരതീയർ പിന്നീട് അതിനെ ‘മംഗളൻ’ എന്ന് വിളിച്ചുതുടങ്ങിയത്.
Mangalyaan
ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ അലക് സാട്രിയായിൽ ജീവിച്ചിരുന്ന ടോളമി എഴുതിയ ആൽമഗെസ്റ്റ് എന്ന ഗ്രന്ഥത്തിലാണ് ഭൂമി കേന്ദ്രീകൃതമായിരിക്കുന്ന പ്രപഞ്ചഘടനയെക്കുറിച്ചുള്ള ആദ്യ നിഗമനമുണ്ടായിരുന്നത്. കേന്ദ്രസ്ഥാനത്ത് വർത്തിക്കുന്ന ഭൂമിയെ സൂര്യനടക്കമുള്ള മറ്റു ഗോളങ്ങൾ വലം വയ്ക്കുന്നു എന്നായയിരുന്നു ആ ഗ്രന്ഥത്തിലെ അടിസ്ഥാന സങ്കല്പം. പാശ്ചാത്യരാജ്യങ്ങളിലടക്കം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നത് ഈ സങ്കല്പമായിരുന്നു. എന്നാൽ AD 1500 നടുത്തു കോപ്പർനിക്കസ് എന്ന പോളിഷ് ജ്യോതിശാസ്ത്രജ്ഞൻ ഈ സിദ്ധാന്തം തിരുത്തിക്കുറിച്ചു. സൗരയൂഥകേന്ദ്രം സൂര്യനാണെന്ന സങ്കല്പം രൂപീകരിക്കുവാൻ കോപ്പർനിക്കസിനെ പ്രേരിപ്പിച്ചത് ചൊവ്വായുടെ പ്രകാശതീഷ്ണതയിൽ കാണപ്പെട്ട വ്യത്യാസങ്ങളാണ്. ടോളമി പറഞ്ഞതുപോലെ ചൊവ്വ അടക്കമുള്ള ഗ്രഹങ്ങൾ ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയാണെങ്കിൽ അവയുടെ പ്രകാശം എന്നും ഒരുപോലെയിരിക്കേണ്ടതാണ്. മറിച്ച് ഭൂമിയും ചൊവ്വയുമൊക്കെ സൂര്യനെ പ്രദക്ഷിണം വയ്ക്കുകയാണെങ്കിൽ ചൊവ്വ കൂടെക്കൂടെ ഭൂമിയിൽ നിന്ന് അകലെയാകുവാനും പ്രകാശത്തിന് വ്യത്യാസം വരുവാനും ഇടയാക്കുമെന്നുള്ള കാര്യം കോപ്പർനിക്കസിന് മനസ്സിലായി. ഇത് തുറന്ന് പറഞ്ഞതിനെത്തുടർന്ന് അന്നത്തെ കത്തോലിക്കാ സഭയുടെ വിശ്വാസമായിരുന്ന ഭൗമ കേന്ദ്രീകൃത സിദ്ധാന്തത്തിന് എതിരായിരുന്നതിനാൽ കോപ്പർനിക്കസിന് സഭാ അധികാരികളിൽ നിന്നും കടുത്ത എതിർപ്പാണ് നേരിടേണ്ടിവന്നത്.

ടൈക്കോബ്രാഹെ എന്ന ഡെൻമാർക്കുകാരനായ ജ്യോതിശാസ്ത്രജ്ഞൻ 16-ം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചൊവ്വായുടെ സഞ്ചാരം ശ്രദ്ധിച്ചു നിരീക്ഷിക്കുകയുണ്ടായി. ടൈക്കോബ്രാഹെയുടെ ഈ നിരീക്ഷണങ്ങളെ ആസ്പദമാക്കി ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ യൊഹന്നാസ് കെപ്ലർ 1609 ലും 1618 ലും പ്രസിദ്ധീകരിച്ച ഗ്രഹങ്ങളുടെ ഭ്രമണപഥം സംബന്ധിച്ച മൂന്ന് പ്രധാന നിയമങ്ങളാണ് ആധുനിക ജ്യോതിശാസ്ത്രത്തിന് അടിത്തറയിട്ടത്. ഇക്കാലത്ത് തന്നെയാണ് ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി തന്റെ കണ്ടുപിടുത്തമായ ദൂരദർശിനിയിലൂടെ ചൊവ്വായെ നിരീക്ഷിക്കുവാൻ തുടങ്ങിയത്. ഭൂമിയെപ്പോലെ ചൊവ്വായും സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നെന്നുള്ള വസ്തുത സ്ഥാപിക്കപ്പെട്ടത് 1659 ൽ ആയിരുന്നു. കാര്യങ്ങൾക്ക് കൂറെക്കൂടി വ്യക്തത വന്നതോടെ സൂര്യൻ കേന്ദ്രീകൃതമായ സൗരയൂഥമാണുള്ളതെന്ന് ഗലീലിയോ തെളിയിച്ചു. കോപ്പർനിക്കസ് വെളിപ്പെടുത്തിയ ഈ ശാസ്ത്രസത്യം ഒരു നൂറ്റാണ്ടിനിപ്പുറം തെളിവുകളോടെ അവതരിപ്പിച്ചപ്പോൾ മതനിന്ദാ കുറ്റം ചുമത്തിയാണ് അന്നത്തെ കത്തോലിക്കാ സഭാ അധികാരികൾ ഗലീലിയോയെ നേരിട്ടത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വായിൽ ജീവികൾ ഉണ്ടോ? ഉത്തരം കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇപ്പോൾ ജീവികളൊന്നും ഇല്ലായെങ്കിൽ പോലും നേരത്തെ അവിടെ ജീവിവർഗ്ഗം ഉണ്ടായിരിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നുള്ള ഒരു ഊഹം പൊതുവായിട്ട് ഉണ്ട്. ചൊവ്വയിൽ പ്രകാശമുള്ള ഭാഗങ്ങളിൽ നെടുകെ ഋജുരേഖകൾ കാണപ്പെടുന്നതായി 1877 ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജിയോവെന്നി ഷിയോപെരല്ലി കണ്ടെത്തുകയുണ്ടായി. ചൊവ്വായുടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകിയുണ്ടായ വെള്ളം വരണ്ടപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതിന്റെ ഫലമായുണ്ടായ ‘കനാലു’കളാണിതെന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടു. 1897 ൽ എച്ച്. ജി. വെൽസ് പ്രസിദ്ധികരിച്ച ‘ലോകങ്ങളുടെ യുദ്ധം’ (War of Worlds) എന്ന പ്രസിദ്ധമായ ശാസ്ത്രനോവലിന്റെ ഇതിവൃത്തം തന്നെ ചെവ്വായിലെ ജിവികൾ ഭൂമിക്കെതിരെ നടത്തിയ ആക്രമണമായിരുന്നു. നമ്മുടെ അയൽപക്കത്താരൊങ്കിലും ഉണ്ടോയെന്ന ജിജ്ഞാസ നൂറ്റാണ്ടുളായി മനുഷ്യരാശിയെ ഭരിച്ചുകൊണ്ടിരിക്കുകയാണ്.
Surface of Mars
ഈ നൂറ്റാണ്ടിൽ ചൊവ്വ നിരന്തരമായ ശാസ്ത്ര നിരീക്ഷണത്തിനുവിധേയമായി. 1960 ൽ USSR (റഷ്യ) ആയിരുന്നു ആദ്യ ചൊവ്വാ പര്യവേക്ഷണം തുടങ്ങിവെച്ചത്. കൊറബൽ 4 എന്ന ആദ്യ ശ്രമം തന്നെ പരാജയമായിരുന്നു. തുടർന്ന് നാസയുടെ മറീനർ 3 എന്ന ആദ്യശ്രമവും പരാജയപ്പെട്ടു. 1964 ൽ നാസയുടെ മറീനർ 4 ആണ് ആദ്യമായി വിജയിച്ച ചൊവ്വാ ദൗത്യം. തുടർന്ന് അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യൻ സ് പേസ് ഏജൻസിയുടെയും ചൊവ്വാ ദൗത്യങ്ങൾ വിജയിച്ചു. ഇവരെ കൂടാതെ നാലാമതായി ചൊവ്വാ ദൗത്യം വിജയിപ്പിച്ചത് ഇന്ത്യയാണ്. അതും ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചുവെന്നുള്ളതും കണക്കുകൂട്ടലുകൾ അല്പം പോലും തെറ്റാതെ കൃത്യമായി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചുവെന്നുള്ളതും ഈ വിജയത്തിന്റെ തിളക്കം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണത്തിനു ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ് ബുക്ക് സന്ദേശത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരോട് കടല കൊറിക്കാൻ നാസ തമാശ പറഞ്ഞത് ഒരു കൗതുക വാർത്തയായിരുന്നു. മംഗൾയാന്റെ അവസാനഘട്ടത്തിനായി ശാസ്ത്രജ്ഞർ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ കുസൃതി. ഫോർമുല റേസുകളിലും മറ്റും വിജയത്തിനുശേഷം ഷാംപെയിൻ പൊട്ടിക്കുന്നതുപോലുള്ള ഒരു ആചാരമായിക്കഴിഞ്ഞു ഉപഗ്രഹങ്ങളും മറ്റും വിക്ഷേപിക്കുമ്പോൾ നാസയിലെ ശാസ്ത്രജ്ഞർ കടല കൊറിക്കുന്നത്. അന്ന് ഈ പോസ്റ്റ് വന്നപ്പോൾ ഇന്ത്യൻ ശാസ്തരജ്ഞർ കടല കൊറിക്കുമോ അതോ വ്രതം നോക്കുമോ എന്ന് തമാശയ്ക്കാണെങ്കിലും സോഷ്യൽ മീഡിയകളിൽ ഒരു ചർച്ച വന്നിരുന്നു. അങ്ങനെയെല്ല മുന്നൂറു ദിവസത്തിലേറെ നീണ്ട ഈ ചൊവ്വാ വ്രതം അവസാനിപ്പിക്കുന്നതിനായി പരിപ്പ് കഴിക്കുകയാവും ചെയ്യുകയെന്നും ചില വിരുതന്മാർ കുറുമ്പ് പറയുകയുണ്ടായി.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന്ത്യൻ വിശ്വാസം അനുസരിച്ച് ചൊവ്വ അത്ര ശൂഭലക്ഷണ ഹേതുവായ ഗ്രഹം അല്ല. ഒരാളുടെ ജാതക ദശയിൽ ആറ് ദശയിലും ചൊവ്വായുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അതിനെ ചൊവ്വാദോഷം എന്നാണ് വിളിക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ദോഷമുള്ള ആളുടെ പങ്കാളിയുടെ മരണമാണ് ഫലമെന്ന് വിശ്വസിക്കുന്നു. ഇതിന് പരിഹാരമായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ടിക്കുന്നത്. ചൊവ്വാഴ്ച ദിവസം മൂന്ന് നേരം ഉപവസിച്ച ശേഷം പരിപ്പ് കഴിച്ചാണ് വ്രതഭംഗം വരുത്തുന്നത്. ഇതാണ് നാസയുടെ 'കടല'യ്ക്ക് പകരം 'പരിപ്പി'നെ രംഗത്തിറക്കിയ തമാശകൾക്ക് നിദാനം.
Grahanila
ഏതായാലും കടല കൊറിക്കുകയോ പരിപ്പ് കഴിക്കുകയോ ചെയ്തില്ലെങ്കിലും മിക്ക ശാസ്ത്രജ്ഞരും ഈ വലിയ നേട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഓരോ ഘട്ടം പിന്നിടുമ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചിരുന്നു. അങ്ങനെ മനുഷ്യരാശിക്ക് മുഴുവൻ അഭിമാനമായി നമ്മുടെ മംഗൾയാൻ ചൊവ്വായുടെ ഭ്രമണപഥത്തിൽ അതിന്റെ പ്രവർത്തനം തുടങ്ങികഴിഞ്ഞിരിക്കുന്നു. ഇനി അറിയേണ്ടത് ജ്യോതിഷത്തിലെ ചൊവ്വായുടെ ഭാവിയാണ് ജ്യോതിശാസ്ത്രത്തിൽ ചൊവ്വ ഒരു ഗ്രഹമാണ് എന്നാൽ ജ്യോതിഷത്തിൽ ചൊവ്വ നക്ഷത്രമാണെന്നാണ് പറയുന്നത് . ചൊവ്വാദോഷത്തിന്റെ പേരിൽ സമൂഹത്തിൽ പ്രചരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളെന്നും തന്നെ ശരിയല്ലായെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതന്മാർ തന്നെ പറയുന്നു. ഒരു കാരണമില്ലാതെ എത്ര പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കണ്ണീരാണ് ഈ ഗ്രഹത്തിന്റെ പേരിൽ ഒഴുകിയത്? എത്ര യുവതീയുവാക്കളുടെ കല്യാണയോഗമാണ് ആ ഗ്രഹം കാരണം അകന്നുപേയിട്ടുള്ളത്? ഇതിനെല്ലാം കാരണമായി ചൊവ്വായിൽ ആരോപിച്ചിട്ടുള്ള ദോഷങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ശാസ്തരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സമൂഹത്തിന് ബോദ്ധ്യപ്പെട്ടുവരികയാണ്. അന്ധമായ വിശ്വാസങ്ങളിൽ നിന്നും ദോഷകരമായ ആചാരങ്ങളിൽ നിന്നും പുറത്തുകടക്കുവാൻ സമൂഹത്തിന് ശക്തി ലഭിക്കുന്നത് ശാസ്തബോധത്തിലടിയുറച്ച് മുന്നോട്ടുപോകുമ്പോഴാണ്.

ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള സമന്വയത്തിന്റെ കാര്യമൊക്കെ പറയുന്നവരുണ്ട്. അതൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല. ഏതെങ്കിലുമൊന്ന് ശരിയോ തെറ്റോ എന്നല്ല പറയുന്നത്, രണ്ടും രണ്ടാണെന്നുള്ളതാണ് വസ്തുത. രണ്ടും അതിന്റെതായ വഴിയിൽ സമൂഹത്തിന് നന്മ ചെയ്യുകയെന്നുള്ളതേയുള്ളു. അങ്ങനെതന്നെയാണ് വേണ്ടതും. മഹാനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റീൻ പറഞ്ഞ ഒരു വാചകത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
“മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്
ശാസ്ത്രമില്ലാത്ത മതം അന്ധനും”
Share:

ഐ.ടി ആക്ട് 2008 (IT Act 2008)

2008 ലെ ഐ.ടി അമെന്റ്മെന്റ് ആക്ട് America's Patriot Act നു സമാനമായ ഒന്നാണെന്നു പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ നവമ്പർ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പർ 26 ലെ ബോംബെ ആക്രമണം പ്ലാൻ ചെയ്യുന്നതിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിൽ കൂടെയുള്ള ടെലിഫോൺ സംഭാഷണങ്ങൾ (VoIP) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജൻസ് ബ്യൂറോ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
IT Act 2008
അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു. എന്നാൽ ഈ നിയമം പാസ്സായതിനു ശേഷം ഇനി സർക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ നിരീക്ഷിക്കാം (monitor). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാം എന്നായിരിക്കുന്നു.

ഐ.ടി ആക്ട് 2000 ത്തിൽ നിന്നു 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ചർച്ച കൂടാതെയാണു പാർലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ ജനപ്രതിനിധികൾ ലോക് സഭയുടെ നടുത്തളത്തിലിറങ്ങി കേന്ദ്രമന്ത്രി എ. ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. ഒരു ചർച്ചയും കൂടാതെ 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐ.ടി ആക്ട് 2008 ആയിരുന്നു.

ഏതെങ്കിലും സംസ്ഥാന സർക്കാർ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായുള്ള ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ നിയമം മൂലം പെട്ടുപോകുന്ന നിരപരാധികളുടെ രക്ഷക്കായി ഒരു ‘ഓംബുഡ്സ്മാനോ’ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. എല്ലാം ‘നിർദ്ദേശിക്കുന്നതു പോലെ’ എന്ന വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. ആർ നിർദ്ദേശിക്കും എന്നു കണ്ടറിയണം. അധികാരങ്ങൾ വാരിക്കോരി കൊടുത്തിരിക്കുന്ന ഈ നിയമം നടപ്പാക്കുന്നവരുടെ ഉത്തരവാദിത്വങ്ങൾകൂടി സംശയങ്ങൾക്കിടയില്ലാതെ നിർവചിക്കണമായിരുന്നു. അതില്ലാത്തതിനാൽ ദുരുപയോഗം കൂടുമെന്നു വ്യക്തം. അടിയന്തിരാവസ്ഥയിലോ പൊതുജനസുരക്ഷിതത്വത്തിനു വേണ്ടിയോ മാത്രമായിരുന്നു Clause 5(2) of the Indian Telegraph Act of 1885 അനുസരിച്ച് ഫോൺ ടാപ്പിംഗ് അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതുക്കിയ ഐ.ടി ആക്ടിൽ അടിയന്തിരാവസ്ഥ, പൊതുജനസുരക്ഷ എന്നിവയെപറ്റിയൊന്നും ഒരക്ഷരം പറയുന്നില്ല.

The IT Act 2008 adds new eight cyber offences viz;
  • Sending offensive messages through a computer or mobile phone (Section 66A)

  • Receiving stolen computer resource or communication device (Section 66B)

  • Punishment for identity theft (Section 66C)

  • Punishment for cheating by personation using computer resource (Section 66D)

  • Punishment for violating privacy or video voyeurism (Section 66E)

  • Cyber Terrorism (Section 66F)

  • Publishing or transmitting material in electronic form containing sexually explicit act (Section 67A)

  • Child pornography (Section 67B)
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.