August 18, 2014

PSC Maths: ലസാഗു (LCM)

സാഗു (ലഘുതമ സാധാരണ ഗുണിതം)
LCM (Least Common Multiple)

രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും ചെറിയ പൊതു ഗുണിതമാണ് ലസാഗു.
  1. ലസാഗു എല്ലായിപ്പൊഴും തന്നിരിക്കുന്ന സംഖ്യകളിൽ വലിയ സംഖ്യയ്ക് തുല്ല്യമോ അല്ലെങ്കിൽ തന്നിരിക്കുന്ന സംഖ്യകളേക്കാൾ വലുതോ ആയിരിക്കും.
  2. തന്നിരിക്കുന്ന സംഖ്യകൾക്ക് പൊതു ഘടകമായി 1 മാത്രമേ ഉള്ളൂവെങ്കിൽ ലസാഗു ആ സംഖ്യകളുടെ ഗുണനഫലമായിരിക്കും.
    eg. 4, 11 എന്നീ സംഖ്യകൾ എടുത്താൽ പൊതു ഘടകമായി 1 മാത്രമേ ഉള്ളൂ അതിന്നാൽ ലസാഗു 4 x 11 = 44 ആയിരിക്കും.
  3. ലസാഗു ഒരിക്കലും പൂജ്യം ആകില്ല.
ലസാഗു കാണുന്നതിനു പ്രധാനമായും രണ്ടു രീതികളുണ്ട്
  1. ഹരണ ക്രിയാ രിതി (Divisional method)
  2. ഘടക ക്രിയാ രിതി (Factorisation method)
ഹരണ ക്രിയാ രിതി
സംഖ്യകളെ പൊതു ഘടകം ഉപയോഗിച്ചു ഹരിക്കുക. പൊതു ഘടകം ഇല്ലാതാകുവ്വൊൾ ഓരോ സംഖ്യയേയും നിശ്ശേഷം ഹരിച്ച ശേഷം ഹരിക്കാൻ ഉപയോഗിച്ച സംഖ്യകൾ പരസ്പരം ഗുണിക്കുക.

eg. LCM

ലസാഗു = 2 x 2 x 2 x 3 x 5 = 120

ഘടക ക്രിയാ രിതി
സംഖ്യകളെ ഘടകങ്ങളാക്കിയതിനു ശേഷം എല്ലാ സെറ്റിലും പൊതുവായ ഘടകങ്ങളിൽ നിന്നു 1 വീതവും രണ്ടു സെറ്റിലും പൊതുവായ ഘടകങ്ങളിൽ നിന്നു ഓരോന്നു വീതവും എടുക്കുക. എല്ലാ സെറ്റിലും പൊതുവല്ലാത്ത ഘടകങ്ങളുണ്ടെങ്കിൽ മുകളിൽ എടുക്കുന്നതിനോട് അവയെല്ലാം ചേർത്തു ഗുണിക്കുക.

eg. 24 = 2 x 2 x 2 x 3
40 = 2 x 2 x 2 x 5
60 = 2 x 2 x 2 x 3 x 5

ലസാഗു = 2 x 2 x 2 x 3 x 5 = 120

Home work

1) 18, 27, 54 എന്നി സംഖ്യകളുടെ ലസാഗു കാണുക?

ഉസാഘ കാണുന്നതിനെ കുറിച്ചറിയാൻ ഇവിടെ click ചെയ്യുക
Shop with Flipkart, Amazon and Snapdeal

Contact Form

Name

Email *

Message *

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.