HCF (Highest Common Factor)
- ഉസാഘ എല്ലായിപ്പൊഴും തന്നിരിക്കുന്ന സംഖ്യകളിൽ ചെറിയ സംഖ്യയ്ക് തുല്ല്യമോ അല്ലെങ്കിൽ തന്നിരിക്കുന്ന സംഖ്യകളേക്കാൾ ചെറുതോ ആയിരിക്കും.
- തന്നിരിക്കുന്ന സംഖ്യകൾക്ക് പൊതു ഘടകമായി 1 മാത്രമേ ഉള്ളൂവെങ്കിൽ ഉസാഘ 1 ആയിരിക്കും.
eg. 7, 5, 12 എന്നീ സംഖ്യകൾ എടുത്താൽ പൊതു ഘടകമായി 1 മാത്രമേ ഉള്ളൂ അതിന്നാൽ ഉസാഘ 1 ആയിരിക്കും.
- ഉസാഘ ഒരിക്കലും പൂജ്യം ആകില്ല.
- ഹരണ ക്രിയാ രിതി (Divisional method)
- ഘടക ക്രിയാ രിതി (Factorisation method)
എല്ലാ സംഖ്യകളെയും ഹരിക്കാൻ സാധിക്കുന്ന സംഖ്യ ഉപയോഗിച്ചു ഹരിക്കുക. അപ്രകാരം എല്ലാ സംഖ്യകളെയും പൊതുവായ സംഖ്യ കൊണ്ട് ഹരിക്കാൻ സാധിക്കാതെ വരുവ്വൊൾ അതുവരെ ഹരിച്ച സംഖ്യകളുടെ ഗുണനഫലമാണ് ഉസാഘ.
eg. | ![]() |
ഉസാഘ = 2 x 2 x 3 = 12
ഘടക ക്രിയാ രിതി
സംഖ്യകളെ ഘടകങ്ങളാക്കിയതിനു ശേഷം എല്ലാ സെറ്റിലും പൊതുവായ ഘടകങ്ങളുടെ ഗുണനഫലമാണ് ഉസാഘ.
eg. | 12 = 2 x 2 x 3 24 = 2 x 2 x 2 x 3 36 = 2 x 2 x 3 x 3 |
ഉസാഘ = 2 x 2 x 3 = 12
Home work
1) 12, 24, 30 എന്നി സംഖ്യകളുടെ ഉസാഘ കാണുക?
ലസഗു കാണുന്നതിനെ കുറിച്ചറിയാൻ ഇവിടെ click ചെയ്യുക