LCM (Least Common Multiple)
രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും ചെറിയ പൊതു ഗുണിതമാണ് ലസാഗു.
- ലസാഗു എല്ലായിപ്പൊഴും തന്നിരിക്കുന്ന സംഖ്യകളിൽ വലിയ സംഖ്യയ്ക് തുല്ല്യമോ അല്ലെങ്കിൽ തന്നിരിക്കുന്ന സംഖ്യകളേക്കാൾ വലുതോ ആയിരിക്കും.
- തന്നിരിക്കുന്ന സംഖ്യകൾക്ക് പൊതു ഘടകമായി 1 മാത്രമേ ഉള്ളൂവെങ്കിൽ ലസാഗു ആ സംഖ്യകളുടെ ഗുണനഫലമായിരിക്കും.
eg. 4, 11 എന്നീ സംഖ്യകൾ എടുത്താൽ പൊതു ഘടകമായി 1 മാത്രമേ ഉള്ളൂ അതിന്നാൽ ലസാഗു 4 x 11 = 44 ആയിരിക്കും.
- ലസാഗു ഒരിക്കലും പൂജ്യം ആകില്ല.
- ഹരണ ക്രിയാ രിതി (Divisional method)
- ഘടക ക്രിയാ രിതി (Factorisation method)
സംഖ്യകളെ പൊതു ഘടകം ഉപയോഗിച്ചു ഹരിക്കുക. പൊതു ഘടകം ഇല്ലാതാകുവ്വൊൾ ഓരോ സംഖ്യയേയും നിശ്ശേഷം ഹരിച്ച ശേഷം ഹരിക്കാൻ ഉപയോഗിച്ച സംഖ്യകൾ പരസ്പരം ഗുണിക്കുക.
eg. | ![]() |
ലസാഗു = 2 x 2 x 2 x 3 x 5 = 120
ഘടക ക്രിയാ രിതി
സംഖ്യകളെ ഘടകങ്ങളാക്കിയതിനു ശേഷം എല്ലാ സെറ്റിലും പൊതുവായ ഘടകങ്ങളിൽ നിന്നു 1 വീതവും രണ്ടു സെറ്റിലും പൊതുവായ ഘടകങ്ങളിൽ നിന്നു ഓരോന്നു വീതവും എടുക്കുക. എല്ലാ സെറ്റിലും പൊതുവല്ലാത്ത ഘടകങ്ങളുണ്ടെങ്കിൽ മുകളിൽ എടുക്കുന്നതിനോട് അവയെല്ലാം ചേർത്തു ഗുണിക്കുക.
eg. | 24 = 2 x 2 x 2 x 3 40 = 2 x 2 x 2 x 5 60 = 2 x 2 x 2 x 3 x 5 |
ലസാഗു = 2 x 2 x 2 x 3 x 5 = 120
Home work
1) 18, 27, 54 എന്നി സംഖ്യകളുടെ ലസാഗു കാണുക?
ഉസാഘ കാണുന്നതിനെ കുറിച്ചറിയാൻ ഇവിടെ click ചെയ്യുക