ചൊവ്വായിൽ ജീവികൾ ഉണ്ടോ? ഉത്തരം കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇപ്പോൾ ജീവികളൊന്നും ഇല്ലായെങ്കിൽ പോലും നേരത്തെ അവിടെ ജീവിവർഗ്ഗം ഉണ്ടായിരിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നുള്ള ഒരു ഊഹം പൊതുവായിട്ട് ഉണ്ട്. ചൊവ്വയിൽ പ്രകാശമുള്ള ഭാഗങ്ങളിൽ നെടുകെ ഋജുരേഖകൾ കാണപ്പെടുന്നതായി 1877 ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജിയോവെന്നി ഷിയോപെരല്ലി കണ്ടെത്തുകയുണ്ടായി. ചൊവ്വായുടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകിയുണ്ടായ വെള്ളം വരണ്ടപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതിന്റെ ഫലമായുണ്ടായ ‘കനാലു’കളാണിതെന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടു. 1897 ൽ എച്ച്. ജി. വെൽസ് പ്രസിദ്ധികരിച്ച ‘ലോകങ്ങളുടെ യുദ്ധം’ (War of Worlds) എന്ന പ്രസിദ്ധമായ ശാസ്ത്രനോവലിന്റെ ഇതിവൃത്തം തന്നെ ചെവ്വായിലെ ജിവികൾ ഭൂമിക്കെതിരെ നടത്തിയ ആക്രമണമായിരുന്നു. നമ്മുടെ അയൽപക്കത്താരൊങ്കിലും ഉണ്ടോയെന്ന ജിജ്ഞാസ നൂറ്റാണ്ടുളായി മനുഷ്യരാശിയെ ഭരിച്ചുകൊണ്ടിരിക്കുകയാണ്.

ഈ നൂറ്റാണ്ടിൽ ചൊവ്വ നിരന്തരമായ ശാസ്ത്ര നിരീക്ഷണത്തിനുവിധേയമായി. 1960 ൽ USSR (റഷ്യ) ആയിരുന്നു ആദ്യ ചൊവ്വാ പര്യവേക്ഷണം തുടങ്ങിവെച്ചത്. കൊറബൽ 4 എന്ന ആദ്യ ശ്രമം തന്നെ പരാജയമായിരുന്നു. തുടർന്ന് നാസയുടെ മറീനർ 3 എന്ന ആദ്യശ്രമവും പരാജയപ്പെട്ടു. 1964 ൽ നാസയുടെ മറീനർ 4 ആണ് ആദ്യമായി വിജയിച്ച ചൊവ്വാ ദൗത്യം. തുടർന്ന് അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യൻ സ് പേസ് ഏജൻസിയുടെയും ചൊവ്വാ ദൗത്യങ്ങൾ വിജയിച്ചു. ഇവരെ കൂടാതെ നാലാമതായി ചൊവ്വാ ദൗത്യം വിജയിപ്പിച്ചത് ഇന്ത്യയാണ്. അതും ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചുവെന്നുള്ളതും കണക്കുകൂട്ടലുകൾ അല്പം പോലും തെറ്റാതെ കൃത്യമായി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചുവെന്നുള്ളതും ഈ വിജയത്തിന്റെ തിളക്കം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.
ഇന്ത്യയുടെ ചൊവ്വാ പര്യവേഷണത്തിനു ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ് ബുക്ക് സന്ദേശത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരോട് കടല കൊറിക്കാൻ നാസ തമാശ പറഞ്ഞത് ഒരു കൗതുക വാർത്തയായിരുന്നു. മംഗൾയാന്റെ അവസാനഘട്ടത്തിനായി ശാസ്ത്രജ്ഞർ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ കുസൃതി. ഫോർമുല റേസുകളിലും മറ്റും വിജയത്തിനുശേഷം ഷാംപെയിൻ പൊട്ടിക്കുന്നതുപോലുള്ള ഒരു ആചാരമായിക്കഴിഞ്ഞു ഉപഗ്രഹങ്ങളും മറ്റും വിക്ഷേപിക്കുമ്പോൾ നാസയിലെ ശാസ്ത്രജ്ഞർ കടല കൊറിക്കുന്നത്. അന്ന് ഈ പോസ്റ്റ് വന്നപ്പോൾ ഇന്ത്യൻ ശാസ്തരജ്ഞർ കടല കൊറിക്കുമോ അതോ വ്രതം നോക്കുമോ എന്ന് തമാശയ്ക്കാണെങ്കിലും സോഷ്യൽ മീഡിയകളിൽ ഒരു ചർച്ച വന്നിരുന്നു. അങ്ങനെയെല്ല മുന്നൂറു ദിവസത്തിലേറെ നീണ്ട ഈ ചൊവ്വാ വ്രതം അവസാനിപ്പിക്കുന്നതിനായി പരിപ്പ് കഴിക്കുകയാവും ചെയ്യുകയെന്നും ചില വിരുതന്മാർ കുറുമ്പ് പറയുകയുണ്ടായി.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക